- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതം മൂലം അകാലത്തിൽ അന്തരിച്ച ഫിറോസ് ജനപ്രിയനായ സർക്കാർ ഉദ്യോഗസ്ഥൻ; പിആർഡി ഡയറക്ടറായിരിക്കവേ സോളാർ കേസിൽ പെട്ട് പുറത്തായ ശേഷം ഒതുങ്ങി കഴിഞ്ഞു; മരണം വിളിച്ചത് സുചിത്വ മിഷൻ ഡയറക്ടറായിരിക്കവേ
കഴക്കൂട്ടം: പിആർഡി മുൻ ഡയറക്ടറും നിലവിൽ ശുചിത്വ മിഷൻ ഡയറക്ടറുമായ കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം സ്റ്റേഷൻ വ്യൂ വീട്ടിൽ എ.ഫിറോസ് (56) നിര്യാതനായി. ഇന്നലെ അർദ്ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ നിര്യാണം ഉണ്ടായത്. മുൻ എംഎൽഎ അലികുഞ്ഞ് ശാസ്ത്രിയുടെ മകനായ ഫിറോസ് ഒരു മാസം മുൻപു ഹൃദയശസ്ത്രക്രിയ കഴിഞ്ഞു വീട്ടിൽ വിശ്രമിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പെട്ടന്ന് കുഴഞ്ഞുവീണ ഫിറോസിനെ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു കണിയാപുരം ജുമാ മസ്ജിദിൽ നടക്കും. നിസയാണ് ഭാര്യ. അഖിൽ, ഭാവന എന്നിവരാണ് മക്കൾ. സർക്കാർ സർവീസിൽ ഇരുന്ന കാലത്ത് നല്ല ഉദ്യോഗസ്ഥനായാണ് ഫിറോസ് അറിയപ്പെട്ടത്. വളരെ സൗഹൃദപരമായി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സോളാർ വിവാദത്തിൽ അകപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ശനിദശ തുടങ്ങുന്നത്. സോളാർ തട്ടിപ്പ് കേസിൽ കുറ്റരോപിതനായതിനെ തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് ആ സ്ഥാനത്തു നിനന്ും നീക്
കഴക്കൂട്ടം: പിആർഡി മുൻ ഡയറക്ടറും നിലവിൽ ശുചിത്വ മിഷൻ ഡയറക്ടറുമായ കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം സ്റ്റേഷൻ വ്യൂ വീട്ടിൽ എ.ഫിറോസ് (56) നിര്യാതനായി. ഇന്നലെ അർദ്ധരാത്രിയോടെയാണ് അദ്ദേഹത്തിന്റെ നിര്യാണം ഉണ്ടായത്. മുൻ എംഎൽഎ അലികുഞ്ഞ് ശാസ്ത്രിയുടെ മകനായ ഫിറോസ് ഒരു മാസം മുൻപു ഹൃദയശസ്ത്രക്രിയ കഴിഞ്ഞു വീട്ടിൽ വിശ്രമിച്ചുവരികയായിരുന്നു.
ഇന്നലെ രാത്രി പെട്ടന്ന് കുഴഞ്ഞുവീണ ഫിറോസിനെ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു കണിയാപുരം ജുമാ മസ്ജിദിൽ നടക്കും. നിസയാണ് ഭാര്യ. അഖിൽ, ഭാവന എന്നിവരാണ് മക്കൾ. സർക്കാർ സർവീസിൽ ഇരുന്ന കാലത്ത് നല്ല ഉദ്യോഗസ്ഥനായാണ് ഫിറോസ് അറിയപ്പെട്ടത്. വളരെ സൗഹൃദപരമായി പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സോളാർ വിവാദത്തിൽ അകപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ശനിദശ തുടങ്ങുന്നത്.
സോളാർ തട്ടിപ്പ് കേസിൽ കുറ്റരോപിതനായതിനെ തുടർന്ന് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് ആ സ്ഥാനത്തു നിനന്ും നീക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ മൂന്നാം പ്രതിയായിരുന്ന ഫിറോസ്. അതേസമയം മാധ്യമവാർത്തകളെ മാത്രം അടിസ്ഥാനമാക്കിയായിരുന്നും ഈ കേസുണ്ടായത്. സർക്കാർപ്രസിദ്ധീകരണമായ ജനപഥത്തിൽ ടീം സോളാറിന്റെ പരസ്യം ഉണ്ടായതിനെ തുടർന്നായിരുന്നു വിവാദങ്ങൾ ഒന്നിനു പിറമേ മറ്റൊന്നായി എത്തിത്.
അതേസമയം സോളാർ തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണത്തിന് യാതൊരു ബന്ധവുമില്ലെന്നും തട്ടിപ്പിനിരയായവരുടെ കൂട്ടത്തിലാണു താനും നാണക്കേട് കാരണമാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്നും ഫിറോസ് പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ ആരുമുണ്ടായില്ലി. എ ഫിറോസിനെതിരെയുള്ള പൊലീസിന്റെ റിപ്പോർട്ട് പൂഴ്‌ത്തിയതിനെക്കുറിച്ചും ആരോപണങ്ങൾ മാധ്യമങ്ങൾ ഉയർത്തിയതോടെ അദ്ദേഹ വീണ്ടും വിവാദത്തിലാകുകയായിരുന്നു. ഈ വിവാദങ്ങൾക്കെല്ലാം ശേഷം പുതിയ സർക്കാറിന്റെ കീഴിൽ ശുചിത്വമിഷൻ ഡയറക്ടറായി ജോലി ചെയ്തു വരവെയാണ് അദ്ദേഹം രോഗബാധിതനാകുന്നതും മരണപ്പെടുന്നതും.