- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേജസ് എക്സ്‌പ്രസിൽ പ്രാതൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിലായ 24 യാത്രക്കാരിൽ മുന്നുപേരുടെ നില ഗുരുതരം; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ; ഞായറാഴ്ച പ്രഭാത ഭക്ഷണം വിതരണം ചെയ്തത് 230 പേർക്ക്; ഹൈടെക് ട്രെയിൻ വീണ്ടും വിവാദത്തിൽ
ന്യൂഡൽഹി: തേജസ് എക്സ്‌പ്രസിൽ യാത്രചെയ്യവേ ട്രെയിനിലെ പാൻട്രിയിൽ നിന്ന് പ്രാതൽ വാങ്ങിക്കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് 24 പേർ ചികിത്സ തേടി. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമായതിനാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭക്ഷണം കഴിച്ച ശേഷം ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്നതായി ഉച്ചയോടെയാണ് യാത്രക്കാർ പരാതിപ്പെട്ടത്. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ ചിപ്‌ലുനിലെ ലൈഫ് കെയർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജെ.കെ.ഘോഷ് കമ്പനിക്കാണ് തേജസിൽ ഭക്ഷണ വിതരണത്തിന് കരാർ നൽകിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ അടുത്തിടെ മുംബൈ-ഗോവ പാതയിൽ അവതരിപ്പിച്ച ട്രെയിനാണ് തേജസ് എക്സ്‌പ്രസ്. ട്രെയിൻ ആദ്യമായി പാളത്തിലിറങ്ങിയ അന്നുതന്നെ അതിലെ ഉപകരണങ്ങൾ മോഷണം പോയിരുന്നത് വാർത്തയായിരുന്നു. ട്രെയിനിലെ പാൻട്രി വിഭാഗം തയാറാക്കിയ ഭക്ഷണം കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതയുണ്ടായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ
ന്യൂഡൽഹി: തേജസ് എക്സ്‌പ്രസിൽ യാത്രചെയ്യവേ ട്രെയിനിലെ പാൻട്രിയിൽ നിന്ന് പ്രാതൽ വാങ്ങിക്കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റ് 24 പേർ ചികിത്സ തേടി. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമായതിനാൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭക്ഷണം കഴിച്ച ശേഷം ക്ഷീണവും ശരീരവേദനയും അനുഭവപ്പെടുന്നതായി ഉച്ചയോടെയാണ് യാത്രക്കാർ പരാതിപ്പെട്ടത്. തുടർന്ന് ട്രെയിൻ നിർത്തി യാത്രക്കാരെ ചിപ്‌ലുനിലെ ലൈഫ് കെയർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജെ.കെ.ഘോഷ് കമ്പനിക്കാണ് തേജസിൽ ഭക്ഷണ വിതരണത്തിന് കരാർ നൽകിയിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടെ അടുത്തിടെ മുംബൈ-ഗോവ പാതയിൽ അവതരിപ്പിച്ച ട്രെയിനാണ് തേജസ് എക്സ്‌പ്രസ്. ട്രെയിൻ ആദ്യമായി പാളത്തിലിറങ്ങിയ അന്നുതന്നെ അതിലെ ഉപകരണങ്ങൾ മോഷണം പോയിരുന്നത് വാർത്തയായിരുന്നു.
ട്രെയിനിലെ പാൻട്രി വിഭാഗം തയാറാക്കിയ ഭക്ഷണം കഴിച്ചവർക്കാണു ശാരീരിക അസ്വസ്ഥതയുണ്ടായത്. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ യാത്രക്കാരെ മഹാരാഷ്ട്രയിലെ ചിപ്‌ലുൻ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം വിവിധ ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു.
ജനശദാബ്ദിയേക്കാൾ വേഗത കൂടുതലുള്ള തേജസ് രാജ്യത്തെ പ്രീമിയം ട്രെയിനുകളിൽ ഒന്നാമതാണ്. മുഴുവൻ കോച്ചിലും ഏസി, സിസിടിവി, ഓരോ സീറ്റിലും എൽഇഡി ടിവി, വൈഫൈ കണക്ഷൻ, കോഫി മെഷീൻ, ഓട്ടമാറ്റിക് ഡോർ, സ്റ്റേഷനുകൾ ഏതെന്ന് അറിയിക്കുന്ന ഡിജിറ്റൽ ബോർഡ്, 200 കിലോ മീറ്റർ വേഗം, ജിപിഎസ്, സെലിബ്രിറ്റ് ഷെഫ് മെനു എന്നിങ്ങനെ ഹൈടെക് സൗകര്യങ്ങളുള്ള ട്രെയിനാണ് തേജസ്
ഞായറാഴ്ച രാവിലെ 230 യാത്രക്കാർക്കു പ്രഭാത ഭക്ഷണം നൽകിയിരുന്നതായി ഐആർസിടിസി അധികൃതർ അറിയിച്ചു. സസ്യഭക്ഷണമാണോ മാംസഭക്ഷണമാണോ അപകടമുണ്ടാക്കിയതെന്നു വ്യക്തമായിട്ടില്ല. 117 പേർ സസ്യഭക്ഷണവും 113 പേർ മാംസാഹാരവുമാണ് ഓർഡർ ചെയ്തിരുന്നത്. ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ട്രെയിനുകളിലും സ്റ്റേഷനുകളിലും നൽകുന്ന ഭക്ഷണം മോശമാണെന്നു സിഎജി റിപ്പോർട്ട് വന്ന് മൂന്നു മാസത്തിനുശേഷമാണ് പ്രധാന ട്രെയിനുകളിൽ ഒന്നിൽ തന്നെ ഇത്തരമൊരു സംഭവം. ട്രെയിനുകളിലെ പാൻട്രികളിൽ മോശം രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ടോയ്‌ലറ്റുകളിൽ വരെ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെന്നും ഉള്ള പരാതികൾ വ്യാപകമാണ്.