- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ ക്വാട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ നഗരസഭാ മുൻ സെക്രട്ടറി അറസ്റ്റിൽ; പെൺകുട്ടി കേസ് കൊടുത്തത് പണം തട്ടിയെടുത്തെന്ന പ്രതിയുടെ പരാതിക്കുശേഷം
തൃശ്ശൂർ: സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ ക്വാട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ നഗരസഭാ മുൻ സെക്രട്ടറി അറസ്റ്റിൽ. ആലുവ ഏലൂർ ജ്യോതിഷിയിൽ രഘുരാമൻ(39) ആണ് തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്തുവച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്. 2015 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കഴിഞ്ഞ നവംബർ 28നാണ് പെൺകുട്ടി പരാതി നല്കിയത്. രഘുരാമന് കഴിഞ്ഞമാസം ഗുരുവായൂരിൽനിന്ന് കോട്ടയത്തേക്കു സ്ഥലംമാറ്റം ലഭിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നല്കുമെന്ന് ഭീഷണിപ്പെടുത്തി താമരയൂരിൽ താമസിച്ചിരുന്ന കുന്നംകുളം സ്വദേശി കക്കാട് കരിപ്പോട്ടിൽ വിനോദ്(48) രഘുരാമനിൽനിന്ന് 3.90 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രഘുരാമൻ ടെമ്പിൾ പൊലീസിനു പരാതി നല്കി. തുടർന്ന് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഘുരാമന്റെ പരാതിക്കുശേഷമാണ് യുവതി പീഡനം ആരോപിച്ച് പരാതി നല്കുന്നത്. നഗരസഭയിൽ സർട്ടിഫിക്കറ്റ് അറസ്റ്റ് ചെയ്യാനെത്തിയ തന്നെ ക്വാട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവ
തൃശ്ശൂർ: സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ ക്വാട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ നഗരസഭാ മുൻ സെക്രട്ടറി അറസ്റ്റിൽ. ആലുവ ഏലൂർ ജ്യോതിഷിയിൽ രഘുരാമൻ(39) ആണ് തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്തുവച്ച് അറസ്റ്റ് ചെയ്യപ്പെട്ടത്.
2015 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇക്കഴിഞ്ഞ നവംബർ 28നാണ് പെൺകുട്ടി പരാതി നല്കിയത്. രഘുരാമന് കഴിഞ്ഞമാസം ഗുരുവായൂരിൽനിന്ന് കോട്ടയത്തേക്കു സ്ഥലംമാറ്റം ലഭിച്ചിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി നല്കുമെന്ന് ഭീഷണിപ്പെടുത്തി താമരയൂരിൽ താമസിച്ചിരുന്ന കുന്നംകുളം സ്വദേശി കക്കാട് കരിപ്പോട്ടിൽ വിനോദ്(48) രഘുരാമനിൽനിന്ന് 3.90 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രഘുരാമൻ ടെമ്പിൾ പൊലീസിനു പരാതി നല്കി. തുടർന്ന് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രഘുരാമന്റെ പരാതിക്കുശേഷമാണ് യുവതി പീഡനം ആരോപിച്ച് പരാതി നല്കുന്നത്. നഗരസഭയിൽ സർട്ടിഫിക്കറ്റ് അറസ്റ്റ് ചെയ്യാനെത്തിയ തന്നെ ക്വാട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനു മൊഴി നല്കി. തുടർന്നാണ് രഘുരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.