- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്യമില്ലെങ്കിൽ വീണ്ടും മോദി തന്നെ പ്രധാനമന്ത്രിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ വിട്ടു വീഴ്ച ചെയ്ത് നേതാക്കൾ രംഗത്ത്; ഡൽഹിയിലെത്തിയ നായിഡുവിന് യെസ് പറഞ്ഞ് ഫാറൂഖ് അബ്ദുള്ളയും ശരദ് പവാറും; അഖിലേഷിനേയും മായാവതിയേയും ഒരുമിപ്പിക്കാൻ തീവ്ര ശ്രമം; പ്രതിപക്ഷ ഐക്യം ഉറപ്പിക്കാൻ കിങ് മേക്കർ റോൾ ഏറ്റെടുത്ത് ചന്ദ്രബാബു നായിഡു
ന്യൂഡൽഹി: എങ്ങനേയും ബിജെപിയെ തോൽപ്പിക്കാനുള്ള നേട്ടോട്ടത്തിലാണ് ചന്ദ്രബാബു നായിഡു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനു ദേശീയതലത്തിൽ ഒന്നിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രാഥമിക ധാരണയുണ്ടാക്കിയതിന് പിന്നിൽ നായിഡുവാണ്. ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ നായിഡു മുൻകയ്യെടുത്ത ഐക്യനീക്കത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈകൊടുത്തു. ഇങ്ങനെ പോയാൽ വീണ്ടും മോദി അധികാരത്തിലെത്തുമെന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. യുപിയിൽ നിന്നും അഖിലേഷ് യാദവിനേയും മായാവതിയേയും ഈ സഖ്യത്തിൽ എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടിയുള്ള ചർച്ചകൾ നായിഡു തുടരും. ഇന്നലെ നിർണ്ണായക നീക്കങ്ങളാണ് നായിഡു ഡൽഹിയിൽ നടത്തിയത്. ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അജിത് സിങ് (ആർഎൽഡി) എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ നായിഡു, മൂവരുടെയും പിന്തുണ ഉറപ്പാക്കി. ഇതിനു പിന്നാലെ രാഹുലിനെ സന്ദർശിച്ച അദ്ദേഹം, പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കൂട്ടായ്മയിലേക്കു കോൺഗ്രസിനെ ക്ഷണി
ന്യൂഡൽഹി: എങ്ങനേയും ബിജെപിയെ തോൽപ്പിക്കാനുള്ള നേട്ടോട്ടത്തിലാണ് ചന്ദ്രബാബു നായിഡു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുന്നതിനു ദേശീയതലത്തിൽ ഒന്നിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രാഥമിക ധാരണയുണ്ടാക്കിയതിന് പിന്നിൽ നായിഡുവാണ്. ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ നായിഡു മുൻകയ്യെടുത്ത ഐക്യനീക്കത്തിനു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈകൊടുത്തു. ഇങ്ങനെ പോയാൽ വീണ്ടും മോദി അധികാരത്തിലെത്തുമെന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. യുപിയിൽ നിന്നും അഖിലേഷ് യാദവിനേയും മായാവതിയേയും ഈ സഖ്യത്തിൽ എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടിയുള്ള ചർച്ചകൾ നായിഡു തുടരും.
ഇന്നലെ നിർണ്ണായക നീക്കങ്ങളാണ് നായിഡു ഡൽഹിയിൽ നടത്തിയത്. ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), അജിത് സിങ് (ആർഎൽഡി) എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ നായിഡു, മൂവരുടെയും പിന്തുണ ഉറപ്പാക്കി. ഇതിനു പിന്നാലെ രാഹുലിനെ സന്ദർശിച്ച അദ്ദേഹം, പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കൂട്ടായ്മയിലേക്കു കോൺഗ്രസിനെ ക്ഷണിച്ചു; ഒന്നിച്ചു നീങ്ങാൻ ഒരുക്കമാണെന്നു രാഹുൽ മറുപടി നൽകി. സമാജ്വാദി പാർട്ടി നേതാക്കളായ മുലായം സിങ് യാദവിനെയും അഖിലേഷ് യാദവിനെയും നായിഡു പിന്നീട് സന്ദർശിച്ചു. അഖിലേഷ് മനസ്സ് തുറന്നിട്ടില്ല. മായവതിയുടെ നിലപാട് കൂടി മനസ്സിലാക്കി മാത്രമേ അഖിലേഷ് പ്രതികരിക്കൂ. വിശാല സഖ്യമില്ലെങ്കിലും യുപിയിൽ താനും മായാവതിയും ഒരുമിച്ച് നിന്നാൽ മുന്നേറാമെന്നാണ് അഖിലേഷിന്റെ പക്ഷം.
പ്രതിപക്ഷ കക്ഷികൾ വൈകാതെ ഡൽഹിയിൽ സംയുക്ത സമ്മേളനം നടത്തും. സമ്മേളനത്തിലേക്കു വിവിധ കക്ഷികളെ ക്ഷണിക്കുന്ന ചുമതല നായിഡുവിനാണ്. പവാറും മുൻകയ്യെടുക്കും. തിരഞ്ഞെടുപ്പിനു മുൻപു പൊതു മിനിമം പരിപാടിക്കു രൂപം നൽകാനാണ് നീക്കം. 'രാജ്യത്തെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ബിജെപി വിരുദ്ധകക്ഷികളെ ഒന്നിപ്പിക്കുകയാണു സമ്മേളന ലക്ഷ്യം. കോൺഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ താഴെയിറക്കുക അസാധ്യമാണെന്നു വിലയിരുത്തിയ നായിഡു കോൺഗ്രസുമായി ചർച്ചയ്ക്കു മുൻകയ്യെടുക്കുകയായിരുന്നു.
അതിനിടെ രാഹുലിന് പ്രധാനമന്ത്രിപദം സംബന്ധിച്ചു വാഗ്ദാനങ്ങൾ ആരും നൽകുന്നുമില്ല. പ്രധാനമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പു കഴിഞ്ഞു തീരുമാനിക്കേണ്ട കാര്യമാണെന്നു രാഹുലിന്റെ സാന്നിധ്യത്തിൽ നായിഡു മാധ്യമപ്രവർത്തകരോടു വ്യക്തമാക്കി. രാഹുൽ മാത്രമല്ല, മറ്റു പലരും ആ പദവിക്കു യോഗ്യരാണെന്നു പിന്നീടു പറഞ്ഞ നായിഡുവിന്റെ വാക്കുകൾ മായാവതി, പവാർ ഉൾപ്പെടെയുള്ളവർക്കും പ്രതീക്ഷ നൽകും.
അടുത്ത വർഷം ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടക്കുന്ന ആന്ധ്രയിൽ കോൺഗ്രസും ടിഡിപിയും സഖ്യത്തിനു തയാറാവുമോയെന്ന ചോദ്യം ഇതോടെ പ്രസക്തമായി. കോൺഗ്രസിന്റെ സർവേ പ്രകാരം പ്രധാനമന്ത്രി പദത്തിലേക്കു രാഹുലിനെ ഏറ്റവുമധികം പേർ പിന്തുണയ്ക്കുന്നത് ആന്ധ്രയിലാണ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നൽകുമെന്ന രാഹുലിന്റെ വാഗ്ദാനമാണ് അതിനുള്ള കാരണം.
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കിയ ഐക്യ ഫോർമുല ആന്ധ്രയിലും പിന്തുടരുന്നതു സംബന്ധിച്ചു വൈകാതെ ഇരു കക്ഷികളും ചർച്ച നടത്തും.