- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കാൻ സർവകലാശാലയും സർക്കാരും സത്വര നടപടി സ്വീകരിക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം
തിരുവനതപുരം: സംവരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നുണ്ടായ വിധി കേരള സർവകാശാലയിൽ പുതുതായി ചേർന്ന അദ്ധ്യാപകരിൽ ഉണ്ടാക്കിയ ആശങ്ക പരിഹരിക്കാൻ സർവകലാശാലയും സർക്കാരും സത്വര നടപടികൾ കൈക്കൊള്ളണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം ആവശ്യപ്പെട്ടു. കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയ ഉത്തരവ് പ്രകാരം അദ്ധ്യാപക നിയമനത്തിൽ സ്വീകരിക്കേണ്ട സംവരണ റോസ്റ്റർ ആയി പരിഗണിക്കേണ്ടത് സംസ്ഥാന നിയമസഭ അംഗീകരിച്ച തസ്തിക അടിസ്ഥാനത്തിൽ സർവകലാശാലകളെ ഒരു യൂണിറ്റ് ആയി പരിഗണിക്കുന്ന രീതി ആണ്.
അതുപ്രകാരം 2014 ൽ കേരള നിയമസഭ സർവകലാശാലകളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പാസാക്കിയ ഓർഡിനൻസ് പ്രകാരം സർവകലാശാല നിയമങ്ങളിൽ വരുത്തിയ മാറ്റം ഉൾപ്പെടുത്തിയായിരുന്നു നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. എന്നാൽ സർവകലാശാല പുറത്തിറക്കിയ നോട്ടിഫിക്കേഷനെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി കേസുകൾ കേരളത്തിലെ വിവിധ കോടതികളിൽ നിലവിലുണ്ടായിരുന്നപ്പോൾ അതിലെ വിധി വരുന്നത് വരെ കാത്ത് നിലക്കാതെ ആ നോട്ടിഫികേഷനിൽ തുടർ നടപടികൾക്ക് തിടുക്കം കാണിച്ചത് അപലപനീയമാണ്.