കൊച്ചി: പെരിയാറിൽ കുളിക്കാനിറങ്ങിയ നാലു പേർ മുങ്ങിമരിച്ചു. സ്വകാര്യ റിസോർട്ട് ഉടമ ബെന്നിയും ബെന്നിയും ബെന്നിയുടെ മകളുടെ സുഹൃത്തുക്കളുമാണു മരിച്ചത്.

വിനോദസഞ്ചാരകേന്ദ്രമായ പെരുമ്പാവൂർ പാണിയേരി പോരിലാണ് അപകടമുണ്ടായത്. പെരിയാറിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികളും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതുകണ്ടു രക്ഷിക്കാനിറങ്ങിയതാണു ബെന്നി. ബെന്നിയുടെ മകളുടെ സുഹൃത്തുക്കളായ മൂന്നു വിദ്യാർത്ഥികളും റിസോർട്ടു സന്ദർശിക്കാനെത്തിയതായിരുന്നുവെന്നാണു വിവരം.