ചണ്ഡീഗഡ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ സുർജിത് സിങ് ബർണാല(91) അന്തരിച്ചു. തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായിരുന്നു. കേന്ദ്രത്തിൽ മൊറാർജി ദേശായി (1977 1979), വാജ്‌പേയി (1998) സർക്കാരുകളിലും അംഗമായിരുന്നു. ആൻഡമാൻ നിക്കോബാർ, പുതുച്ചേരി എന്നിവിടങ്ങളിൽ ലഫ്. ഗവർണറായിരുന്നു.

1985-87 കാലഘട്ടത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നത്. അസുഖത്തെത്തുടർന്ന് ചണ്ഡീഗഡിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1925 ഒക്ടോബർ 21 നാണ് സുർജിത് സിങ് ബർണാല ജനിച്ചത്.

ബർണാലയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ അനുശോചനം നേർന്നു.