- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്രക്കിടയിലെ ഇന്റർ നെറ്റ് ഉപയോഗത്തിന് വലിയ വില കൊടുക്കേണ്ടി വരും;അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയുള്ള ഉപയോഗത്തിന് 1000 രൂപ വരെ ഈടാക്കാൻ വിമാന കമ്പനികൾ
ചെന്നൈ: വിമാന യാത്ര ചെയ്യുമ്പോൾ തന്നെ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഇടാൻ അവസരം ലഭിക്കുന്ന കാലം വിദൂരമല്ല. ട്രായ് ഇlു സംബന്ധിച്ച ഉത്തര് ഇറക്കിയിരിക്കുമ്പോൾ ഫ്‌ളൈറ്റിൽ ഇന്റർനെറ്റ് കണക്ഷന് ചിലവേറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്‌ളൈറ്റ് ഡാറ്റാ കണക്ടിവിറ്റിക്കായി വിമാന യാത്രാ നിരക്കിൽ 20 മുതൽ 30 ശതമാനം വരെ വർദ്ധനവ് നടപ്പിലാക്കാനാണ് എയർലൈൻസുകളുടെ തീരുമാനം. ഫ്‌ളൈറ്റിലെ നെറ്റ് കണക്ടിവിറ്റിക്കായി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ 500 രൂപ മുതൽ 1000 രൂപ വരെ ഈടാക്കാനാണ് തീരുമാനം. വിമാന കമ്പനികൾക്കാണ് മൊബൈൽ കമ്പനികൾ നെറ്റ് കണക്ഷൻ ലഭ്യമാക്കി നൽകും. ഇത് നമ്മൾ ഉപയോഗിക്കുന്നതിനായി വിമാന കമ്പനികൾക്കാണ് പണം നൽകേണ്ടത്. ഇ വിമാനയാത്രക്കിടെ മൊബൈൽ ഫോണും, ഇന്റർനെറ്റും ഉപയോഗിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നതിനെ സംബന്ധിച്ച് ടെലിക്കോം അഥോറിറ്റി ഓഫ് ഇന്ത്യയാണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ മൊബൈൽ ഫോൺ ഫ്ളൈറ്റ് മോദിലാക്കണം എന്നതാണ് പ്രധാന നിബന്ധന. വിമാനത്തിൽ ലഭിക്കുന്ന വൈഫൈ
ചെന്നൈ: വിമാന യാത്ര ചെയ്യുമ്പോൾ തന്നെ സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ ഇടാൻ അവസരം ലഭിക്കുന്ന കാലം വിദൂരമല്ല. ട്രായ് ഇlു സംബന്ധിച്ച ഉത്തര് ഇറക്കിയിരിക്കുമ്പോൾ ഫ്‌ളൈറ്റിൽ ഇന്റർനെറ്റ് കണക്ഷന് ചിലവേറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്‌ളൈറ്റ് ഡാറ്റാ കണക്ടിവിറ്റിക്കായി വിമാന യാത്രാ നിരക്കിൽ 20 മുതൽ 30 ശതമാനം വരെ വർദ്ധനവ് നടപ്പിലാക്കാനാണ് എയർലൈൻസുകളുടെ തീരുമാനം.
ഫ്‌ളൈറ്റിലെ നെറ്റ് കണക്ടിവിറ്റിക്കായി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ 500 രൂപ മുതൽ 1000 രൂപ വരെ ഈടാക്കാനാണ് തീരുമാനം. വിമാന കമ്പനികൾക്കാണ് മൊബൈൽ കമ്പനികൾ നെറ്റ് കണക്ഷൻ ലഭ്യമാക്കി നൽകും. ഇത് നമ്മൾ ഉപയോഗിക്കുന്നതിനായി വിമാന കമ്പനികൾക്കാണ് പണം നൽകേണ്ടത്. ഇ
വിമാനയാത്രക്കിടെ മൊബൈൽ ഫോണും, ഇന്റർനെറ്റും ഉപയോഗിക്കുന്നതിനുള്ള സൗകര്യം നിലവിൽ വന്നതിനെ സംബന്ധിച്ച് ടെലിക്കോം അഥോറിറ്റി ഓഫ് ഇന്ത്യയാണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
പുതിയ സംവിധാനം നിലവിൽ വരുമ്പോൾ മൊബൈൽ ഫോൺ ഫ്ളൈറ്റ് മോദിലാക്കണം എന്നതാണ് പ്രധാന നിബന്ധന. വിമാനത്തിൽ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കാനാണ് ട്രായിയുടെ പ്രധാന നിർദ്ദേശം. ഇന്ത്യയുടെ ആകാശത്തിൽ കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിലാണു സേവനം നൽകാൻ ശുപാർശ.
വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങൾ മൊബൈലിൽ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. ആഭ്യന്തര രാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്. തുടർന്നാണ് 'ഇൻഫ്ളൈറ്റ് കണക്ടിവിറ്റി' ശുപാർശകൾ ട്രായ് പുറത്തുവിട്ടത്.