കോഴിക്കോട്: ജാതിക്കും സവർണ ഫാസിസത്തിനുമെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോഴിക്കോട് ബീച്ചിൽ സമാപിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച നടത്തിയ ഭക്ഷ്യമേള വിവാദത്തിൽ. പ്രകൃതി ഭക്ഷണമെന്നും, എത്‌നിക് ഭക്ഷണമെന്നൊക്കെയുള്ള പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങളാണ് സംഘാടകരെ പ്രതിരോധത്തിലാക്കിയത്.

ബീച്ചിനടുത്തെ ആസ്പിൻവാൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സന്ദർശിച്ചാൽ ജാതിതിരച്ച് ഭക്ഷണ കൗണ്ടർ ഒരുക്കിയപോലെയാണ് തോന്നുക. പണിയ ഫുഡ, പുലയ ഫുഡ്, ഗൗഡസ്വാരസ്വത ബ്രാഹ്മണ ഫുഡ് എന്നിങ്ങനെ വ്യത്യസ്ത കൗണ്ടറുകൾ ഒരുക്കി ഓരോ ജാതിവിഭാഗവും പണ്ട് കഴിച്ചിരുന്ന ഭക്ഷണം പരിചയപ്പെടുത്തകയാണ് ഇവിടെ ചെയ്തത്. എന്നാൽ ഇത് തീർത്തും അശാസ്ത്രീയവും മാനവിക വിരുദ്ധവുമാണെന്നും പ്രതിനിധികൾ തന്നെ ചൂണ്ടിക്കാട്ടി. ഉള്ളിൽ ഒളിപ്പിച്ചുവെച്ച ജാതി ചിന്തയുടെ പ്രകടനമാണെന്ന് പറഞ്ഞ് ഫെസ്റ്റിൽ പങ്കെടുത്ത പ്രതിനിധികൾ പലരും ഇതിനെ ചോദ്യംചെയ്യുകയും ചെയ്തു.

വംശീയ ഭക്ഷണം എന്ന രീതിയിൽ ഗ്രോത്ര ഭക്ഷണം, പരമ്പരാഗത കേരളീയ ഭക്ഷണം, ഗുജറാത്തി ഫുഡ്ഡ് എന്നിങ്ങനെയാക്കെ തരംതരിക്കാമെങ്കിലും നായർ ഭക്ഷണം, ഈഴവ ഫുഡ്, പണിയ ഫുഡ് എന്നൊക്കെ വേർതിരക്കുന്നത് ജാതിചിന്ത ഇപ്പോഴും നിലനിൽക്കുന്നതിന്റെ സൂചനയാണെന്നും ചില പ്രതിനിധികൾ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ഭരണകൂടവും പൗരാവകാശവും' എന്ന വിഷയത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ പ്രഭാഷകനായ സുനൽ പി.ഇളയിടത്തോടും മോഡറേറ്ററായ എൻ.അബ്ദുൽ ഹക്കീമിനോടും ഒരു പ്രതിനിധി ഈ വിഷയം ഉന്നയിച്ചു.

