- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് കർശന നിയമംവരുന്നു; നിയമലംഘകരെ കണ്ടെത്താൻ ഉന്നതല കമ്മിറ്റി രൂപീകരിക്കാൻ രാജാവിന്റെ ഉത്തരവ്
രാജ്യത്ത് ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് കർശന നിയമം വരുന്നു. രാജ്യത്ത് ഭക്ഷണദുർവ്യയം ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കായി, ബന്ധപെട്ട മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരെഉൾപെടുത്തി ഉന്നതല കമ്മിറ്റി രൂപീകരിക്കാൻ സൗദിഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് ഒരാൾ 250 കിലോഗ്രാം ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കികളയുന്
രാജ്യത്ത് ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് കർശന നിയമം വരുന്നു. രാജ്യത്ത് ഭക്ഷണദുർവ്യയം ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കായി, ബന്ധപെട്ട മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരെഉൾപെടുത്തി ഉന്നതല കമ്മിറ്റി രൂപീകരിക്കാൻ സൗദിഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിട്ടുണ്ട്.
രാജ്യത്ത് ഒരാൾ 250 കിലോഗ്രാം ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കികളയുന്നു വെന്നാണ് സൗദി കൃഷി വകുപ്പിന്റെ കണക്ക് .ഇതേസമയം ലോകത്ത് 79.5 കോടി ജനങ്ങൾ പട്ടിണിയിലാണ് .ഓരോവർഷവും പാഴാക്കി കളയുന്ന നാലിലൊന്ന് ഭക്ഷണമുണ്ടെകിൽലോകത്തെ പട്ടിണി മാറ്റുവാൻ സാധിക്കും.
ഭക്ഷ്യ വസ്തുക്കളുടെധൂർത്തിനെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെ അനുകൂലിച്ചുംസൗദിയിലെ പ്രമുഖ പണ്ഡിതന്മാരും അടുത്തിടെ അഭിപ്രായപ്രകടനം നടത്തിയിരുന്നു .വൻ തോതിൽ പുറത്തേക്ക്ഒഴിവാക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങൾ പരിസ്ഥിതിക്ക്ഏൽപ്പിക്കുന്ന
ആഘാതം ചെറുതല്ലെന്നും ഗ്രാമീണ ,മുൻസിപ്പൽമന്ത്രാലയവും വ്യക്തമാക്കി.