- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവീകരിക്കുക ശക്തിപ്പെടുക എന്നത് മുദ്രാവാക്യമായി സ്വീകരിച്ച് അജപാലന ദൗത്യം; എല്ലാ ഇടവകകളിലും കുടുംബസമ്മേളനങ്ങൾ വിളിച്ച് രാഷ്ട്രീയക്കാർക്ക് പോലും അനുകരണമാതൃക; സഫലമായ വൈദിക ജീവിതത്തിന് ശേഷം 10 വർഷമായി വിശ്രമ ജീവിതം; താമരശേരി രൂപത മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാര ശുശ്രൂഷകൾ ചൊവ്വാഴ്ച

കോഴിക്കോട്: താമരശേരി രൂപത മുൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളി (86) കാലംചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് 6.45-നായിരുന്നു അന്ത്യം. 1997 ഫെബ്രുവരി 13 മുതൽ 13 വർഷം രൂപതാ അധ്യക്ഷനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ടോടെയാണ് അന്ത്യം സംഭവിച്ചത്.
മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. 8-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.
തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7ന് മാർ പോൾ ചിറ്റിലപ്പിള്ളി ഭ1951 ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായ ശേഷം 1953 ൽ സെമിനാരിയിൽ ചേർന്നു. 1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിൽ ചേർന്നു. 1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു.
1961 ഒക്ടോബർ 18ന് മാർ മാത്യു കാവുകാട്ടിൽ നിന്നു റോമിൽ വച്ച് പട്ടമേറ്റു. തുടർന്ന് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1966 ൽ തിരിച്ചെത്തി ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചു.1971 ൽ ബിഷപ് കുണ്ടുകുളത്തിന്റെ ചാൻസലറായി നിയമിക്കപ്പെട്ടു. 1978 മുതൽ 88 വരെ തൃശൂർ അതിരൂപതയുടെ വികാരി ജനറാൾ ആയിരുന്നു. 1988 ൽ സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വർഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു.
താമരശ്ശേരി രൂപത മെത്രാനായി ചുമതലയേറ്റെടുത്തപ്പോൾ സ്വീകരിച്ച ആദർശവാക്യം നവീകരിക്കുക, ശക്തിപ്പെടുക എന്നതായിരുന്നു. കുടുംബങ്ങളുടെ നവീകരണത്തിലൂടെ ആദർശവാക്യത്തിന്റെ പൂർണ്ണമായ ഫലപ്രാപ്തി രൂപതയിൽ കൈവരിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ചിരുന്നു.


