കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മിഠായികളിലൊന്നാണ് കിൻഡർ ജോയ്. എന്നാൽ അമേരിക്കയിൽ ഇത് വിലക്കപ്പെട്ട ഭക്ഷണമാണ്. പോഷകാഹാരമല്ലാത്ത ഘടകം അടങ്ങിയിട്ടുള്ളതിനാൽ, അമേരിക്കൻ സർക്കാർ ഇതിന്റെ വിൽപനയും ഉപയോഗവും നിരോധി്ച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഓരോ രാജ്യത്തും വിലക്കോ നിരോധനമോ ഉള്ള ഭക്ഷ്യവസ്തുക്കൾ വേറെയുമുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാലോ, മൃഗസംരക്ഷണ നിയമങ്ങളാലോ ആണ് നിരോധനങ്ങൾ നടപ്പിൽ വരുത്തിയിട്ടുള്ളത്. അത് ഓരോ രാജ്യത്തെയും നിയമങ്ങൾക്ക് അനുസരിച്ച് മാറുകയും ചെയ്യും. ഉദാഹരണത്തിന്, ബ്രിട്ടനിൽ പച്ചപ്പാലിന് വിലക്കില്ലെങ്കിൽ കാനഡയിൽ അത് വിലക്കപ്പെട്ട ഭക്ഷണമാണ്. അമേരിക്കയിലും പച്ചപ്പാലിന് വിലക്കുണ്ട്.

ഓരോ രാജ്യത്തെയും വിലക്കപ്പെട്ട ഭക്ഷണത്തെക്കുറിച്ച് അറിവ് പകരുന്നതാണ് ഈ ഇൻഫോഗ്രാഫിക്‌സ്. പോക്കീസ് നെറ്റ് തയ്യാറാക്കിയ വിവരങ്ങൾ യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമാണ്. ഓരോ രാജ്യത്തും വിലക്കെപ്പെട്ട ഭക്ഷണം ഏതെന്ന് വിശദമാക്കുന്നതിനൊപ്പം ആ ഭക്ഷണത്തിന്റെ ലഘു ചരിത്രവും ഇതിൽനിന്ന് ലഭിക്കും.

താറാവിന്റെയും മറ്റും കരളിൽനിന്നെടുക്കുന്ന ഫോയ് ഗ്രാസിന് ഇന്ത്യയിൽ മാത്രമാണ് വിലക്കുള്ളത. അതുപോലെതന്നെയാണ് സമൂസയുടെ കാര്യവും. ലോകത്ത് സമൂസ വില്ക്കിയിട്ടുള്ള ഒരേയൊരു രാജ്യം സോമാലിയയാണ്. ചൂയിങ്ഗമിന് സിംഗപ്പുരിൽ സമാനമായ രീതിയിൽ വിലക്കുണ്ട്. അമേരിക്കയിലെത്തന്നെ മറ്റു ഭാഗങ്ങളിൽ വിലക്കില്ലെങ്കിലും കുതിരയിറച്ചിക്ക് കാലിഫോർണിയയിലും ഇല്ലിനോയിയിലും നിരോധനമുണ്ട്.