- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്യാൻ പത്തിൽ ഒരാൾക്കു വീതം മടി; ഇനിയും രജിസ്റ്റർ ചെയ്യാനുള്ളത് അഞ്ചര ലക്ഷം വീടുകൾ; പിഴ ഈടാക്കാൻ ഉദ്ദേശമില്ലെന്ന് ഐറീഷ് വാട്ടർ
ഡബ്ലിൻ: ജലക്കരം വർധിപ്പിച്ചതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതിയും കഴിഞ്ഞിട്ടും ഇനിയും അഞ്ചരലക്ഷത്തോളം വീടുകൾ രജിസ്റ്റർ ചെയ്യാനുണ്ടെന്ന് റിപ്പോർട്ട്. വാട്ടർ ബില്ലിൽ 100 യൂറോയുടെ ഇളവ് ലഭിക്കുന്നതിനാണ് ഐറീഷ് വാട്ടറിൽ ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യണമെന്ന് നി
ഡബ്ലിൻ: ജലക്കരം വർധിപ്പിച്ചതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതിയും കഴിഞ്ഞിട്ടും ഇനിയും അഞ്ചരലക്ഷത്തോളം വീടുകൾ രജിസ്റ്റർ ചെയ്യാനുണ്ടെന്ന് റിപ്പോർട്ട്. വാട്ടർ ബില്ലിൽ 100 യൂറോയുടെ ഇളവ് ലഭിക്കുന്നതിനാണ് ഐറീഷ് വാട്ടറിൽ ഉപയോക്താക്കൾ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ വാട്ടർ ചാർജിനെതിരേ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടയിൽ രജിസ്‌ട്രേഷന് പൊതുജനങ്ങളുടെ പിന്തുണ തീരെയില്ലാതെ പോകുകയായിരുന്നു.
പത്തിൽ ഒരാൾ എന്ന കണക്കിന് രജിസ്‌ട്രേഷന് ഉപയോക്താക്കൾ കൂട്ടാക്കിയില്ല എന്നതാണ് വാസ്തവം. അതേസമയം ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് പിഴ ഈടാക്കേണ്ടി വരില്ലെന്ന് പരിസ്ഥിതി മന്ത്രി അലൻ കെല്ലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കൃത്യമായ ബില്ല് കിട്ടുമെന്ന് ഉറപ്പു നൽകാൻ സാധിക്കുമെന്നും അല്ലാത്തവർക്ക് അക്കാര്യത്തിൽ ഉറപ്പു നൽകാൻ സാധിക്കില്ലെന്നുമാണ് മന്ത്രി പറയുന്നത്. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് അതിന്റെ പേരിൽ പിഴയൊന്നും ഈടാക്കില്ല. അവർക്ക് 260 യൂറോ മൊത്തം അടയ്‌ക്കേണ്ടി വരുമെന്ന് മാത്രം.
100 യൂറോ ഗ്രാന്റിന് രജിസ്റ്റർ ചെയ്യാത്തവർക്ക് തിയതി നീട്ടിക്കൊടുത്തിട്ടുണ്ടെന്നും അലൻ കെല്ലി ചൂണ്ടിക്കാട്ടി. രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിലിലായിരിക്കും ആദ്യത്തെ വാട്ടർ ബില്ല് ലഭിക്കുക. അയർലണ്ടിലെ മുഴുവൻ ഉപയോക്താക്കളും ഉടൻ തന്നെ ഐറീഷ് വാട്ടറിൽ രജിസ്റ്റർ ചെയ്യുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി വെളിപ്പെടുത്തി.
ഏപ്രിലോടു കൂടി ബിൽ അടയ്ക്കാൻ വൈമുഖ്യം കാട്ടുന്നവർക്ക് ചിലപ്പോൾ അവരുടെ ബില്ലിന്മേൽ 30 യൂറോയോ 60 യൂറോയോ പിഴയായി നൽകേണ്ടി വരുമെന്നും അലൻ കെല്ലി സൂചിപ്പിച്ചു. ഓരോരുത്തരും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് അടിസ്ഥാനപ്പെടുത്തിയാണ് പിഴ ഈടാക്കുന്നത്.