കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്‌ബോൾ താരം പ്രഫ.എം വി ഭരതന് ആദരാഞ്ജലകളുമായി കായിക ലോകം.കേരള ഫുട്‌ബോളിന് പ്രത്യേകിച്ചും സർവ്വകലാശാല ഫുട്‌ബോളിന് ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു എം വി ഭരതൻ.ഇന്ത്യൻ സർവകലാശാല ഫുട്‌ബോൾ ടീമിനെ പ്രതിനിധീകരിച്ച ആദ്യ മലയാളി താരം, 1968ൽ കാലിക്കറ്റ് സർവകലാശാലയെ ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്‌ബോൾ ചാംപ്യന്മാരാക്കിയ പരിശീലകൻ എന്നിങ്ങനെ പോകുന്നു ഇദ്ദേഹത്തിന്റ നേട്ടങ്ങൾ.

1952 മുതൽ 64 വരെ കണ്ണൂർ സ്പിരിറ്റഡ് യൂത്ത്‌സ് ടീമിന്റെ ഹാഫ് ബാക്ക് ആയിരുന്നു. കേരള സന്തോഷ് ട്രോഫി ടീമിന്റെ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.965 മുതൽ 90 വരെ പയ്യന്നൂർ കോളജിന്റെയും 95 മുതൽ 2009 വരെ പരിയാരം മെഡിക്കൽ കോളജിന്റെയും കായിക വിഭാഗം മേധാവിയായും ഇദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു.

85 മത്തെ വയസ്സിലാണ് ഈ പ്രതിഭ ജീവിതത്തിലെ ബൂട്ടഴിക്കുന്നത്.കണ്ണൂർ പൊടിക്കുണ്ട് സ്വദേശിയാണ്.ഭാര്യ: ഗിരിജ. മക്കൾ: സനിൽ (യുഎസ്എ), സോണി (ഭാരതീയ വിദ്യാഭവൻ കണ്ണൂർ), ഷമ്മി.