- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയെ അപമാനിച്ച മുൻ അസി. കമ്മിഷണറുടെ പെൻഷനിൽ പിഴയിട്ട് സർക്കാർ; വിനയകുമാരൻ നായരുടെ പ്രതിമാസ പെൻഷനിൽനിന്ന് 200 രൂപ വീതം പിഴയീടാക്കും; മുഖ്യമന്ത്രിയുടെ കർശന നിർദേശത്തിൽ ഉത്തരവിറക്കി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി; സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ ഇത്തരത്തിലൊരു നടപടി പൊലീസിൽ ആദ്യം
തിരുവനന്തപുരം: കൊല്ലത്ത് നടന്ന ദേശീയ സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഹൈടെക് സെൽ മുൻ അസി. കമ്മിഷണർ എൻ.വിനയകുമാരൻ നായർക്ക് പിഴ ശിക്ഷ. വിരമിച്ച ശേഷമാണ് പൊലീസ് വിനയകുമാരൻ നായർക്ക് ശിക്ഷ വിധിച്ചത്. വിനയകുമാരൻ നായരുടെ പ്രതിമാസ പെൻഷനിൽനിന്ന് 200 രൂപ വീതം പിഴ ഈടാക്കണമെന്ന അസാധാരണ ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ്. പൊലീസ് സേനക്ക് തന്നെ അപമാനം ഉണ്ടാക്കിയ സംഭവത്തിൽ കർശന നിലപാട് സ്വീകരിക്കണെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പിഴ ഈടാക്കാനുള്ള ഉത്തരവ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് പുറപ്പെടുവിച്ചത്. 2016 ഓഗസ്റ്റ് 20ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ വെച്ചു നടന്ന സമ്മേളനത്തിനിടെയാണ് ഉദ്യോഗസ്ഥൻ നിലവിട്ട് പെരുമാറിയത്. ചടങ്ങിന്റെ അവതാരകയായ പെൺകുട്ടിയുടെ സമ്മതമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിക്കുകയും ദേഹത്തു സ്പർശിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് പെൺകുട്ടി തന്നെ പരാതി നൽകിയിരുന്നു. പരാതി
തിരുവനന്തപുരം: കൊല്ലത്ത് നടന്ന ദേശീയ സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഹൈടെക് സെൽ മുൻ അസി. കമ്മിഷണർ എൻ.വിനയകുമാരൻ നായർക്ക് പിഴ ശിക്ഷ. വിരമിച്ച ശേഷമാണ് പൊലീസ് വിനയകുമാരൻ നായർക്ക് ശിക്ഷ വിധിച്ചത്. വിനയകുമാരൻ നായരുടെ പ്രതിമാസ പെൻഷനിൽനിന്ന് 200 രൂപ വീതം പിഴ ഈടാക്കണമെന്ന അസാധാരണ ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ്. പൊലീസ് സേനക്ക് തന്നെ അപമാനം ഉണ്ടാക്കിയ സംഭവത്തിൽ കർശന നിലപാട് സ്വീകരിക്കണെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പിഴ ഈടാക്കാനുള്ള ഉത്തരവ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് പുറപ്പെടുവിച്ചത്.
2016 ഓഗസ്റ്റ് 20ന് കൊല്ലത്തെ റാവിസ് ഹോട്ടലിൽ വെച്ചു നടന്ന സമ്മേളനത്തിനിടെയാണ് ഉദ്യോഗസ്ഥൻ നിലവിട്ട് പെരുമാറിയത്. ചടങ്ങിന്റെ അവതാരകയായ പെൺകുട്ടിയുടെ സമ്മതമില്ലാതെ സെൽഫിയെടുക്കാൻ ശ്രമിക്കുകയും ദേഹത്തു സ്പർശിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് പെൺകുട്ടി തന്നെ പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്നു നടത്തിയ വകുപ്പുതല അന്വേഷണത്തിനൊടുവിൽ വിനയകുമാരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും തുടർന്ന് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. ബിരുദ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വിനയകുമാരൻ നായർക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിരുന്നു.
സംഭവം നടന്ന ഉടനെ സമ്മേളന സ്ഥലത്തുണ്ടായിരുന്ന റേഞ്ച് ഐജി മനോജ് ഏബ്രഹാമിനോട് വിദ്യാർത്ഥിനി പരാതിപ്പെട്ടതിനെ തുടർന്നു വിനയകുമാരൻ നായരെ വേദിയിൽ നിന്ന് ഉടൻ മാറ്റി. കൊല്ലം റൂറൽ എസ്‌പി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണു കേസെടുത്തത്. ഇതിനിടെ ഹൈടെക് സെല്ലിൽ നിന്നു വിനയകുമാരൻ നായരെ നന്ദാവനം എആർ ക്യാംപിലേക്കു മാറ്റിയിരുന്നു. കേസെടുത്തതിനെ തുടർന്നു സസ്പെൻഷനിലായിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനായിരുന്നു കോടതിയുടെ നിർദ്ദേശം.
