- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ വക 68 പൈസ! പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ചെക്കയച്ച് ആന്ധ്രയിലെ കർഷകരുടെ പ്രതിഷേധം; കടുത്ത വരൾച്ചയിൽ പൊറുമി മുട്ടിയ റായലസീമക്കാരുടെ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഹൈദരാബാദ്: പിറന്നാൾദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് ആന്ധ്രാപ്രദേശിലെ റായലസീമയിൽനിന്നൊരു പ്രതിഷേധം. ഇന്നലെ സെപ്റ്റംബർ 17 ആയിരുന്നു മോദിയുടെ പിറന്നാൾ. ഇതേ ദിവസം പ്രധാനമന്ത്രിക്ക് 68 പൈസയുടെ ചെക്കയച്ചാണ് റയലസീമ പ്രദേശത്തെ കർഷകർ തങ്ങളുടെ പ്രധിഷേധം അറിയിച്ചത്. കർഷകരുടെ പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായാണ് റായലസീമ സഗുനീതി സാധന സമിതി( ആർഎസ്എസ് എസ്)യാണ് 68 പൈസയുടെ ചെക്ക് പ്രധാനമന്ത്രിക്ക് പിറന്നാൾ ദിനത്തിൽ അയച്ചുകൊടുത്തതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. കടുത്ത വരൾച്ച അനുഭവിക്കുന്ന പ്രദേശമാണ് റായലസീമ. കർഷകരെ ഇത് വളരെയധികം മോശമായ രീതിയിലാണ് ബാധിക്കുന്നത്. പല കർഷകരും ആത്മഹത്യയുടെ വക്കിലാണ്.ദൈനംദിന ചെലവിനു പോലും പൈസയില്ലാത്ത അവസ്ഥയാണ് മിക്ക കുടുംബങ്ങളും.പ്രകൃതിവിഭവങ്ങൾ ധാരാളമായുണ്ടെങ്കിൽ കൂടിയും രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമാണ് റായലസീമ.' കൃഷ്ണ, പെന്ന നദികൾ ഒഴുകുന്നുണ്ടങ്കിലും കടുത്ത ജലക്ഷാമമാണ് കുർണൂൽ, അനന്തപുർ, ചിറ്റൂർ, കാപാഡ ജി
ഹൈദരാബാദ്: പിറന്നാൾദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് ആന്ധ്രാപ്രദേശിലെ റായലസീമയിൽനിന്നൊരു പ്രതിഷേധം. ഇന്നലെ സെപ്റ്റംബർ 17 ആയിരുന്നു മോദിയുടെ പിറന്നാൾ. ഇതേ ദിവസം പ്രധാനമന്ത്രിക്ക് 68 പൈസയുടെ ചെക്കയച്ചാണ് റയലസീമ പ്രദേശത്തെ കർഷകർ തങ്ങളുടെ പ്രധിഷേധം അറിയിച്ചത്. കർഷകരുടെ പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായാണ് റായലസീമ സഗുനീതി സാധന സമിതി( ആർഎസ്എസ് എസ്)യാണ് 68 പൈസയുടെ ചെക്ക് പ്രധാനമന്ത്രിക്ക് പിറന്നാൾ ദിനത്തിൽ അയച്ചുകൊടുത്തതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.
കടുത്ത വരൾച്ച അനുഭവിക്കുന്ന പ്രദേശമാണ് റായലസീമ. കർഷകരെ ഇത് വളരെയധികം മോശമായ രീതിയിലാണ് ബാധിക്കുന്നത്. പല കർഷകരും ആത്മഹത്യയുടെ വക്കിലാണ്.ദൈനംദിന ചെലവിനു പോലും പൈസയില്ലാത്ത അവസ്ഥയാണ് മിക്ക കുടുംബങ്ങളും.പ്രകൃതിവിഭവങ്ങൾ ധാരാളമായുണ്ടെങ്കിൽ കൂടിയും രാജ്യത്തെ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള പ്രദേശമാണ് റായലസീമ.' കൃഷ്ണ, പെന്ന നദികൾ ഒഴുകുന്നുണ്ടങ്കിലും കടുത്ത ജലക്ഷാമമാണ് കുർണൂൽ, അനന്തപുർ, ചിറ്റൂർ, കാപാഡ ജില്ലകൾ നേരിടുന്നത്. ജലക്ഷാമം കൃഷിയെ പ്രധിസന്ധിയിലാക്കി.
അധികാരികൾ പോലും കൈയൊഴിഞ്ഞതോടെയാണ് സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ കർഷകർ തീരുമാനിച്ചത്. ഇവർ പ്രതിഷേധം പ്രകടിപ്പിക്കാൻ തിരഞ്ഞെടുത്ത വഴിയാണ് കൂടുതൽ ശ്രദ്ധേയമായത് . 68 പൈസയുടെ നാനൂറ് ചെക്കുകളാണ് പ്രധാനമന്ത്രിക്ക് ഇവർ അയച്ചത്. മഴ ലഭിക്കുന്ന കാര്യത്തിലും താർ മരുഭൂമിക്കു ശേഷം രണ്ടാമതായാണ് അനന്ത്പുറിന്റെ സ്ഥാനം.മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗ് മോഹൻ റെഡ്ഡിയും റായലസീമയിൽനിന്നുള്ളവരാണ്.
എങ്കിലും അവർ പ്രദേശത്തിനി വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നും ആർഎസ്എസ് എസ് ആരോപിക്കുന്നു. 68 പൈസയുടെ ചെക്ക് അയച്ചത് ശ്രദ്ധ ഞങ്ങളിലേക്ക് ലഭിക്കാനുള്ള സൂചകമെന്ന നിലയിലാണെന്ന് ആർഎസ്എസ് എസ് കോ കൺവീനർ യേർവ രാമചന്ദ്ര റെഡ്ഡി പറഞ്ഞു.