- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എനിക്കെതിരായ പോക്‌സോ കേസിന് പിന്നിൽ എംഎൽഎയുടെ ഭാര്യ; അവരുൾപ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകൾ ചോദ്യം ചെയ്തതിൽ വിരോധം': തന്നെ കേസിൽ കുടുക്കാൻ കാരണം ഇതെന്ന് അഞ്ജലി റീമദേവ്
കൊച്ചി: നമ്പർ 18 പോക്‌സോ കേസിൽ തന്നെ കുടുക്കിയതിന് പിന്നിൽ, തനിക്കെതിരായ പോക്‌സോ കേസിനു പിന്നിൽ എംഎൽഎയുടെ ഭാര്യയാണെന്ന് അഞ്ജലി റീമദേവ്. ഗൂഢാലോചന നടത്തിയത് എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ്. എൽ.എ.യുടെ ഭാര്യ ഉൾപ്പെട്ട സ്ഥാപനത്തിലെ കള്ളപ്പണ ഇടപാടുകൾ ചോദ്യംചെയ്തതിന്റെ വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും പരാതിക്കാരിയെ ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അഞ്ജലി പറഞ്ഞു. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും അഞ്ജലി പറഞ്ഞു.
കേസിൽ ചോദ്യം ചെയ്യലിന് അഞ്ജലി ഹാജരായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമദേവ്. എറണാകുളം പോക്‌സോ കോടതി മുൻപാകെ അഞ്ജലി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അഞ്ജലി കോടതി മുൻപാകെ ജാമ്യക്കാർക്കൊപ്പം ഹാജരായത്. തുടർന്നു പ്രതിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ നേരിട്ടു ഹാജരാകണമെന്ന വ്യവസ്ഥയിലാണു ജാമ്യം അനുവദിച്ചത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് അഞ്ജലി ഹാജരായത്. കഴിഞ്ഞദിവസങ്ങളിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ അഞ്ജലിയോട് ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ജലിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ അന്വേഷണസംഘം ആലോചിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ജലി വീണ്ടും ചോദ്യംചെയ്യലിനായി ഹാജരായത്.
വയനാട് സ്വദേശിനിയായ യുവതിയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, സൈജു തങ്കച്ചൻ, അഞ്ജലി റീമാദേവ് എന്നിവർക്കെതിരേ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. അഞ്ജലിയാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
ഹോട്ടലിൽ നടന്ന നിശാപാർട്ടിയുടെയും പെൺകുട്ടികളെ എത്തിച്ചതിന്റെയും ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന്റെ കൈയിലുണ്ട്. അതിനാൽത്തന്നെ, ഇവരെ കൂടുതൽ ചോദ്യംചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. കേസിൽ അറസ്റ്റിലായ ഒന്നും രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവർക്ക് പോക്‌സോ കോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