കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിയിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈത്ത് ശിഫ അൽ ജസീറ അൽ നാഹിൽ ഇന്റർ മദ്രസ സോക്കർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ എതിര് ഇല്ലാത്ത ഒരു ഗോളിന് ഫഹാഹീൽ മലയാളം മദ്രസയെ പരാജയപെടുത്തി ഫഹാഹീൽ ഇംഗ്ലീഷ് മദ്രസ കപ്പ് നേടി. ഫഹാഹീൽ ഇംഗ്ലീഷ് മദ്രസയിലെ നിക്ക് മുഹമ്മദ് ഡാനിഷ് ഏറ്റവും കൂടുതൽ ഗോൾ നേടിയ ഗോൾഡൻ ബൂട്ട് നേടിയപ്പോൾ ഫഹാഹീൽ മലയാളം മദ്രസയിലെ ഷയാൻ മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപെട്ടു. ഫഹാഹീൽ ഇംഗ്ലീഷ് മദ്രസയിലെ തന്നെ ബ്യുയുന്ഗ് ആണ് മികച്ച ഗോൾ കീപ്പർ.

രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ സാൽമിയ ഇംഗ്ലീഷ് മദ്രസയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് പരാജയപെടുത്തി ഫഹാഹീൽ മലയാളം മദ്രസ കപ്പ് നേടി. ഫഹാഹീൽ മദ്രസയിലെ സാജിദ് എ സി ഏറ്റവും കൂടുതൽ ഗോൾ നേടിയപ്പോൾ സാൽമിയ ഇംഗ്ലീഷ് മദ്രസയിലെ മുബാറക്ക് മികച്ച കളിക്കാരൻ ആയി തിരഞ്ഞെടുക്കപെട്ടു. ഫർവാനിയ മദ്രസയിലെ അനീസ് അബ്ദുൽ സലാം ആണ് മികച്ച ഗോൾ കീപ്പർ.

വിജയികൾക്ക് കെ ഐ ജി പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ട്രോഫിയും മെഡലുകളും വിതരണംചെയ്തു. റണ്ണർ അപ്പ് നേടിയ ടീമികൾക്ക് നജീബ് എം കെ, ഷാഫി പി ടി എന്നിവർ ട്രോഫിയും മെഡലുകളും വിതരണംചെയ്തു. മറ്റ് കപ്പുകൾ മുനീർ മഠത്തിൽ, മനാഫ് എം കെ, അൻസാർ കെ യം എന്നിവർ വിതരണം ചെയ്തു. ഫഹാഹീൽ പബ്ലിക് അഥോറിറ്റി ഗ്രൗണ്ടിൽ നടന്ന മത്സരത്തിന് നജീബ് വി സ്സ്, റഫീഖ് ബാബു എന്നിവർ നേതൃത്വം നൽകി. മുനീർ, ശരീഫ് വള്ളോത്ത്, ഫിറോസ്, എന്നിവർ കളി നിയന്ത്രിച്ചു.