- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിലെ ഭക്ഷ്യവിഷബാധ; പരിശോധന നടത്താൻ സംയുക്ത സമിതി; പാചകക്കാർക്ക് പ്രത്യേക പരിശീലനവും; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ, ആരോഗ്യ, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ ഉൾപ്പെടുത്തിയാകും പരിശോധനയെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.
നാളെയും മറ്റന്നാളുമായി സ്‌കൂൾ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. പാചകക്കാർക്ക് പരീശിലനം നൽകും. ഭക്ഷ്യവിഷബാധയുണ്ടായ എല്ലായിടത്തും നിന്നും സാംപിൾ എടുത്തിട്ടുണ്ട്. 5 ദിവസത്തിനകം പരിശോധനയുടെ റിപ്പോർട്ട് ലഭിക്കും. അതിന് ശേഷമെ ഇതിന്റെ കാരണം പറയാൻ കഴിയുംകയുള്ളു. ഇക്കാര്യത്തിൽ ജാഗ്രത തുടരണമെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ പരിശോധനകൾ നടത്താൻ സംയുക്തസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂളുകളിൽ ഉപയോഗിക്കുന്ന ജലം ഒരാഴ്ചയ്ക്കകം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 6 മാസത്തിലൊരിക്കൽ വെള്ളം പരിശോധന നടത്തണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണസമയത്ത് സ്‌കൂളിൽ എത്തുകയും അവർക്കൊപ്പം ഭക്ഷണം കഴിക്കുകയും വേണം. നാളെ മന്ത്രി ജിആർ അനിൽ കോഴിക്കോടും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്തെ സ്‌കൂളിലെത്തുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