- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായിരുന്ന യുആർ റാവു അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശിൽപ്പികളിൽ ഒരാൾ; തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്
ബംഗളുരു: ഐ.എസ്.ആർ.ഒ മുൻ ചെയർമാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശിൽപ്പികളിൽ ഒരാളുമായ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവു (85) നിര്യാതനായി. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖ ബാധിതനായിരുന്നു. ആര്യഭട്ട മുതൽ മാർസ് ഓർബിട്ടർ മിഷൻ വരെ എല്ലാ പ്രൊജക്ടുകളിലും റാവുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു. സതീഷ് ധവാനു ശേഷം 1984-1994 വരെ ഐഎസ്ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ-1, മംഗൾയാൻ, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിർണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു. സതീഷ് ധവാനു ശേഷം 1984-1994 വരെ ഐഎസ്ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദേശ സർവകലാശ
ബംഗളുരു: ഐ.എസ്.ആർ.ഒ മുൻ ചെയർമാനും ഇന്ത്യയുടെ ആദ്യ ബഹിരാകാശ പേടകമായ ആര്യഭട്ടയുടെ അണിയറ ശിൽപ്പികളിൽ ഒരാളുമായ ബഹിരാകാശ ശാസ്ത്രജ്ഞൻ യു.ആർ റാവു (85) നിര്യാതനായി. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. ദീർഘനാളായി അസുഖ ബാധിതനായിരുന്നു.
ആര്യഭട്ട മുതൽ മാർസ് ഓർബിട്ടർ മിഷൻ വരെ എല്ലാ പ്രൊജക്ടുകളിലും റാവുവിന്റെ പങ്കാളിത്തമുണ്ടായിരുന്നു. സതീഷ് ധവാനു ശേഷം 1984-1994 വരെ ഐഎസ്ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ-1, മംഗൾയാൻ, ചൊവ്വൗദൗത്യം അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിലും 18 ഉപഹ്രവിക്ഷേപണത്തിലും നിർണായക ബുദ്ധികേന്ദ്രമായി റാവുവുണ്ടായിരുന്നു.
സതീഷ് ധവാനു ശേഷം 1984-1994 വരെ ഐഎസ്ആർഒ ചെയർമാനായി. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകളിലും ഉന്നത സ്ഥാനം വഹിച്ചു.
ഇന്ത്യയിൽ വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇൻസാറ്റ് ഉപഹ്രഹങ്ങൾ വിക്ഷേപിക്കുന്നത് അദ്ദേഹം ഐ.എസ്.ആർയുടെ തലപ്പത്തിരിക്കവെയാണ്. ആൻട്രിക്സ് കോർപറേഷന്റെ ആദ്യ ചെയർമാനുമായിരുന്നു.