- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈരാഗ്യത്തിന് കാരണം ഡിവൈഎഫ്ഐ വിട്ട് യൂത്ത് കോൺഗ്രസിന് വേരുണ്ടാക്കിയത്; നാല് ദിവസമായി മരണം പേടിച്ചു കഴിഞ്ഞു; എല്ലാം ഒതുങ്ങിയെന്ന് കരുതിയപ്പോൾ പക മനസിൽ ഒളിപ്പിച്ചവർ കൊലകത്തിയുമായെത്തി; ഹരിപ്പാട് സംഭവിച്ചത്
ഹരിപ്പാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് സിപിഐ(എം) ആവർത്തിക്കുമ്പോഴും രാഷ്ട്രീയ കൊലപാതകം തന്നെയാണ് നടന്നതെന്ന് കൂടുതൽ വ്യക്തമാകുന്നു. ഡിവൈഎഫ്‌ഐ വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്ന് പാർട്ടിക്ക് വേണ്ടി വേരുകൾ ഉണ്ടാക്കിയ വേളയിലാണ് സുനിൽ കുമാറിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. ഏത് നിമിഷവും അക്രമം ഉണ്ടാകുമെന്ന മരണഭയത്തിൽ കഴിയുകയായിരുന്നു സുനിൽകുമാറെന്നാണ് വീട്ടുകാരും പറയുന്നത്. സുനിൽകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഏവൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഏവൂർ ചേപ്പാട് പഞ്ചായത്ത് മുൻഅംഗവും സിപിഐ(എം) പ്രവർത്തകനുമായ പ്രകാശ്, സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിമാരായ ശരത്, അനീഷ്, ഡിവൈഎഫ്‌ഐ പ്രവർത്തകൻ സുനിൽ എന്നിവരുടെ അറസ്റ്റാണ് അർധരാത്രിയോടെ രേഖപ്പെടുത്തിയത്. അക്
ഹരിപ്പാട്: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയതിൽ തങ്ങൾക്ക് പങ്കില്ലെന്ന് സിപിഐ(എം) ആവർത്തിക്കുമ്പോഴും രാഷ്ട്രീയ കൊലപാതകം തന്നെയാണ് നടന്നതെന്ന് കൂടുതൽ വ്യക്തമാകുന്നു. ഡിവൈഎഫ്‌ഐ വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്ന് പാർട്ടിക്ക് വേണ്ടി വേരുകൾ ഉണ്ടാക്കിയ വേളയിലാണ് സുനിൽ കുമാറിനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് വ്യക്തമാകുന്നത്. ഏത് നിമിഷവും അക്രമം ഉണ്ടാകുമെന്ന മരണഭയത്തിൽ കഴിയുകയായിരുന്നു സുനിൽകുമാറെന്നാണ് വീട്ടുകാരും പറയുന്നത്.
സുനിൽകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് ഏവൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഏവൂർ ചേപ്പാട് പഞ്ചായത്ത് മുൻഅംഗവും സിപിഐ(എം) പ്രവർത്തകനുമായ പ്രകാശ്, സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിമാരായ ശരത്, അനീഷ്, ഡിവൈഎഫ്‌ഐ പ്രവർത്തകൻ സുനിൽ എന്നിവരുടെ അറസ്റ്റാണ് അർധരാത്രിയോടെ രേഖപ്പെടുത്തിയത്. അക്രമത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറ് പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവർ സിപിഐ(എം) പ്രവർത്തകർ തന്നെയാണ്.
സുനിൽ കുമാർ നാല് ദിവസമായി മരണഭയവുമായി കഴിയുകയായിരുന്നുവെന്ന് ഭാര്യ പ്രിഞ്ചു മാദ്ധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയാണെന്നും ഇവർ വ്യക്തമാക്കുന്നു. കഴിഞ്ഞ 11ന് പ്രദേശത്തെ സിപിഐ(എം) പ്രവർത്തകരുമായി സംഘർഷം ഉണ്ടായി.സുനിൽകുമാറിനും മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിനും നേർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ വധഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ആക്രമണം ഭയന്ന് സുനിയുടെ സംരക്ഷണത്തിനായി സുഹൃത്തുക്കൾ വീട്ടിൽ തങ്ങിയിരുന്നു. ഇന്നലെ ആരും പ്രതിരോധത്തിനില്ലെന്ന് മനസ്സിലാക്കിയാണ് ആക്രമികൾ എത്തിയതും സുനിയെ കൊലപ്പെടുത്തിയതും.
അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലിലായിരുന്നു നാല് ദിവസമായി സുനി. വീടിന്റെ പരിസരം വൃത്തിയാക്കുകയും കുടുംബത്തോട് കൂടുതൽ സ്‌നേഹം പങ്കുവെക്കുകയും ചെയ്ത സുനി മരണം മുന്നിൽ കണ്ടിരുന്നുവെന്നുവേണം കരുതാൻ. സമീപത്തുള്ള സ്‌കൂളിൽ കെ.എസ്.യു.യൂണീറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നമാണ് 11ാം തിയതിയിലെ സംഘർഷത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന സുനിൽ കുമാർ കഴിഞ്ഞ രണ്ട് വർഷമായി യൂത്ത് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു. ഇയാളോടൊപ്പം പ്രദേശത്തെ നിരവധി ചെറുപ്പക്കാർ ഡിവൈഎഫ്ഐ വിട്ട് യൂത്ത്‌കോൺഗ്രസിൽ ചേർന്നിരുന്നു.
ഇത് തന്നെയാണ് പ്രകോപനത്തിന് കാരണമെന്നാണ് പറയുന്നത്. കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് ഇന്നലെ ഹരിപ്പാട് ഹർത്താൽ നടത്തിയിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതക വിഷയം ഇതോടെ വീണ്ടും സജീവ ചർച്ചയാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.