- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി ദിനത്തിൽ വയനാട്ടിൽ വനംവകുപ്പിന്റെ മരക്കുരുതി; പേര്യാ റേഞ്ചിൽ സ്വാഭാവികവനം വെളുപ്പിച്ച് പുതിയ തൈകൾ നടാനൊരുങ്ങി അധികൃതർ; വ്യാവസായിക വനവൽക്കരണം ലക്ഷ്യമെന്ന് വിശദീകരണം; സ്വാഭാവികവനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തം
കൽപറ്റ: ലോക പരിസ്ഥിതിദിനം ആഗോള തലത്തിൽ ആഘോഷിച്ചപ്പോൾ വയനാട്ടിൽ പേര്യ ഫോറസ്റ്റ് റേഞ്ചിൽ നടന്നത് തകൃതിയായ മരംവെട്ട്. പരിസ്ഥിതി ദിനത്തിൽ എല്ലാവരും മത്സരിച്ച് മരത്തൈ നടുമ്പോഴാണ് വയനാട്ടിലെ പേര്യ റേഞ്ചിൽ സ്വാഭാവികവനം അമർച്ച ചെയ്തുകൊണ്ട് വനംവകുപ്പ് തന്നെ വ്യാവസായിക അടിസ്ഥാനത്തിൽ മരത്തൈകൾ വച്ചുപിടിപ്പിക്കുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ നേതൃത്തിൽ കോടികൾ ചെലവിട്ട് വൈവിധ്യമാർന്ന ലക്ഷക്കണക്കിന് ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുടെയും വിതരണവും നടലും നടക്കുമ്പോഴായിരുന്നു വനംവകുപ്പിന്റെ മരക്കുരുതി. നോർത്ത് വയനാട് (മാനന്തവാടി) വനം ഡിവിഷനു കീഴിലെ പേര്യറേഞ്ചിൽ വൻ തോതിൽ സ്വാഭാവിക വനം ഉൾപ്പെടെ വെട്ടിവെടിപ്പാക്കി മൊട്ടക്കുന്നാക്കിയിരിക്കുകയാണിപ്പോൾ. വ്യാവസായിക ആവശ്യത്തിനുള്ള മഹാഗണിയും മറ്റ് രണ്ട് ഇനം വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് മോണോ പ്ലാന്റേഷനാണ് (ഏകവിള) പകരം ഇവിടെ വനംവകുപ്പ് ഉദ്ദേശിക്കുന്നത്. പേര്യറേഞ്ചിൽ 215 ഏക്കർ വനമേഖലയിൽ 200 ഏക്കറിലും മോണോ പ്ലാന്റേഷനാണുള്ളത്. ഇതിനു പുറമെയാണ് ശ
കൽപറ്റ: ലോക പരിസ്ഥിതിദിനം ആഗോള തലത്തിൽ ആഘോഷിച്ചപ്പോൾ വയനാട്ടിൽ പേര്യ ഫോറസ്റ്റ് റേഞ്ചിൽ നടന്നത് തകൃതിയായ മരംവെട്ട്. പരിസ്ഥിതി ദിനത്തിൽ എല്ലാവരും മത്സരിച്ച് മരത്തൈ നടുമ്പോഴാണ് വയനാട്ടിലെ പേര്യ റേഞ്ചിൽ സ്വാഭാവികവനം അമർച്ച ചെയ്തുകൊണ്ട് വനംവകുപ്പ് തന്നെ വ്യാവസായിക അടിസ്ഥാനത്തിൽ മരത്തൈകൾ വച്ചുപിടിപ്പിക്കുന്നത്.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ നേതൃത്തിൽ കോടികൾ ചെലവിട്ട് വൈവിധ്യമാർന്ന ലക്ഷക്കണക്കിന് ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുടെയും വിതരണവും നടലും നടക്കുമ്പോഴായിരുന്നു വനംവകുപ്പിന്റെ മരക്കുരുതി.
