- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണത്തിന് വിലയില്ല... കഴിക്കാൻ ഭക്ഷണമില്ല..പട്ടിണി മരണങ്ങൾ പാറിക്കളിച്ച് വെനിസ്വല; വിശപ്പ് സഹിക്കാനാവാതെ പരസ്പരം കൊന്നുതിന്നുവെന്ന് റിപ്പോർട്ടുകൾ
പട്ടിണി കിടന്ന് കണ്ണ് കാണാതായാൽ മനുഷ്യർ സംസ്‌കാരമെല്ലാം മറന്ന് പരസ്പരം കൊന്നു തിന്നുന്ന ഘട്ടത്തിലെത്തും. വെനിസ്വലയിൽ ഇപ്പോൾ ഈ സ്ഥിതിയായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇവിടെ പണത്തിന് തീരെ വിലയില്ലാത്ത അസ്ഥയാണ് സംജാതമായിരിക്കുന്നത്. അതിനെ തുടർന്ന് കൊടിയ ദാരിദ്ര്യം പടരുകയും പട്ടിണിമരണങ്ങൾ രാജ്യത്ത് പാറിക്കളിക്കുകയുമാണ്. ഇതിനെ തുടർന്നാണ് ഇവിടുത്തെ ചിലർ പരസ്പരം കൊന്ന് തിന്നാനാരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മീൻപിടുത്തക്കാരാണ് ഇത്തരത്തിൽ നരഭോജികളായി പരിണമിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിലും അതുമായി ബന്ധപ്പെട്ട വ്യവസായത്തിലും മുൻപന്തിയിൽ നിന്നിരുന്ന രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്. ഒരിക്കൽ ലോകത്തിൽ ഏറ്റവും കൂടുതൽ ട്യൂണ മത്സ്യത്തെ കയറ്റി അയച്ചിരുന്ന രാജ്യമാണ് ഇത്തരത്തിൽ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. മത്സ്യവ്യവസായം തകർന്നതിനെ തുടർന്ന് തൊഴിലില്ലാതായ ഇവിടുത്തെ മുക്കുവരിൽ നല്ലൊരു വിഭാഗം കടൽക്
പട്ടിണി കിടന്ന് കണ്ണ് കാണാതായാൽ മനുഷ്യർ സംസ്‌കാരമെല്ലാം മറന്ന് പരസ്പരം കൊന്നു തിന്നുന്ന ഘട്ടത്തിലെത്തും. വെനിസ്വലയിൽ ഇപ്പോൾ ഈ സ്ഥിതിയായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പേകുന്നത്. ഇവിടെ പണത്തിന് തീരെ വിലയില്ലാത്ത അസ്ഥയാണ് സംജാതമായിരിക്കുന്നത്. അതിനെ തുടർന്ന് കൊടിയ ദാരിദ്ര്യം പടരുകയും പട്ടിണിമരണങ്ങൾ രാജ്യത്ത് പാറിക്കളിക്കുകയുമാണ്. ഇതിനെ തുടർന്നാണ് ഇവിടുത്തെ ചിലർ പരസ്പരം കൊന്ന് തിന്നാനാരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മീൻപിടുത്തക്കാരാണ് ഇത്തരത്തിൽ നരഭോജികളായി പരിണമിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിലും അതുമായി ബന്ധപ്പെട്ട വ്യവസായത്തിലും മുൻപന്തിയിൽ നിന്നിരുന്ന രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്. ഒരിക്കൽ ലോകത്തിൽ ഏറ്റവും കൂടുതൽ ട്യൂണ മത്സ്യത്തെ കയറ്റി അയച്ചിരുന്ന രാജ്യമാണ് ഇത്തരത്തിൽ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്.
