- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നിയമവിരുദ്ധമായി വസ്തുവും വീടും കൈക്കലാക്കിയ വിദേശിയർക്കെതിരെ നടപടി; നിയമലംഘകരെ കാത്ത് തടവും പിഴയും; ഡിസംബറിന് മുമ്പ് തെറ്റ് തിരുത്താൻ അവസരം; ആശങ്കയോടെ മലയാളികളും
മെൽബൺ: രാജ്യത്ത് നിയമവിരുദ്ധമായി സ്ഥലവും വീടും കൈക്കലാക്കിയ വിദേശികൾക്കെതിരെ നടപടി വരുന്നു. രാജ്യത്ത് സ്ഥലത്തിനും വീടുകൾക്കും ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വിലകുറയുകയും വിൽപന മന്ദീഭവിക്കുകയും ചെയ്തതിനെത്തുടർന്ന് വിദേശനിക്ഷേപകർ വ്യാപകമായി സ്ഥലവും വീടുകളും വാങ്ങുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി. ഇത്തരത്തിൽ
മെൽബൺ: രാജ്യത്ത് നിയമവിരുദ്ധമായി സ്ഥലവും വീടും കൈക്കലാക്കിയ വിദേശികൾക്കെതിരെ നടപടി വരുന്നു. രാജ്യത്ത് സ്ഥലത്തിനും വീടുകൾക്കും ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വിലകുറയുകയും വിൽപന മന്ദീഭവിക്കുകയും ചെയ്തതിനെത്തുടർന്ന് വിദേശനിക്ഷേപകർ വ്യാപകമായി സ്ഥലവും വീടുകളും വാങ്ങുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് നടപടി.
ഇത്തരത്തിൽ ഇടപാട് നടത്തിയിട്ടുള്ളവരോട് ഡിസംബർ മാസത്തിനുള്ളിൽ ഇവ വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം പിഴയും മൂന്ന് വർഷം തടവുമടക്കം അനുഭവിക്കേണ്ടി വരും. പിഴയാകട്ടെ 637,500 ഡോളർ വരെയും ആകാം. വിദേശനിക്ഷേപകർക്ക് അവസരമൊരുക്കുന്ന റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരും നടപടി നേരിടേണ്ടിവരും. വ്യക്തികൾ 42500 ഡോളറും സ്ഥാപനങ്ങൾ 212500 ഡോളറുമാണ് പിഴയടയ്‌ക്കേണ്ടത്.
പുതിയ നിയമം വരുന്നതോടെ ഓസ്‌ട്രേലിയയിൽ വീട് വാങ്ങുന്ന മലയാളികളും ആശങ്കയിലാകും ഏതെങ്കിലും കാരണവശയാൽ ഇടപാട് നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ വൻ പിഴയും തടവും അനുഭവിക്കേണ്ടി വരും.