- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൊരു മാംസഭുക്കാണ്; മാംസഭുക്കായിട്ടും താൻ പാർട്ടി അധ്യക്ഷനായി; എന്താണ് കഴിക്കേണ്ടതെന്നോ വേണ്ടാത്തതെന്നോ തീരുമാനിക്കേണ്ടത് ജനങ്ങൾ; ആശങ്ക വേണ്ടെന്ന സൂചന നൽകി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു
മുംബൈ: ഇന്ത്യയിൽ സസ്യാഹാരം മാത്രം മതിയെന്നതാണോ ബിജെപി സർക്കാരിന്റെ മനസ്സിലിരിപ്പ്? ബീഫ് നിരോധനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത് അതിനാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഭയക്കേണ്ടതില്ലെന്നാണ് കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു നൽകുന്ന സൂചന. ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യാ നായിഡു പറയുന്നു. താനൊരു മാംസഭുക്കാണ്. എല്ലാവരെയും സസ്യഭുക്കുകളാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ചിലയാളുകൾ പറയുന്നു. എന്നാൽ എന്താണ് കഴിക്കേണ്ടതെന്നോ വേണ്ടാത്തതെന്നോ ജനങ്ങളാണ് തീരുമാനിക്കേണ്ടത് വാർത്താ ഏജൻസിയായ പിടിഐയുടെ ചോദ്യത്തിനു മറുപടിയായി നായിഡു പറഞ്ഞു. കശാപ്പു നിരോധനവും ബീഫ് നിരോധനവും സംബന്ധിച്ചുയരുന്ന ആശങ്കകൾക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ആന്ധ്രപ്രദേശിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് താൻ. മാംസഭുക്കായിട്ടും താൻ പാർട്ടി അധ്യക്ഷനായി. എല്ലാവരെയും സസ്യഭുക്കുകളാക്കാൻ ബിജെപി ശ്രമിക്കുന്നെന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തോടുള്ള മറുപടിയാണിതെന്നും നായിഡു വ്യക്തമാക്ക
മുംബൈ: ഇന്ത്യയിൽ സസ്യാഹാരം മാത്രം മതിയെന്നതാണോ ബിജെപി സർക്കാരിന്റെ മനസ്സിലിരിപ്പ്? ബീഫ് നിരോധനത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത് അതിനാണെന്നാണ് വിലയിരുത്തൽ. എന്നാൽ ഭയക്കേണ്ടതില്ലെന്നാണ് കേന്ദ്ര മന്ത്രി വെങ്കയ്യനായിഡു നൽകുന്ന സൂചന.
ഭക്ഷണം ഒരാളുടെ തിരഞ്ഞെടുപ്പാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യാ നായിഡു പറയുന്നു. താനൊരു മാംസഭുക്കാണ്. എല്ലാവരെയും സസ്യഭുക്കുകളാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് ചിലയാളുകൾ പറയുന്നു. എന്നാൽ എന്താണ് കഴിക്കേണ്ടതെന്നോ വേണ്ടാത്തതെന്നോ ജനങ്ങളാണ് തീരുമാനിക്കേണ്ടത് വാർത്താ ഏജൻസിയായ പിടിഐയുടെ ചോദ്യത്തിനു മറുപടിയായി നായിഡു പറഞ്ഞു. കശാപ്പു നിരോധനവും ബീഫ് നിരോധനവും സംബന്ധിച്ചുയരുന്ന ആശങ്കകൾക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
ആന്ധ്രപ്രദേശിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ആളാണ് താൻ. മാംസഭുക്കായിട്ടും താൻ പാർട്ടി അധ്യക്ഷനായി. എല്ലാവരെയും സസ്യഭുക്കുകളാക്കാൻ ബിജെപി ശ്രമിക്കുന്നെന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തോടുള്ള മറുപടിയാണിതെന്നും നായിഡു വ്യക്തമാക്കി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നയം ആരുടെയും ഭക്ഷണത്തെ നിയന്ത്രിക്കാനല്ലെന്നും മറിച്ച് മൃഗങ്ങൾക്കെതിരായ ക്രൂരത തടയാനുള്ളതാണെന്നും കേന്ദ്രമന്ത്രിമാർ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.