മത്സ്യവ്യവസായം തകർന്നതിനെ തുടർന്ന് തൊഴിലില്ലാതായ ഇവിടുത്തെ മുക്കുവരിൽ നല്ലൊരു വിഭാഗം കടൽക്കൊള്ളയിലേക്ക് മാറിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇവർ ഡസൻ കണക്കിന് പേരെ കടലിൽ കൊന്ന് തള്ളിയെന്നും വെളിപ്പെട്ടിട്ടുണ്ട്.നിരവധി പേർ കള്ളക്കടത്ത് നടത്തി പണമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. കടലിൽ നടക്കുന്ന കൊള്ളകൾ ദിവസം തോറും വർധിച്ച് വരുകയാണ്. മരണമടയുന്ന മുക്കുവരുടെ എണ്ണവും പെരുകുന്നുണ്ട്. മീൻപിടിത്തം കൊണ്ട് ജീവിക്കാൻ സാധിക്കാതെ വന്നതോടെ മിക്ക മീൻപിടിത്തക്കാരും തങ്ങളുടെ ബോട്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണമുണ്ടാക്കാൻ ശ്രമിക്കുന്ന പ്രവണത വർധിക്കുന്നുവെന്നാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ നേതാവായ അന്റോണിയോ ഗാർസിയ വെളിപ്പെടുത്തുന്നത്.
2004ൽ വെനിസ്വല 120,000 ടൺ ട്യൂണ മത്സ്യമായിരുന്നു പിടിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ജൂണിൽ അത് മൂന്നിലൊന്നായി ചുരുങ്ങുകയായിരുന്നു. മത്സ്യമേഖലയിലെ പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. കടൽക്കൊള്ളക്കാരുമായുള്ള പോരാട്ടത്തിന് ഇവിടുത്തെ മുക്കുവരിൽ ചിലർ മുന്നിട്ടിറങ്ങുന്നുമുണ്ട്.ഇത്തരം പോരാട്ടത്തിനിടയിൽ 17കാരനായ ഫ്ലാകോ മാർവലിന് തന്റെ സഹോദരനെും രണ്ട് കസിൻസിനെയും നഷ്ടപ്പെട്ടിരുന്നു.ഇത്തരം കടൽക്കൊള്ളക്കാരെ കൊന്ന് പഴയ മീൻപിടിത്തം തിരിച്ച് കൊണ്ടു വരാനാണ്തങ്ങൾ ആഗ്രഹിക്കുന്നതെന്നും മാർവെൽ വ്യക്തമാക്കുന്നു. വേനൽക്കാലത്ത് ഇവിടുത്തെ മുക്കുവ കുടുംബങ്ങൾ ഡോഗ്സൂപ്പ് കഴിക്കാറുണ്ടായിരുന്നു. കടൽവെള്ളം, ചെറിയ മത്സ്യങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണിത് നിർമ്മിക്കുന്നത്. ഇപ്പോൾ ഇത് പോലും അവർക്ക് ലഭിക്കാത്ത ദാരിദ്ര്യമാണുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്നാണ് മുക്കുവകുടുംബങ്ങളിൽ ചിലർ പരസ്പരം കൊന്ന് തിന്നുന്ന അവസ്ഥ സംജാതമായിരിക്കുന്നത്.
തങ്ങൾ പിടിക്കുന്ന മത്സ്യത്തിന്റെ പകുതിയും സർക്കാരിന് വിൽക്കണമെന്ന് വെനിസ്വല നിർബന്ധം പിടിച്ചപ്പോൾ ഇവിടെ മീൻപിടിത്തം നടത്തിയിരുന്ന കമ്പനികളിൽ മിക്കവയും മറ്റ് രാജ്യങ്ങളിലേക്ക് മാറിപ്പോയിരുന്നു. വെനിസ്വലയുടെ വിലകുറഞ്ഞ് വരുന്ന കറൻസിയായ ബോളിവറിന് മീൻ വിൽക്കുന്നത് തങ്ങൾക്ക് നഷ്ടം വരുത്തി വയ്ക്കുമെന്ന ഭയത്താലാണ് കമ്പനികൾ സ്ഥലം വിട്ടിരിക്കുന്നത്. അത് കടുത്ത തൊഴിലില്ലായ്മ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആകപ്പാടെ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും മിൻപിടിത്തക്കാരെ ഭീകരമായ തോതിൽ ബാധിച്ചിട്ടുണ്ട്.