- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാര അടിച്ചു കുടുങ്ങിയതോ? അതോ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തതോ? പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിനു കുടുങ്ങിയ മലപ്പുറം സ്വദേശിയായ വ്യോമസേന ഉദ്യോഗസ്ഥൻ രഞ്ജിത് ഇന്ത്യൻ സുരക്ഷാ വിഭാഗത്തെ ആശങ്കപ്പെടുത്തുന്നു; പിടിയിലായതു പോർവിമാനങ്ങളുടെ വിന്യാസം ചോർത്തി നൽകിയതിന്
ന്യൂഡൽഹി: മാതൃരാജ്യത്തിന്റെ സൈനിക രഹസ്യങ്ങൾ ചോർത്തിയതിന്റെ പേരിൽ പിടിയിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ കുടുങ്ങിയത് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ പെൺകുട്ടികളുമായുള്ള സൗഹൃദത്തിലൂടെ. ഇത്തരത്തിൽ പെൺകുട്ടികളുടെ പേരിൽ സൗഹൃദം സ്ഥാപിച്ചെത്തിയ ഐഎസ്‌ഐ പിന്തുണയുള്ളവരോടാണ് മലപ്പുറം സ്വദേശി രഞ്ജിത് സൈനിക രഹസ്യങ്ങൾ ചോർത്തി ന
ന്യൂഡൽഹി: മാതൃരാജ്യത്തിന്റെ സൈനിക രഹസ്യങ്ങൾ ചോർത്തിയതിന്റെ പേരിൽ പിടിയിലായ മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ കുടുങ്ങിയത് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ പെൺകുട്ടികളുമായുള്ള സൗഹൃദത്തിലൂടെ. ഇത്തരത്തിൽ പെൺകുട്ടികളുടെ പേരിൽ സൗഹൃദം സ്ഥാപിച്ചെത്തിയ ഐഎസ്‌ഐ പിന്തുണയുള്ളവരോടാണ് മലപ്പുറം സ്വദേശി രഞ്ജിത് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകിയത്.
പോർവിമാനങ്ങളുടെ നീക്കം, വിവിധ വ്യോമസേനാ കേന്ദ്രങ്ങളിൽ വിമാനങ്ങളുടെ വിന്യാസം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇയാൾ കൈമാറിയത്. രഹസ്യ വിവരങ്ങൾക്കുള്ള പ്രതിഫലമായി മലപ്പുറം ചെറുകാവ് പുളിക്കൽ കിഴക്കയിൽ വീട്ടിൽ രഞ്ജിത്തിന്റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐക്കുവേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയത്. മുൻ വ്യോമസേന ഉദ്യോഗസ്ഥനായ കെ കെ. രഞ്ജിത്തിനെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് ആണു പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്തത്. മുൻ സൈനികനും ബി.എസ്.എഫ്. ജവാനും ഉൾപ്പെടെ അഞ്ചുപേരെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി രഞ്ജിത്തിനു ബന്ധമുണ്ടോയെന്നു ഡൽഹി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വനിതകളുടെ ഫോട്ടോകളുപയോഗിച്ചു ഫേസ്‌ബുക്ക് പേജിലും മറ്റു സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഉദ്യോഗസ്ഥരെ വളച്ചെടുക്കുന്ന സംഘത്തിന്റെ പിടിയിലാണ് രഞ്ജിത്തും വീണതെന്നാണു റിപ്പോർട്ടുകൾ. തുടക്കം ഫേസ്‌ബുക്ക് സന്ദേശമാണ്. വിശ്വാസ്യത നേടിയാൽ ഫോൺ വിളിക്കും. ഇവർ സിം കാർഡുള്ള ഫോണിൽ നിന്നു വിളിക്കില്ല, പകരം ഇന്റർനെറ്റ് അനുബന്ധ സേവനങ്ങളാണ് ഉപയോഗിക്കുന്നത്.
ബ്രിട്ടൻ ആസ്ഥാനമായുള്ള മാസികയുടെ പ്രതിനിധി എന്ന പേരിൽ ബ്രിട്ടിഷ് ഇംഗ്ലിഷ് ഉച്ചാരണ ശൈലിയിലാണു രഞ്ജിത്തുമായി ബന്ധമുണ്ടായിരുന്ന യുവതി സംസാരിച്ചിരുന്നത്. ദമിനി മക്‌നോട്ട് എന്നു പേരു വെളിപ്പെടുത്തിയെങ്കിലും അതു വ്യാജമാണെന്നാണു പൊലീസ് പറയുന്നത്. യുവതികളുടെ ശബ്ദത്തിലൂടെയുള്ള ഇന്റർനെറ്റ് അനുബന്ധ (വിഒഐപി) ഫോൺ സന്ദേശങ്ങൾ ചാരസംഘടനകളുടെ തട്ടിപ്പാണെന്നും പൊലീസ് പറഞ്ഞു.
പഞ്ചാബിലെ ഭട്ടിൻഡ വ്യോമസേനാ താവളത്തിൽ ലീഡിങ് എയർക്രാഫ്റ്റ്മാൻ ആയിരുന്നു രഞ്ജിത്. പാക് ചാരസംഘടനയ്ക്ക് രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷത്തിൽ തെളിവുകൾ ലഭിച്ചതോടെ രഞ്ജിത്തിനെ ജോലിയിൽനിന്നു പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്.
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പൊലീസ് ഇന്നലെ ഡൽഹിയിലെത്തിച്ചു. ഇന്ത്യൻ സൈനിക രഹസ്യങ്ങൾ ഇമെയിൽ ആയും ഇന്റർനെറ്റ് മെസേജ് സർവീസുകൾ വഴിയുമാണു രഞ്ജിത് ഐ.എസ്.ഐ. പിന്തുണയുള്ള ചാരശൃംഖലയ്ക്കു ചോർത്തിനൽകിയത്.
അതേസമയം, തന്നെ കുടുക്കിയതാണെന്ന് ഐ.എസ്.ഐ ബന്ധം ആരോപിച്ച് അറസ്റ്റിലായ മലയാളി സൈനികൻ രഞ്ജിത്ത് പറഞ്ഞു. രഹസ്യം ചോർത്തലിൽ തനിക്ക് പങ്കില്ലെന്നും രഞ്ജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഐ.എസ്.ഐയ്ക്ക് രഹസ്യവിവരം കൈമാറിയെന്ന് ആരോപിച്ച് ജയ്‌സാൽമീറിലെ പൊഖ്‌റാൻ മേഖലയിൽ നിന്ന് ഒരു സൈനികനെയും റവന്യൂ ഇൻസ്‌പെക്ടറേയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.