- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട ജേതാവ് ബി. ദേവാനന്ദ് അന്തരിച്ചു; കണ്ണൂർ ബ്രദേഴ്സിലൂടെ 70ളിലെ കേരളാ ഫുട്ബോളിന്റെ പ്രതിരോധ ഭടനായ ദേവാനന്ദിന്റെ അന്ത്യം ഹൃദയസ്തംഭനം മൂലം
കണ്ണൂർ: ഫുട്ബോൾ കളത്തിലെ കേരളത്തിന്റെ പ്രിയതാരം ബി. ദേവാനന്ദ് (71) കൊച്ചിയിലെ വീട്ടിൽ നിര്യാതനായി. ലിംപ് ഇസ്‌ക്കീമിയ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ച് ഏപ്രിൽ 17 ന് ആയിരുന്നു ദേവാനന്ദിന്റെ ഇടതുകാൽ മുറിച്ചു നീക്കേണ്ടി വന്നത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ കഴിയവേ ഇന്ന് 11 മണിയോടെ ഹൃദയസ്തംഭനം മൂലം നിര്യാതനായെന്നാണ് വിവരം.
കണ്ണൂർ ബ്രദേഴ്സ്‌ക്ലബിനു വേണ്ടി കളിക്കളത്തിലിറങ്ങിയ ദേവാനന്ദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിന്റെ നായകനാവുകയും 1972 ൽ ഗോവയിൽ നടന്ന സന്തോഷ് ട്രോഫിയിൽ ബംഗാളുമായി സമനിലയിലെത്തുകയും ചെയ്തു. സ്റ്റോപ്പർ ബേക്കായിതിളങ്ങിയ ദേവാനന്ദ് കേരളാ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു.
കേരളാ ടീമിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും നായകസ്ഥാനത്ത് ഒരേ സമയം അംഗീകരിക്കപ്പെട്ടിരുന്നു. 1975 ൽ ബോംബെ ടാറ്റാസ് ടീമിലെത്തിയ ദേവാനന്ദ് പിന്നീട് താജ് ഹോട്ടലിൽ ഉദ്യോഗസ്ഥനായാണ് വിരമിച്ചത്. ഭാര്യ ശ്യാമ, മകൻ നിഖിൽ.