- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവുമായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിന്; ലക്ഷദ്വീപിലെ നിയന്ത്രണങ്ങളിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ ഫുട്‌ബോൾ താരം സികെ വിനീത്
തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ഫുട്‌ബോൾ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെയാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലാണ് കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയത്.
കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങൾ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാൻ കാരണമായി. സ്‌കൂൾ ക്യാന്റീനുകളിൽ നിന്നും മാംസഭക്ഷണം നൽകുന്നതും പ്രഫുൽ പട്ടേൽ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപിൽ റോഡുകൾ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമർശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു.
സികെ വിനീതിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
മറുനാടന് മലയാളി ബ്യൂറോ