- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിശക്കുന്ന വയറുകൾക്ക് ആശ്വാസമായി ഭക്ഷണബാഗുകൾ വിതരണം ചെയ്തു
ന്യൂയോർക്ക്: ന്യൂയോർക്കിലെ പോർട്ട്‌ചെസ്റ്ററിലുള്ള എബനേസർ മാർത്തോമ്മാ ചർച്ചിന്റെ 'Neighbourhood Mission' പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷണബാഗ് വിതരണം ചുറ്റുപാടുമുള്ള അനേകം കുടുംബങ്ങൾക്ക് അനുഗ്രഹമായി. നോമ്പുവാരാചരണത്തോടനുബന്ധിച്ചു നടന്ന ഭക്ഷണവിതരണത്തിനുള്ള തുക ഇടവക ജനങ്ങൾ വളരെ സന്തോഷത്തോടെ സംഭാവന നൽകുകയും സമാഹരിച്ച തുകയിൽനിന്നും ഒ
ന്യൂയോർക്ക്: ന്യൂയോർക്കിലെ പോർട്ട്‌ചെസ്റ്ററിലുള്ള എബനേസർ മാർത്തോമ്മാ ചർച്ചിന്റെ 'Neighbourhood Mission' പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷണബാഗ് വിതരണം ചുറ്റുപാടുമുള്ള അനേകം കുടുംബങ്ങൾക്ക് അനുഗ്രഹമായി. നോമ്പുവാരാചരണത്തോടനുബന്ധിച്ചു നടന്ന ഭക്ഷണവിതരണത്തിനുള്ള തുക ഇടവക ജനങ്ങൾ വളരെ സന്തോഷത്തോടെ സംഭാവന നൽകുകയും സമാഹരിച്ച തുകയിൽനിന്നും ഒരു കുടുംബത്തിന് ഒരു നേരം ഭക്ഷണം എന്ന ഉദ്ദേശത്തോടെ ഏതാണ്ട് എട്ടോളം വ്യത്യസ്ത ഭക്ഷണ സാധനങ്ങൾ അടങ്ങിയ ബാഗ് എഴുപത്തഞ്ചോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
നാം ജീവിക്കുന്ന ചുറ്റുപാടുകളെ അടുത്തറിയുവാനും അവരുടെ ഇല്ലായ്മകളിലേക്ക് ഇറങ്ങിച്ചെന്ന് സാന്ത്വനത്തിന്റെ ഒരു കരസ്പർശം നൽകുവാനും കഴിഞ്ഞകാലങ്ങളായി ഇടവകയ്ക്ക് സാധിച്ചിരുന്നു. സമീപത്തുള്ള എപ്പിസ്‌ക്കോപ്പൽ ചർച്ചുമായി ചേർന്ന് സൂപ്പ് കിച്ചൺ നടത്തുക, ക്ലോത്ത് ഡ്രൈവ് നടത്തി ആവശ്യക്കാർക്ക് വസ്ത്രം വിതരണം ചെയ്യുക എന്നീ പ്രവർത്തനങ്ങൾ 'Neighbourhood Mission' ന്റെ ഭാഗമായി നടത്തിവരുന്നു.
നാം നമ്മുടെ ജനിച്ചു വളർന്ന നാടിനെ സഹായിക്കുന്നതിനോടൊപ്പം കാലാകാലങ്ങളായി നാം വസിക്കുന്ന നമ്മുടെ ചുറ്റുവട്ടത്തിലേക്ക് കടന്നുചെന്ന് നിർധനരും, നിർഭാഗ്യവാന്മാരുമായ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങൽ കൊടുക്കുക എന്ന നല്ല ഉദ്ദേശത്തോടെ മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ.തിയഡോഷ്യസ് തിരുമേനിയുടെ Neighbourhood Mission' എന്ന പ്രൊജക്ടിനോട് കൈകോർത്തുകൊണ്ടാണ് ഇടവക ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇടവക സന്ദർശിച്ച ഭദ്രാസന തിരുമേനി ഉദ്ഘാടനം നടത്തുകയും, ഏപ്രിൽ മാസം നാലാം തിയതി, ശനിയാഴ്ച രാവിലെ പത്തുമണി മുതൽ രണ്ടുമണി വരെ എബനേസർ ഇടവകയുടെ വികാരി റവ.ഏബ്രഹാം ഉമ്മൻ അച്ചന്റെ നേതൃത്വത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണബാഗുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇടവകയിലെ യുവജനങ്ങളെ കൂടാതെ, സേവികാസംഘം, ഇടവക മിഷൻ, സൺഡേ സ്‌കൂൾ എന്നീ സംഘടനകളും ഈ സംരഭത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ഭക്ഷണസാധനങ്ങൾ ബൾക്ക് ആയി വാങ്ങിക്കൊണ്ടു വരുവാനും, പ്രത്യേകം പ്രത്യേകം പായ്ക്കു ചെയ്യുവാനും സഹായിച്ച ഇടവകാംഗങ്ങളേയും ഈസ്റ്ററിന്റെ സന്തോഷം സമീപവാസികളിലേക്ക് പകർന്നു നൽകുവാൻ തക്കവണ്ണം നെയ്ബർഹുഡ് മിഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇടവകച്ചുമതലക്കാരേയും ഇടവക വികാരി റവ.എബ്രഹാം ഉമ്മൻ അനുമോദിച്ചു. നാം ജീവിക്കുന്ന ഈ സമൂഹത്തേയും സഹജീവികളേയും കരുതുവാനും, നമ്മുടെ ആവശ്യങ്ങൾ അവരുടെ ആവശ്യങ്ങളായി കണ്ടു കൂടുതൽ ഊർജ്ജസ്വലതയോടെ വരും കാലങ്ങളിൽ ഇടവകയ്ക്ക് പ്രവർത്തിക്കുവാൻ ദൈവം സഹായിക്കട്ടെയെന്നും അച്ചൻ ആശംസിച്ചു.
ഇടവകയുടെ ജീവകാരുണ്യപ്രവർത്തനങ്ങളോട് സഹകരിക്കുകയും, മാർഗ്ഗനിർദ്ദേശം നൽകി സഹായിക്കുന്ന പോർട്ട് ചെസ്റ്ററിലെ സെന്റ്.പീറ്റേഴ്‌സ് എപ്പിസ്‌കോപ്പൽ ചർച്ചിലെ പാസ്റ്റർ, ഫുഡ് കമ്മിറ്റി എന്നിവരോടുള്ള നന്ദിയും കടപ്പാടും ഇടവകയുടെ പേരിൽ അറിയിച്ചു. സി.എസ്.ചാക്കോ അറിയിച്ചതാണിത്.