തിരുവനന്തപുരം: മുൻ ഡി.ജി.പി രാജഗോപാൽ നാരായൺ (87) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടർന്ന് ആരോഗ്യനില വഷളായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1988 ജൂൺ 17 മുതൽ 1991 ജൂലായ് മൂന്നു വരെ സംസ്ഥാന പൊലീസ് മേധാവിയായിരുന്നു. ഏറെക്കാലം ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ച അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തിയ ശേഷം ഡിഐജി, ഐജി, എഡിജിപി തസ്തികകളിലും സേവനമനുഷ്ഠിച്ചു.

മുൻ ഡി.ജി.പി രാജ് ഗോപാൽ നാരായണിന്റെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അനുശോചനം അറിയിച്ചു.

താൻ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആയിരുന്ന കാലയളവിലായിരുന്നു അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ആയിരുന്നത്. ക്രമസമാധാനപാലനത്തിന്റെ ബാലപാഠങ്ങൾ തന്നെ പഠിപ്പിച്ചത് അദ്ദേഹമാണെന്ന് ലോക്‌നാഥ് ബെഹ്‌റ അനുസ്മരിച്ചു.

1988 ജൂൺ 17 മുതൽ 1991 ജൂലൈ 3 വരെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന രാജ് ഗോപാൽ നാരായൺ ഇന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. ഏറെക്കാലം ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ച അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തിയ ശേഷം ഡി.ഐ.ജി, ഐ.ജി, എഡി.ജി.പി തസ്തികകളിൽ സേവനമനുഷ്ടിച്ചു.

സംസ്‌കാരം ഞായറാഴ്‌ച്ച തിരുവനന്തപുരം പുത്തൻകോട്ട ശ്മശാനത്തിൽ നടക്കും.