ന്യൂയോർക്ക്: ഭൂമിക്കു സമാനമായ മറ്റൊരു ഗ്രഹത്തെ കണ്ടെത്താനുള്ള തയ്യാറെടുപ്പിൽ ശാസ്ത്രലോകം. സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി 10 വർഷം മുമ്പാണ് കെപ്ലർ എന്ന ടെലസ്‌കോപ്പ് ഉപയോഗത്തിൽ കൊണ്ടു വരുന്നത്. അതിനെ തുടർന്ന് നൂറോളം സമാന ഗ്രഹങ്ങളെയാണ് കെപ്ലർ കണ്ടെത്തിയത്. ഒറ്റപ്പെട്ട ഗ്രഹങ്ങളെ കണ്ടെത്തുന്നതിനുള്ള കെപ്ലറിന്റെ ദൗത്യമാണ് കെ2. 

കെ2 50 ശതമാനത്തോളം പുതിയ പ്ലാനറ്റുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ശാസ്ത്രജ്ഞർക്ക് ഒറ്റപ്പെട്ട ഗ്രഹങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കാനും വിശകലനം ചെയ്യാനുമുള്ള അവസരമൊരുക്കും. മുഖ്യമായും മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ചെറിയ ഗ്രഹങ്ങളെ. സൂര്യനു സമാനമായ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെ കണ്ടെത്താനും നിരീക്ഷിക്കുന്നതിനുമായി 2009 ലാണ് കെപ്ലർ എന്ന സ്പെയിസ് ക്രാഫ്റ്റ് വിക്ഷേപിച്ചത്. എന്നാൽ 2013ൽ ടെലിസ്‌കോപ്പിനു മെക്കാനിക്കൽ പ്രശ്നം ഉണ്ടായി അതിനെ തുടർന്നാണ് ശാസ്ത്രജ്ഞർ അതിനെ ഒറ്റപ്പെട്ട പ്ലാനെറ്റുകൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി സജ്ജമാക്കിയത്. 1995 ലാണ് സൂര്യനു സമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്.

3,600 ഓളം ഒറ്റപ്പെട്ട ഗ്രഹങ്ങളെയാണ് ഇന്ന് കണ്ടെത്തിയിരിക്കുന്നത്. 100 ഓളം സിഗ്‌നലുകളാണ് ഗ്രഹങ്ങളിൽ നിന്നും പുറത്തേയ്ക്കു വരുന്നത്. എന്തോക്കെ സിഗ്‌നലുകളാണ് എക്സോ പ്ലാനറ്റുകളിൽ നിന്നും പുറത്തേക്കു വരുന്നതെന്ന് കണ്ടെത്തുന്നതാണ് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യം. ഭൂമിയുടെ അത്രയും മുതൽ ജൂപ്പിറ്ററിന്റെ അത്രയും വലിപ്പമുള്ള ഗ്രഹങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട ഗ്രഹങ്ങളെക്കുറിച്ച് വിശദമായി പഠിക്കുക എന്നത് സയൻസിന്റെ ഏറ്റവും ആവേശമുണർത്തുന്ന മേഖലകളിൽ ഒന്നാണ്.

ആദ്യമായാണ് സൂര്യന്റെ അത്രയും തന്നെ ഗ്രഹങ്ങൾ ചുറ്റുന്ന മറ്റൊരു നക്ഷത്രത്തെ കണ്ടെത്തുന്നത്. കെപ്ലർ 90 എന്നതാണ് ഈ ഗ്രഹത്തിന്റെ പേര്. ഭൂമിയെക്കാൾ മുപ്പതു ശതമാനത്തിലധികം വലിപ്പകൂടുതലുള്ള ഈ ഗ്രഹം പാറകളാൽ നിറഞ്ഞതാണെന്നും കട്ടിയുള്ള അന്തരീക്ഷം അല്ലെന്നും പുറമേ ഉള്ള ചൂട് തന്നെ ചുട്ടുപൊള്ളിക്കുന്ന തരത്തിലുള്ളതാണെന്നുമാണ് നാസയിലെ ഗവേഷകനായ ആൻഡ്രു വാൻഡർബർഗ് പറയുന്നത്.

പുതുതായി കണ്ടെത്തിയ ഗ്രഹം 14.4 ദിവസങ്ങൾ കൂടുമ്പോഴാണ് അതിന്റെ നക്ഷത്രത്തെ ഒരു തവണ ചുറ്റുന്നത്. എന്നാൽ ഏറ്റവും കൂടുതൽ ഗ്രഹങ്ങളാൽ ചുറ്റപ്പെടുന്ന നമ്മുടെ സൂര്യനു സമാനമാണ് അതേ എണ്ണത്തിൽ ഗ്രഹങ്ങളുള്ള പുതിയ നക്ഷത്രവും.