നോർത്ത് വയനാട് (മാനന്തവാടി) വനം ഡിവിഷനു കീഴിലെ പേര്യറേഞ്ചിൽ വൻ തോതിൽ സ്വാഭാവിക വനം ഉൾപ്പെടെ വെട്ടിവെടിപ്പാക്കി മൊട്ടക്കുന്നാക്കിയിരിക്കുകയാണിപ്പോൾ. വ്യാവസായിക ആവശ്യത്തിനുള്ള മഹാഗണിയും മറ്റ് രണ്ട് ഇനം വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് മോണോ പ്ലാന്റേഷനാണ് (ഏകവിള) പകരം ഇവിടെ വനംവകുപ്പ് ഉദ്ദേശിക്കുന്നത്.
പേര്യറേഞ്ചിൽ 215 ഏക്കർ വനമേഖലയിൽ 200 ഏക്കറിലും മോണോ പ്ലാന്റേഷനാണുള്ളത്. ഇതിനു പുറമെയാണ് ശേഷിക്കുന്ന പതിനേഞ്ചക്കറോളം വരുന്ന അർധ നിത്യഹരിതവനവും മോണോ പ്ലാന്റേഷന് വേണ്ടി വനംവകുപ്പ് തന്നെ തകർത്തത്.
ഇതിനുപുറമെ നിലവിൽ മോണോ പ്ലാന്റേഷനായുള്ള 200 ഏക്കർ വീണ്ടും വെളുപ്പിച്ച് റീപ്ലാന്റേഷൻ നടത്താനും ഒരുക്കങ്ങൾ നടക്കുന്നു. ഇവിടെയുള്ള കുറ്റിക്കാടുകൾ ഇല്ലാതായിക്കഴിഞ്ഞു. ഇതോടെ സ്വാഭാവിക വനമെന്ന സങ്കൽപംതന്നെ തകർക്കപ്പെട്ടു. വയനാടിന്റെ പാരിസ്ഥിതിക തകർച്ചയ്ക്ക് മോണോപഌന്റേഷൻ വഴിവയ്ക്കുമെന്ന ആരോപണം ഉയരുമ്പോഴും അധികൃതർ മരംമുറി തുടരുകയാണ്. സ്വാഭാവിക വനങ്ങൾ വെട്ടി മോണോപ്ലാന്റേഷൻ സ്ഥാപിക്കുന്നത് വനവൽക്കരണമെന്ന ഗണത്തിൽപ്പെടില്ല. ഇത്തരം കൃത്രിമ വനവൽക്കരണം കാലവസ്ഥാ വ്യതിയാനത്തിനും വന്യജീവികൾ നാട്ടിലിറങ്ങുന്നതിനും വഴിവയ്ക്കുമെന്ന് പഠനങ്ങളുമുണ്ട്. എന്നിട്ടും അധികൃതർ പേര്യ റേഞ്ചിലെ ശേഷിക്കുന്ന സ്വാഭാവിക വനത്തിന്റെ കടയ്ക്കലും കത്തിവയ്ക്കുകയായിരുന്നു.
തേക്ക്, യൂക്കാലിപ്റ്റ്‌സ്, അക്വേഷ്യ, തേക്ക് തുടങ്ങി നിലവിലുള്ള മോണോപ്ലാന്റേഷനുകൾ വെട്ടിവിറ്റ് തൽസ്ഥാനത്ത് സ്വാഭാവികവനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് ഇപ്പോൾ ശേഷിക്കുന്ന വനത്തിനും മരണമണി മുഴങ്ങിയത്. മോണോപ്ലാന്റേഷൻ ക്ലിയർ ഫെൽ ചെയ്യുന്നതിന്റെ മറവിൽ സ്വാഭാവിക വനവും കൂടി ഇല്ലാതാക്കി തൽസ്ഥാനത്ത് വീണ്ടും മോണോപ്ലാന്റേഷൻ തന്നെ നടത്താൻ നോർത്ത് വയനാട് ഡിഎഫ്ഒയാണ് ചരടുവലിച്ചതെന്നാണ് ആരോപണം. വനം അമർച്ച ചെയ്യുന്നതിനെതിരെ വയനാട്ടിൽ ആദ്യം സമരവുമായി വന്നത് ഇടതുകക്ഷികളാണ്. അവർ അധികാരത്തിലെത്തി ആദ്യ പരിസ്ഥിതിദിനാഘോഷം നടന്നപ്പോഴാണ് മറുവശത്ത് മരംമുറി അരങ്ങേറിയത്.