പണിയൻ എന്നെഴുതിയ കൗണ്ടറിൽ ഭക്ഷണം കഴിക്കാൻ ആരും വരുന്നില്ലന്നെും ചോദ്യകർത്താവ് ചൂണ്ടിക്കാട്ടി. പ്‌ളാസ്റ്റിക്ക് കുപ്പികളിൽ വെള്ളം കൊണ്ടുവന്ന് ആ കുപ്പി മുളങ്കുറ്റിയിൽ വെച്ച് വിലകൂട്ടി നൽകുന്നതിനെതിരെയും വിമർശനം ഉയർന്നു. ആരെ കാണിക്കാനാണ് ഇത്തരം നാടകങ്ങൾ എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. എന്നാൽ ചർച്ചയുടെ മോഡറേറ്ററും ലിറ്റററി ഫെസ്റ്റിവലിന്റെ മുഖ്യസംഘാടകരിൽ ഒരാളുമായ അബ്ദുൽഹക്കീം ഇക്കാര്യം ഇപ്പോഴാണ് തന്റെ ശ്രദ്ധയിൽപെടുന്നതെന്നും പരിശോധിക്കുമെന്നും ഉറപ്പുനൽകി. തിരക്കുകാരണം ഇതുവരെ മേളയുടെ ഫുഡ് ഫെസ്റ്റിവലിലേക്ക് കയറാൻ കഴിഞ്ഞിട്ടില്ല. ഭക്ഷ്യമേള പുറമെനിന്നുള്ള ഒരു ടീമിനെ എൽപ്പിച്ചതാണെന്നും ലിറ്റററി ഫെസ്റ്റ് സംഘാടകർക്ക് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ ഇടതുപക്ഷ നിലപാടിനെക്കുറിച്ച് വലിയ വർത്തമാനം പറഞ്ഞ കാനം രാജേന്ദ്രനും സദസ്യരുടെ കൈയിൽനിന്ന് കണക്കിന് കിട്ടി. ഫാസിസത്തിനെതിരെ ആരെയും ജാതകം നോക്കാതെ സഖ്യം ചേർക്കാമെന്ന് കാനം പറഞ്ഞത് ഇടതുപക്ഷ നിലപാടാണോ എന്നതായിരുന്നു ചോദ്യം. ജനപ്രിയ മുദ്രാവാക്യങ്ങൾ ഉയർത്തിയ മറ്റൊരു നേതാവുണ്ടായിരുന്നു. ഗോർബച്ചേവ് എന്നായിരുന്നു അദ്ദഹത്തേിന്റെ പേര്. ഒടുവിൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. പക്ഷെ പിന്നീടെന്തുണ്ടായി എന്ന് നമുക്കറിയാം.ഇവിടെ ജനപ്രിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന നേതാവിന് ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ പുരസ്‌ക്കാരമാണ് ലഭിച്ചതെന്നും ചോദ്യകർത്താവ് വിമർശനം ഉയർത്തി.

ഇതിന് മറുപടിയായി എനിക്ക് മുമ്പ് ഈ പുരസ്‌ക്കാരം കിട്ടിയത് പിണറായി വിജയൻ, വി എസ് അച്യുതാനനന്ദൻ എന്നിവർക്കാണെന്ന് ചോദ്യകർത്താവ് മനസ്സിലാക്കിയാൽ മതിയെന്നായിരുന്നു കാനം പറഞ്ഞത്. ആരോടും കൂട്ടുചേരാമെന്നൊന്നും താൻ പറഞ്ഞിട്ടില്ല. ആരെയാണോ എതിർക്കേണ്ടത്. അവർക്കെതിരെ പോരാടാൻ നമുക്കൊപ്പം ഒരാൾ വരുമ്പോൾ അവരുടെ ജാതകം തിരഞ്ഞ് അന്നേരം പോകേണ്ടെന്നാണ് പറഞ്ഞത്. ഇത് പറയുന്നതിന് തനിക്ക് നോബൽ സമ്മാനമൊന്നും വേണ്ടെന്നും കാനം കൂട്ടിച്ചർത്തേു. പ്രതിപക്ഷത്തിന്റെ അഭിപ്രായമല്ല യഥാർത്ഥ ഇടതുപക്ഷ ആശയമാണ് താൻ ഉയർത്തുന്നതെന്നും കാനം വ്യക്തമാക്കി.

ജനാധിപത്യത്തെ ഭൂരിപക്ഷ ഹിതമായി കാണുക എന്നത് തെറ്റായ ഒരു ആശയമാണെന്ന് ചടങ്ങിൽ സംസാരിച്ച സുനിൽ പി ഇളയിടം പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വം ഭൂരിപക്ഷ ഹിതമില്ല മറിച്ച് ഭിന്നാഭിപ്രായങ്ങളെ കൂടി പരിഗണിച്ച് കൊണ്ട് ഒരഭിപ്രായം രൂപീകരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം ഇന്ന് സ്ത്രീകളെയും ന്യൂനപക്ഷങ്ങളേയും സംബന്ധിച്ചിടത്തോളം ഒരു പ്രഹസനമായി മാറിയിരിക്കുകയാണെന്ന് കെ അജിത പറഞ്ഞു. മാധ്യമങ്ങൾ പ്രധാനപ്പെട്ട പല കാര്യങ്ങളും വിസ്മരിക്കുകയാണ്. മലബാർ ഗോൾഡിനെതിരെ കാക്കഞ്ചരേിയിൽ നടക്കുന്ന സമരം ആയിരം ദിവസങ്ങൾ പിന്നിട്ടു. പക്ഷെ ഒരു ചാനലും ആ സംഭവം ഇതുവരെ വാർത്തയാക്കിയിട്ടില്ല. മലബാറിനും ചെമ്മണ്ണൂരിനുമൊക്കെ എതിരെ വാർത്ത നൽകാൻ ചാനലുകൾക്ക് ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു.