- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്വാദ്യകരമായ സെക്സിന് ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കാൻ മറക്കരുത്; ഇവ നിങ്ങളുടെ ബന്ധം തകർക്കും
ഭക്ഷണം ചിലർക്ക് വല്ലാത്ത വീക്ക്‌നെസ് ആണ്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനാണ് ഭക്ഷണം കഴിക്കുന്നത് എന്നതിൽ ആർക്കും തർക്കമില്ല. പക്ഷേ നമുക്ക് അത്യാവശ്യമായ ഊർജത്തെ ചിലപ്പോൾ അത് ഇല്ലാതാക്കുമെന്നു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും സെക്‌സിന്റെ കാര്യത്തിൽ. ഊർജ്ജസ്വലമായ മനസും ശരീവും കൊണ്ടു മാത്രമെ ആസ്വാദ്യകരമായ സെക്സ
ഭക്ഷണം ചിലർക്ക് വല്ലാത്ത വീക്ക്‌നെസ് ആണ്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനാണ് ഭക്ഷണം കഴിക്കുന്നത് എന്നതിൽ ആർക്കും തർക്കമില്ല. പക്ഷേ നമുക്ക് അത്യാവശ്യമായ ഊർജത്തെ ചിലപ്പോൾ അത് ഇല്ലാതാക്കുമെന്നു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ചും സെക്‌സിന്റെ കാര്യത്തിൽ. ഊർജ്ജസ്വലമായ മനസും ശരീവും കൊണ്ടു മാത്രമെ ആസ്വാദ്യകരമായ സെക്‌സ് സാധ്യമാകൂ. അല്ലെങ്കിൽ അത് വെറുമൊരു ചടങ്ങു തീർക്കൽ മാത്രമാകും. ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ ക്രമേണ സെക്‌സിൽ താൽപര്യം കുറയുകയും ബന്ധം വേർപിരിയുന്നതിൽ വരെ കലാശിക്കുകയും ചെയ്‌തേക്കാം. സെക്‌സിനു മുമ്പ് ഒഴിവാക്കേണ്ട ഏതാനും ഭക്ഷ്യവസ്തുക്കളാണ് ഇനി പറയുന്നത്.
ബീൻസ്
ശരീരത്തിനാവശ്യമായ നാരുകളുടേയും പ്രോട്ടീനിന്റേയും നല്ലൊരു സ്രോതസ്സാണ് ബീൻസ്. എന്നാൽ ദഹന പ്രക്രിയയെ സാവധാനത്തിലാക്കുന്ന ഒരു തരം പഞ്ചാര ഇവയിലടങ്ങിയിട്ടുണ്ട്. വയറു വീർക്കലിനും ഗ്യാസിനും ഇത് ഇടവരുത്തിയേക്കാം. ഈ ശാരീരിക അസ്വസ്ഥകളുമായി സെക്‌സിലേർപ്പെട്ടാൽ എന്തായിരിക്കും അനുഭവം എന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ.
വെളുത്തുള്ളി
ഭക്ഷ്യവസ്തുക്കളിൽ രുചി കൂട്ടാനാണ് ഇവ സാധാരണ ഉപയോഗിക്കുന്നത്. സെക്‌സിന്റെ കാര്യത്തിൽ രുചി കൂട്ടുക എന്നത് നല്ലൊരു ആശയമാണ്. പക്ഷേ വെളുത്തുള്ളി കൊണ്ട് അതിനാവില്ല. കാരണം ഇതിന്റെ കടുത്ത മണം പൊടുന്നനെ മൂഡ് കളഞ്ഞേക്കാം. മാത്രവുമല്ല ഇവയുടെ കാമ്പ് വയറു വീർക്കാനിടയാക്കുകയും ചെയ്‌തേക്കാം.
ചീസ്
ഇക്കുട്ടത്തിൽ ചീസിനെ നിങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അല്ലെ? എന്നാൽ യാഥാർത്ഥ്യം എന്താണെന്നും വച്ചാൽ ഇവ ദുഷിച്ച ഗന്ധം ഉണ്ടാക്കുകയും ഇത് നിങ്ങളുടെ പങ്കാളിയുടെ മൂഡ് കളയാനിടയാക്കുകയും ചെയ്യും. മുഡില്ലെങ്കിൽ പിന്നെ മുന്നോട്ടു പോകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. ശ്വാസത്തിൽ ചീസുണ്ടാക്കുന്ന ഗന്ധം കുറെ സമയം നീണ്ടു നിൽക്കും. ്അതു കൊണ്ട് പങ്കാളിയെ നക്ഷത്ര ലോകത്തേക്ക് കൊണ്ടു പോകുന്നതിന് ഇത് ഒഴിവാക്കിയെ തീരൂ.
ബീഫും മട്ടനും
റെഡ് മീറ്റ് വിഭവങ്ങൾ വായിൽ വെള്ളമൂറിക്കുന്ന മികച്ച ഭക്ഷണമാണ്. പക്ഷേ രാത്രി ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇണയ്ക്ക് എന്തെങ്കിലും നിങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും. ബീഫ്, മട്ടൻ പോലുള്ള റെഡ് മീറ്റ് വിഭവങ്ങൾ ദഹിക്കാൻ ഏറെ സമയമെടുക്കും എന്നതാണ് പ്രശ്‌നം. കിടപ്പറയിലെത്തുമ്പോഴും ഇവ ദഹിക്കാതെ തന്നെ തുടരുകയാണെങ്കിൽ ഇതു നിങ്ങളെ ഉറക്കം തൂങ്ങികളാക്കും. ഇത് നിങ്ങളുടെ ബെഡിലെ പ്രകടനത്തെ സാരമായി ബാധിക്കുകയും ചെയ്യും.
ഉരുളക്കിഴങ്ങ് ഫ്രൈ
ഫ്രഞ്ച് ഫ്രൈസ്, ലേയ്‌സ് തുടങ്ങി എണ്ണയിൽ വറുത്തെടുത്ത പൊട്ടെറ്റോ വിഭവങ്ങൾ അപകടകാരികളാണ്. ഇവയിലെ ട്രാൻസ് ഫാറ്റ് ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുകയും രക്ത ചംക്രമണത്തിന്റെ വേഗത കുറയ്ക്കുകയും ചെയ്തും. സിരകളിൽ രക്തം തിളയ്ക്കാതെ പിന്നെ എന്ത് സെക്‌സ്. മാത്രവുമല്ല ഇവയിൽ ലവണാംശവും കൂടുതലാണ്. ഇത് ഉയർന്ന രക്ത സമ്മർദ്ദമുള്ള പുരുഷന്മാർക്ക് ലിംഗോദ്ധാരണത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും ചെയ്യും.
പുതിന
നല്ലൊരു മൗത്ത് ഫ്രഷ്‌നറായ ഇവ കിടപ്പറയിലേക്കു പോകുന്നതിനു മുമ്പ് അല്പം ചവയ്ക്കുന്നത് നല്ല ആശയമാണെന്ന് നി്ങ്ങൾ കരുതുന്നുണ്ടാവാം. എന്നാൽ ഇവയിലടങ്ങിയിരിക്കുന്ന മെൻഥോൾ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റീറോണിന്റെ തോത് കുറയ്ക്കുമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് തീർച്ചയായും മികച്ച ലൈംഗിക ബന്ധത്തിന് വിഘാതമുണ്ടാക്കും.