മഹാബലിപുരം: തെന്നിന്ത്യ ഇത്രയും ആഘോഷിച്ച മറ്റൊരു താരവിവാഹം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.7 വർഷക്കാലം നീണ്ട പ്രണയത്തിന് സാക്ഷാത്കാരമാകുമ്പോൾ ആരാധകരും സിനിമാലോകവും ഒരുപോലെ സന്തോഷത്തിലാണ്.വളരെ പ്രത്യേകതകളോടെ ബോളിവുഡ്
കല്യാണങ്ങളെയൊക്കെ അനുസ്മരിപ്പിക്കും വിധമായിരുന്നു നയൻതാര വിഘ്‌നേഷ് വിവാഹം. വിവാഹത്തിന്റെ ഒരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് ഇടവെച്ചിരുന്നു.

ഇപ്പോഴിതാ താരവിവാഹത്തിൽ അതിഥികൾക്കായി ഒരുക്കിയ വിഭവങ്ങളാണ് പുതിയ ചർച്ചാ വിഷയം.വിവാഹത്തിനെത്തിയ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭാവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികൾക്ക് നവ്യാനുഭവമായി. വെജിറ്റേറിയൻ ഭക്ഷണമാണ് നയൻസും വിക്കിയും അതിത്ഥികൾക്കായി തെരഞ്ഞെടുത്തത്. കൊതിയൂറും ചക്കബിരിയാണി ആയിരുന്നു ഭക്ഷണവിഭവങ്ങളിലെ സ്റ്റാർ.

അവിയൽ, പരിപ്പ് കറി, ബീൻസ് തോരൻ, കാരറ്റ് തോരൻ, രസം, ഇളനീർ പായസം എന്നിവ തയാറാക്കിയിരുന്നത് പൂർണമായും കേരള സ്‌റ്റൈലിൽ. തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള സാമ്പാർ സാദവും, തൈര് സാദവും ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ ശൈലിയിലുള്ള പനീർ പട്ടാണി കറിയും സ്‌പൈസിയായ കിഴങ്ങ് വറുവലും വിഭവങ്ങളിൽ വേറിട്ട് നിന്നു. തമിഴ് ശൈലിയുള്ള മോര് കുഴമ്പും, ചെപ്പ കിഴങ്ങ് പുളി കുഴമ്പ്, പൂണ്ടു മുളകുരസം എന്നിവയും വിരുന്നിന് എത്തിയവരുടെ മനം കവർന്നു.

വെജിറ്റബിൾ റായിത്ത, ഉഴുന്നുവട, പപ്പടം, നെല്ലിക്ക അച്ചാർ വരെ വിഭവങ്ങളിൽ ഇടം പിടിച്ചിരുന്നു. തമിഴ്‌നാട്ടിലെ തനത് പൊന്നി അരിയിലുള്ള ചോറാണ് തയാറാക്കിയിരുന്നത്. തീർന്നില്ല, ഇളനീർ പായസത്തിനൊപ്പം ബദാം ബ്രെഡ് ഹൽവും അതിഥികൾക്കായി ഒരുക്കിയിരുന്നു.കേരളത്തിലെയും തമിഴ്‌നാട്ടിലെയും സദ്യവട്ടങ്ങളിൽ കാണുന്ന പരമ്പരാഗത വിഭവങ്ങളും ന്യൂജെൻ വെജിറ്റേറിയൻ ഇനങ്ങളും തീന്മേശയിൽ ഇടംപിടിച്ചിരുന്നു. ബുഫേ സൗകര്യവും വർണ്ണാഭമായ തീന്മേശകളിൽ ചുറ്റും ഇരുന്ന് കഴിക്കാനും കഴിയുന്ന രീതിയിലായിരുന്നു വിരുന്ന്. ചെന്നൈ കേന്ദ്രീകരിച്ച് പഞ്ചനക്ഷത്ര നിലവാരമുള്ള ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായ കാറ്ററിങ് സർവ്വീസാണ് വിഭവങ്ങൾ ഒരുക്കിയത്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആരോഗ്യകരവും ഏറ്റവും സ്വാദിഷ്ടവുമായ വിഭവങ്ങളാണ് വിവാഹസ്തകാരത്തിന് ഉണ്ടാവുക എന്ന് വിഘ്‌നേഷ് ശിവൻ നേരത്തെ തന്നെ അറിയിച്ചിരുന്നു. മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ നടന്ന വിവാഹത്തിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളിൽ പലരും എത്തി. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‌യും മണി രത്‌നവും ആറ്റ്‌ലിയുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു

വ്യത്യസ്ഥമായ ചക്ക ബിരിയാണി മുതൽ അവിയൽ വരെ നീളുന്നു പട്ടിക. രജനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്‌നം, ആറ്റ്‌ലി തുടങ്ങി വൻ താരനിരയാണ് ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിലെ വിവാഹ സത്കാരത്തിന് എത്തിയിരുന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടത്താൻ ഇരുവർക്കും ആദ്യം പദ്ധതിയുണ്ടായിരുന്നു. എന്നാൽ വീട്ടുകാർക്ക് എത്തിചേരുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് മഹാബലിപ്പുരത്തേക്ക് ചടങ്ങ് ചുരുക്കിയത്.

വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ വേളയിൽ നയൻതാരയ്ക്ക് ഒപ്പം സ്ട്രീറ്റ് ഫുഡ് കഴിക്കുന്ന ചിത്രങ്ങൾ വിഘ്‌നേഷ് പുറത്തുവിട്ടിരുന്നു. ഡയറ്റിങ്ങിൽ കർശനക്കാരിയാണ് നയൻതാര. എങ്കിലും വിക്കിക്കൊപ്പമുള്ള സമയങ്ങളിൽ ഈ ഡയറ്റിങ് മെനുകാർഡ് നോക്കാറില്ലത്രെ ലേഡി സൂപ്പർസ്റ്റാർ