- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിനകരൻ വിഭാഗം; അവശനിലയിൽ ആശുപത്രിയിൽ കഴിയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിന്റെ ലക്ഷ്യം ആർകെ നഗർ ഉപതെരഞ്ഞെടുപ്പ്
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ടിടിവി ദിനകരൻ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടത്. ആർകെ നഗറിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ മണ്ഡലത്തിൽ അവരുടെ പിന്തുടർച്ചാവകാശി ആരാകണം എന്ന ചോദ്യം ഉയരുന്ന വേളയിൽ തന്നെയാണ് ജയയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അവശനിലയിലാണ് ജയലളിത എന്ന് വീഡിയോയിൽ വ്യക്തമാണ്. ജയലളിതയുടെ മരണത്തിന് പിന്നിൽ ശശികലയടക്കമുള്ള ദിനകരൻ വിഭാഗമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ടിടിവി ദിനകരൻ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടത്. ആർകെ നഗറിൽ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ മണ്ഡലത്തിൽ അവരുടെ പിന്തുടർച്ചാവകാശി ആരാകണം എന്ന ചോദ്യം ഉയരുന്ന വേളയിൽ തന്നെയാണ് ജയയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അവശനിലയിലാണ് ജയലളിത എന്ന് വീഡിയോയിൽ വ്യക്തമാണ്. ജയലളിതയുടെ മരണത്തിന് പിന്നിൽ ശശികലയടക്കമുള്ള ദിനകരൻ വിഭാഗമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.
Next Story