- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ആന്തരിക രക്തസ്രാവവും വൃക്കയിലെ പഴുപ്പും കരൾ രോഗവും; സഹോദരൻ സംശയം പറഞ്ഞതോടെ ഒപ്പം മദ്യപിച്ച മൂന്ന് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ; തരികിട സാബുവിനേയും ജാഫർ ഇടുക്കിയേയും വീണ്ടും ചോദ്യം ചെയ്യും; സാബുവിന്റെ സിനിമ മുടങ്ങിയതിന്റെ കാരണങ്ങളും അന്വേഷിക്കും
തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയുടെ സഹായികളായിരുന്ന അരുൺ, മുരുകൻ, വിപിൻ എന്നീ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് മണിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി മണിക്കൂറുകൾക്ക് മുമ്പ് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇവരടക്കം മണിയുടെ ജോലിക്കാരെയും മദ്യപിക്കുമ്പോൾ കൂടെയുണ്ടായിരുന്നവരേയും സംശയമുണ്ടെന്നാണ് രാമകൃഷ്ണൻ പറഞ്ഞത്. മണിയുടെ ശരീരത്തിൽ മാത്രം മിഥേൽ ആൽക്കഹോൾ കണ്ടെത്തിയത് എങ്ങനെയെന്ന് രാമകൃഷ്ണൻ ചോദിച്ചിരുന്നു. മണിയെ അവിടെ നിന്ന് കൊണ്ടുപോയ ഉടൻ തന്നെ സ്ഥലം ജോലിക്കാർ വൃത്തിയാക്കിയതിൽ ദുരൂഹതയുണ്ടെന്നും രാമകൃഷ്ണൻ ആരോപിച്ചു, നടൻ സാബുവിനെതിരെയും രാമകൃഷ്ണൻ രംഗത്തെത്തി. മദ്യപിക്കുമ്പോൾ മണിയ്‌ക്കൊപ്പം ഇല്ലായിരുന്നുവെന്ന സാബുവിന്റെ വാദം കള്ളമാണെന്നും രാമകൃഷ്ണൻ പറഞ്ഞു. തലേദിവസം സാബു എത്തിയിരുന്നുവെന്നും അടിച്ച് ഓഫായി പോയെന്നും മണിയുടെ മാനേജർ തന്നോട് പറഞ്ഞെന്ന് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇതോടെ കേസ് അ
തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിയുടെ സഹായികളായിരുന്ന അരുൺ, മുരുകൻ, വിപിൻ എന്നീ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് മണിയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി മണിക്കൂറുകൾക്ക് മുമ്പ് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞിരുന്നു.
ഇവരടക്കം മണിയുടെ ജോലിക്കാരെയും മദ്യപിക്കുമ്പോൾ കൂടെയുണ്ടായിരുന്നവരേയും സംശയമുണ്ടെന്നാണ് രാമകൃഷ്ണൻ പറഞ്ഞത്. മണിയുടെ ശരീരത്തിൽ മാത്രം മിഥേൽ ആൽക്കഹോൾ കണ്ടെത്തിയത് എങ്ങനെയെന്ന് രാമകൃഷ്ണൻ ചോദിച്ചിരുന്നു. മണിയെ അവിടെ നിന്ന് കൊണ്ടുപോയ ഉടൻ തന്നെ സ്ഥലം ജോലിക്കാർ വൃത്തിയാക്കിയതിൽ ദുരൂഹതയുണ്ടെന്നും രാമകൃഷ്ണൻ ആരോപിച്ചു, നടൻ സാബുവിനെതിരെയും രാമകൃഷ്ണൻ രംഗത്തെത്തി. മദ്യപിക്കുമ്പോൾ മണിയ്‌ക്കൊപ്പം ഇല്ലായിരുന്നുവെന്ന സാബുവിന്റെ വാദം കള്ളമാണെന്നും രാമകൃഷ്ണൻ പറഞ്ഞു. തലേദിവസം സാബു എത്തിയിരുന്നുവെന്നും അടിച്ച് ഓഫായി പോയെന്നും മണിയുടെ മാനേജർ തന്നോട് പറഞ്ഞെന്ന് രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇതോടെ കേസ് അന്വേഷണം മറ്റൊരു തലത്തിലെത്തുകയാണ്. മണി ആശുപത്രിയിലാകുന്നതിന്റെ തലേരാത്രിയിൽ സാബുവും മണിക്കൊപ്പം ഉണ്ടായിരുന്നു.