പൊലീസ് സേനയുടെ അന്തസിനു കോട്ടംതട്ടുന്ന തരത്തിലുള്ള ഉത്തരവാദിത്വമില്ലായ്മ, സ്വഭാവദൂഷ്യം എന്നിവ തെളിഞ്ഞ കുറ്റത്തിനു കേരള സർവീസ് ചട്ടം ഭാഗം-3 ചട്ടം 3(എ) പ്രകാരം 200 രൂപ രണ്ടുവർഷത്തേക്ക് കുറവ് ചെയ്യാനാണ് തീരുമാനം. ഈ തീരുമാനം സ്ഥിരപ്പെടുത്താതിരിക്കാൻ 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം സമർപ്പിക്കാനും ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ വിനയകുമാരൻ നായരോട് ആവശ്യപ്പെടുന്നു. സ്ത്രീയെ അപമാനിച്ചതിന്റെ പേരിൽ ഇത്തരത്തിലൊരു നടപടി ആദ്യമാണ്.
സൈബർ സുരക്ഷാ സമ്മേളനത്തിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനർമാരിലൊരാളായിരുന്നു വിനയകുമാരൻനായർ. സമ്മേളനത്തിന്റെ സാംസ്‌കാരിക പരിപാടിക്കിടെ അവതാരകയുടെ അടുത്ത് സ്ഥാനം പിടിച്ചശേഷം ശല്യപ്പെടുത്തുകയായിരുന്നു. അന്നത്തെ കൊല്ലം റൂറൽ എസ്‌പി: അജിതാബീഗം ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി ഗുരുതരമായ സ്വഭാവദൂഷ്യം, ഉത്തരവാദിത്വമില്ലായ്മ, അച്ചടക്കലംഘനം എന്നിവ പ്രഥമദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തു. എന്നാൽ അപമാനഭയത്താൽ യുവതി പിന്നീട് അന്വേഷണവുമായി സഹകരിച്ചില്ല. ഇക്കാര്യവും കാരണം കാണിക്കൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്റെ മകളായിരുന്നു പരാതിക്കാരിയായ പെൺകുട്ടി. ജേർണലിസം വിദ്യാർത്ഥിനിയുമാണ്. സംഭവം വിവാദമായതിനെത്തുടർന്ന് അന്വേഷണം നടത്തിയ അജിതാബീഗം അവതാരകയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ അപമാനിക്കാൻ പലവട്ടം എ.സി.പി. ശ്രമിച്ചതായി അവതാരക എസ്‌പിയോടു പറഞ്ഞു. പരാതി എഴുതി നൽകുകയും ചെയ്തു. ഹൈടക് സെല്ലിന്റെ ചുമതല ഉപയോഗിച്ച് നിരവധി തട്ടിപ്പുകൾക്ക് കുട പിടിച്ച വിനയകുമാരൻ നായരെ അറസ്റ്റ് ചെയ്യേണ്ടിയും വരുമെന്ന കാര്യം ഉറപ്പായിരുന്നു. അതിനിടെ വിനയകുമാരൻ നായർക്ക് ജാമ്യം ഉറപ്പാക്കുകയാും ചെയ്തു.
കൊക്കൂൺ എന്ന സമ്മേളനം തന്നെ നിയമവിരുദ്ധമാണെന്നും കൊല്ലത്തെ സമ്മേളനം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും കാട്ടി എക്സൈസ് കമ്മീഷണറായ ഋഷിരാജ് സിങ് പരാതി നൽകിയിരുന്നു. ഇതോടെയാണ് കേസിൽ നിന്ന് വിനയകുമാരൻ നായരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് വിരമാമിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഭീഷണിയും സമ്മർദ്ദവും മാറിയതോടെ പെൺകുട്ടി പരാതിയും നൽകി. നേരത്തെ തനിക്കെതിരെ പെൺകുട്ടി പരാതി നൽകില്ലെന്ന വീരവാദം വിനയകുമാരൻ നായർ നടത്തിയിരുന്നു. ഇതിനിടെ വിനയകുമാരൻ നായർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയും നിലപാട് എടുത്തതും ഇപ്പോൾ പെൻഷനിൽ പിഴയിടുന്ന അവസ്ഥ ഉണ്ടായതും.