- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവും; നാലു മരണം; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം
മസ്‌ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവും. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാലു പേർ മരിച്ചു. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. അർ ഷർഖിയ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ട
മസ്‌ക്കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് ഒമാനിൽ ശക്തമായ കാറ്റും വെള്ളപ്പൊക്കവും. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാലു പേർ മരിച്ചു. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു.
കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. അർ ഷർഖിയ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. കടകളിലെ സാധനങ്ങൾ ഒഴുകിപ്പോകുകയും ചെയ്തു.
ബെഹ്ല മേഖലയിലാണ് വെള്ളപ്പൊക്കം ശക്തമായിട്ടുള്ളത്. മരിച്ച നാലുപേരിൽ ഒരാൾ ഈ മേഖലയിൽ നിന്നുള്ളയാളാണ്. അൽ ഹംറയിൽ പെട്ടവരാണ് മറ്റു രണ്ടുപേർ. റസ്താദ് വാദിയിൽ വാഹനത്തിൽ കുടുങ്ങിയ മറ്റൊരു കുട്ടി മരിച്ചെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അറിയിച്ചു. ഇതേ വാഹനത്തിൽ കുടുങ്ങിയ മറ്റു മൂന്നു പേരെ സ്വദേശികൾ രക്ഷപ്പെടുത്തുകയായിരുന്നു.
മഴ കനത്തതിനെ തുടർന്ന് പലയിടങ്ങളിലും ഒറ്റപ്പെട്ടു പോയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളുമായി സിവിൽ ഡിഫൻസ് അഥോറിറ്റിയും സജീവമായി രംഗത്തുണ്ട്.
അതേസമയം ഒമാനിലാകമാനം കനത്ത മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പു നൽകി.