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് ടെലിവിഷൻ അവതാരകനും നടനുമായ സാബുവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ടു തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് സാബു പറഞ്ഞു. ഒരു ചാനലിന്റെ പേരിലാണു വ്യാജ വാർത്തകൾ വന്നത്. എന്നാൽ വാർത്തയുമായി യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് അവർ സൈബർസെല്ലിന് പരാതി കൊടുത്തിട്ടുണ്ട്. താനും സത്യാവസ്ഥയറിയാൻ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും സാബു അറിയിച്ചു. ഈ വ്യാജ വാർത്ത ചമച്ചവനെ ആദ്യം തനിക്കാണ് കിട്ടുന്നതെങ്കിൽ അവനെ വീട്ടിൽ കയറി തല്ലും. എന്നിട്ടേ പൊലീസിന് കൈമാറൂവെന്നും സാബു പറഞ്ഞു. മണിക്കൊപ്പം അന്ന് രാത്രിയിൽ ഉണ്ടായിരുന്ന നടൻ ജാഫർ ഇടുക്കി അടക്കമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
മണി മരിച്ചതിന്റെ തലേദിവസം താൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നുവെന്നു സാബു പറഞ്ഞു. മദ്യം കൊണ്ടുപോയിരുന്നില്ല. തന്റെ മുന്നിൽ അദ്ദേഹം മദ്യപിച്ചിട്ടുമില്ല. പിറ്റേന്ന് മാർ ഇവാനിയോസ് കോളജിൽ പരിപാടിയുള്ളതിനാൽ രാത്രി 11 മണിയോടെ മടങ്ങി. അതിനുശേഷം ജാഫർ ഇടുക്കി അവിടെയുണ്ടായിരുന്നുവെന്നും സാബു പറഞ്ഞു. താനും മണിച്ചേട്ടനും തമ്മിൽ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. താൻ നിർമ്മിക്കാനിരുന്ന ചിത്രം മുടങ്ങിയതിനു പിന്നിൽ മണിയാണെന്നതു വ്യാജ വാർത്തയാണ്. അത് നടക്കാതെ പോയതിനു പിന്നിൽ മറ്റു കാരണങ്ങളാണ്. താൻ മുങ്ങിനടക്കുകയാണെന്നാണ് വാർത്ത വരുന്നതെന്നാണ് സാബു പറഞ്ഞത്. എന്നാൽ മണിയുടെ സഹോദരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈ വിഷയമെല്ലാം പൊലീസ് പരിശോധിക്കും. സാബുവിനേയും ജാഫർ ഇടുക്കിയേയും വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം കൂടുതൽ സങ്കീർണതയിലേക്ക് പോകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
അതിനിടെ മണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. മരണകാരണം കിഡ്‌നിയിലെ പഴുപ്പും ഗുരുതരമായ കരൾ രോഗവുമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഗുരുതര കരൾരോഗത്തെത്തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായും ഉള്ളിൽ രക്തം കട്ടപിടിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഡ്‌നിയിൽ പഴുപ്പിനു പുറമെ ആന്തരിക അവയവങ്ങളിൽ അണുബാധയും ഉണ്ടായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലെ ഫൊറൻസിക് ഡിപ്പാർട്ട്‌മെന്റാണ് മണിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചാലക്കുടി സി.ഐയ്ക്ക് കൈമാറിയത്. ശരീരത്തിൽ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്നറിയാൻ കാക്കനാട്ടെ ലബോറട്ടറിയിൽനിന്ന് ആന്തരാവയവ രാസപരിശോധനാഫലം ലഭിക്കണമെന്ന് ഫോറൻസിക്‌സംഘം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.
മരണത്തിനുമുമ്പു മണിയെ ചികിത്സിച്ച കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ മണിയുടെ ശരീരത്തിൽ മെഥനോളിന്റെ അംശം ഉള്ളതായി സംശയം പ്രകടിപ്പിച്ചതോടെയാണു അസ്വഭാവിക മരണത്തിനു കേസെടുക്കുന്നത്. ആന്തരിക പരിശോധനാ റിപ്പോർട്ടും ഇത് സ്ഥിരീകരിച്ചാൽ ഒപ്പം മദ്യപിച്ചവരെല്ലാം കൂടുതൽ സംശയത്തിന്റെ നിഴലിലാകും.