- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം പിടിക്കാൻ കേന്ദ്രം വെള്ളം കുടിക്കുമ്പോഴും കോടികൾ വിദേശത്തേക്ക് മറിഞ്ഞു; ബാങ്ക് ഓഫ് ബറോഡയുടെ ഒറ്റ ബ്രാഞ്ചിൽ നിന്നും കടത്തിയത് 6000 കോടി; റെയ്ഡും ബഹളവുമായി സിബിഐ
ന്യൂഡൽഹി: ഹോങ്കോങ്ങിലേക്ക് നിയമവിരുദ്ധമായി 6,172 കോടി രൂപ കൈമാറ്റംചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഡൽഹി അശോക് വിഹാർ ബ്രാഞ്ചിൽ സിബിഐ.യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) പരിശോധന നടത്തി. കള്ളപ്പണം കൊണ്ടു വരാൻ കേന്ദ്ര സർക്കാർ നടപടി ഊർജ്ജിതമാക്കുമ്പോഴാണ് ഈ നടപടി. സ്വിസ് ബാങ്കുൾപ്പെടെ കേന്ദ്രവുമായി സഹകരിക്കാമ
ന്യൂഡൽഹി: ഹോങ്കോങ്ങിലേക്ക് നിയമവിരുദ്ധമായി 6,172 കോടി രൂപ കൈമാറ്റംചെയ്തുവെന്ന ആരോപണത്തെത്തുടർന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഡൽഹി അശോക് വിഹാർ ബ്രാഞ്ചിൽ സിബിഐ.യും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) പരിശോധന നടത്തി. കള്ളപ്പണം കൊണ്ടു വരാൻ കേന്ദ്ര സർക്കാർ നടപടി ഊർജ്ജിതമാക്കുമ്പോഴാണ് ഈ നടപടി. സ്വിസ് ബാങ്കുൾപ്പെടെ കേന്ദ്രവുമായി സഹകരിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലേക്കാണ് ഹോങ്കോങ്ങിലേക്ക് പണം മാറ്റിയതെന്നാണ് സൂചന. രണ്ടു മാസം മുമ്പ് ബാങ്കിൽ നടന്ന ഓഡിറ്റിങ്ങിനിടയിലാണ് ഈ വൻ വിദേശനാണ്യ തിരിമറി കണ്ടെത്തിയത്. ഓഡിറ്റ് സംഘം ഇത് കേന്ദ്ര ധനകാര്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.
2014 ഓഗസ്ത് ഒന്നിനും 2015 ഓഗസ്റ്റ് 12നുമിടയിലാണ് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് ഹോങ്കോങ്ങിലേക്ക് പണമയച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. ഹോങ്കോങ്ങിലെ 59 കമ്പനികളുടെ പേരിലാണ് പണമയച്ചതെന്നാണ് ആരോപണം. ഇവയെല്ലാം വ്യാജ മേൽവിലാസത്തിലുമാണ്. അശോക് വിഹാർ ബ്രാഞ്ചിൽനിന്ന് വിദേശത്തേക്ക് 8,667 കോടിയുടെ കൈമാറ്റം നടന്നതായ ആരോപണത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. 2013-14ൽ 45 കോടി രൂപയുടെ മൊത്തം ഇടപാട് നടത്തിയ ശാഖയാണിത്. എന്നാൽ 2014-15ൽ ഇത് 21529 കോടി രൂപയുടെ ഇടപാടുകളായി ഉയർന്നു. ഈ കാലത്ത് 8667 ഇടപാടുകളാണ് ബാങ്കിൽ നടന്നത്. ഈ അസാധാരണ സംഭവമൊന്നും ആരും ശ്രദ്ധിച്ചില്ല.
ബാങ്ക് ഓഫ് ബറോഡയിൽ കഴിഞ്ഞ ആഴ്ചയാണ് 350 കോടി രൂപയുടെ മറ്റൊരു തിരിമറി കണ്ടെത്തിയത്. അഹമ്മദാബാദിൽ ബിൽ ഡിസ്‌കൗണ്ടിങ് നടത്തിയ വകയിലാണ് 350 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ബാങ്ക് വെളിപ്പെടുത്തിയത്. സാധാരണ കമ്പനികൾ പ്രവർത്തന മൂലധനം സ്വരൂപിക്കാനായി ബിൽ ഡിസ്‌കൗണ്ടിങ് നടത്താറുണ്ട്. കമ്പനിയുടെ അക്കൗണ്ട് ഒരു ഡിസ്‌കൗണ്ട് മൂല്യത്തിന് കൈമാറുകയാണ് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന്റെ അഹമ്മദാബാദിലെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഇതോടൊപ്പമാണ് പുതിയ തട്ടിപ്പും പുറത്ത് വന്നത്. ഇതോടെ രാഷ്ട്രീയ ആരോപണവും ശക്തമായി.
ഓഡിറ്റ് സംഘം രണ്ടു മാസം മുമ്പ് അറിയിച്ചുവെങ്കിലും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ ഓഫിസും ധനമന്ത്രാലയവും നടപടികൾ വൈകിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഓരോ ദിവസവും കോടിക്കണക്കിന് തുകയുടെ നാലും അഞ്ചും കൈമാറ്റങ്ങൾ നടന്നിട്ടും ആദായനികുതി വകുപ്പു പോലും അറിഞ്ഞില്ല എന്നതും അവിശ്വസനീയമാണ്. സിബിഎ ഇപ്പോൾ പന്ത്രണ്ടു പേരുടെ ഒരു സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഹോങ്കോങ്ങിൽ ഇതുപോലെ മറ്റൊരു സംഘമാണ് പണം വാങ്ങിയിരുന്നത് എന്നും സംശയിക്കുന്നു.
സംഭവത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് ഇതിനെതിരെ രംഗത്തെത്തി. കള്ളപ്പണ വിഷയത്തിൽ ശക്തമായ നിലപാടെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് ഈ വിഷയത്തിൽ കുറ്റക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതെന്ന് കോൺഗ്രസ് നേതാവ് ആർ.പി.എൻ. സിങ് ചോദിച്ചു. കേന്ദ്രസർക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തൽ പദ്ധതിലൂടെ 4000 കോടി രൂപമാത്രമാണ് ലഭിച്ചത്. എന്നാൽ അതിലേറെ തുക ഒരൊറ്റ ബാങ്കിൽ നിന്നു തന്നെ പുറത്തേക്ക് പോയിരിക്കയാണെന്നതാണ് കോൺഗ്രസിന്റെ ആരോപണത്തിന് കരുത്ത് പകരുന്നത്.
വിദേശത്തുനിന്ന് 4000 കോടി രൂപയുടെ കള്ളപ്പണം തിരികെയെത്തിച്ചുവെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, അതേസമയം 6,172 കോടി രൂപ ഹോങ്കോങ്ങിലെ 59 കമ്പനികളുടെ പേരിൽ ബാങ്ക് ഓഫ് ബറോഡ കൈമാറ്റം ചെയ്തിരിക്കുന്നു. ഈ കമ്പനികളെല്ലാംതന്നെ വ്യാജവിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ സർക്കാർ ചെയ്തത് ഒരു ബാങ്ക് മാനേജരെ മാറ്റുക എന്നതുമാത്രമാണ്. എങ്ങനെയാണ് അടിസ്ഥാന നിബന്ധനകൾപോലും പാലിക്കാതെ പൊതുമേഖലാ ബാങ്കിന് ഇടപാട് നടത്താൻ കഴിയുകയെന്നും സിങ് ചോദിച്ചു.