ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകനും ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ രജീന്ദ്രർ സച്ചാർ അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മറണം ഇന്ന് രാവിലെയായിരുന്നു. വൈകുന്നേരം 5.30 ന് സംസ്‌ക്കാരം നടക്കും. 1985 ഓഗസ്റ്റ് ആറുമുതൽ 85 ഡിസംബർ 22 വരെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിനായി യുപിഎ ഗവർൺമന്റ് നിയോഗിച്ച സച്ചാർ കമ്മിറ്റിയുടെ ചെയർപേർസനായിരുന്നു രജീന്ദ്ര സച്ചാർ. 403 പേജുള്ള റിപ്പോർട്ടിൽ മുസ്ലിം കമ്മ്യൂണിറ്റി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാർശകളും സമർപ്പിച്ചിരുന്നു.1952 ൽ അഭിഭാഷകനായി സേവനം ആരംഭിച്ച സച്ചാർ യുഎൻ സബ് കമ്മിറ്റിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎൻ സബ് കമ്മിറ്റിയുടെ അംഗമായിരുന്നു.