- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പള കുടിശിക പെരുകുന്നു; ചാനലുകളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരുടെ കൊഴിഞ്ഞുപോക്കും; നാല് വനിതാ മാദ്ധ്യമപ്രവർത്തകർ കൂടി ഇന്ത്യാവിഷൻ വിട്ടു; റിപ്പോർട്ടറിലെ പ്രതിസന്ധിക്കും അയവില്ല
കൊച്ചി: ശമ്പളം കിട്ടാതെ ജോലി ചെയ്യാൻ വയ്യെന്നു പ്രഖ്യാപിച്ച് പ്രമുഖ ചാനലുകൾ വിടുന്നവരുടെ എണ്ണം പെരുകുന്നു. ഏതാനും മാസങ്ങളായി ശമ്പള കുടിശ്ശിക തുടരുന്ന ഇന്ത്യാവിഷൻ ചാനലിൽ നിന്നും കൂട്ടരാജി ആരംഭിച്ചു. ചാനലിലെ അറിയപ്പെടുന്ന നാല് പെൺ മുഖങ്ങളാണ് ഏറ്റവും ഒടുവിൽ ഒരുമിച്ച് രാജി വച്ചത്. ചാനലിലെ പ്രമുഖ അവതാരകയും വോട്ട് ആൻഡ് ടോക് പോലുള്ള
കൊച്ചി: ശമ്പളം കിട്ടാതെ ജോലി ചെയ്യാൻ വയ്യെന്നു പ്രഖ്യാപിച്ച് പ്രമുഖ ചാനലുകൾ വിടുന്നവരുടെ എണ്ണം പെരുകുന്നു. ഏതാനും മാസങ്ങളായി ശമ്പള കുടിശ്ശിക തുടരുന്ന ഇന്ത്യാവിഷൻ ചാനലിൽ നിന്നും കൂട്ടരാജി ആരംഭിച്ചു. ചാനലിലെ അറിയപ്പെടുന്ന നാല് പെൺ മുഖങ്ങളാണ് ഏറ്റവും ഒടുവിൽ ഒരുമിച്ച് രാജി വച്ചത്. ചാനലിലെ പ്രമുഖ അവതാരകയും വോട്ട് ആൻഡ് ടോക് പോലുള്ള പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്ന ലക്ഷ്മി പത്മ, ചാനലിലെ പ്രമുഖ റിപ്പോർട്ടർ ആയിരുന്ന നദീറ അജ്മല്, പ്രമുഖ വാര്ത്താ അവതാരകയും ലൈഫ്, ഗുഡ്‌മോണിങ് പോലുള്ള പരിപാടികളുടെ അവതാരകയുമായിരുന്ന ധന്യ കിരൺ, വെബ്‌സൈറ്റിലെ മാദ്ധ്യമ പ്രവർത്തക വീണാ വരുൺ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ വിട്ടത്. അതേസമയം, ശമ്പളമില്ലാത്തതിൽ പ്രതിഷേധിച്ചല്ല ആരോഗ്യപരമായ കാരണങ്ങളാണ് രാജിവച്ചതെന്ന് വീണ വരുണിന്റെ വീട്ടുകാർ മറുനാടൻ മലയാളിയെ അറിയിച്ചു.
കൂടുതൽ വനിതകൾ ചാനൽ വിടാനുള്ള തയ്യാറെടുപ്പിലാണ് എന്നു ഇവർ മറുനാടൻ മലയാളിയോട് പറഞ്ഞു. റിപ്പോർട്ടർ ചാനലിലും ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സ്ഥാപനം ഉടമയുടെ ആത്മാർത്ഥയോട് കൂറ് പ്രഖ്യാപിച്ച് എല്ലാവരും ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. എന്നാൽ അടുത്ത എന്നാണ് ഇനി ശമ്പളം കിട്ടാൻ പോകുന്നത് എന്നറിയാത്തത് ജീവനക്കാർക്കിടയിൽ അസ്വസ്തത ഉണ്ടാക്കിയിട്ടുണ്ട്. ടിവി ന്യുവിലെ ജീവനക്കാർ അവസരം കിട്ടുന്നത് അനുസരിച്ച് ചാനൽ വിട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ത്യാവിഷനിലെ പ്രതിസന്ധിക്ക് മറ്റ് ചാനലുകളിൽ നിന്നും വ്യത്യാസ്തമാണ്. ഇവിടെ മാനേജ്‌മെന്റിന്റെ നിഷ്‌ക്രിയ നടപടിയാണ് നടപടിയാണ് പ്രധാന വില്ലനാകുന്നത്. ചാനലിന്റെ രക്ഷാധികാരിയായ മന്ത്രി എം കെ മുനീറിന്റെ നടപടികൾക്കാണ് ചാനലിന്റെ പ്രതിസന്ധിയുടെ കാരണം എന്നാണ് റിപ്പോർട്ട്.
മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെ വിവിധ വിഭാഗങ്ങളിൽ നിന്നായി തുടരുന്ന കൂട്ടരാജിയുടെ തുടർച്ചയായാണ് ഇപ്പോൾ വനിതാ മാദ്ധ്യപ്രവർത്തകരുടെയും രാജി. ശമ്പളം ലഭിച്ചിട്ട് മൂന്ന് മാസമായിട്ടും എന്ന് ശമ്പളം നൽകുമെന്ന കാര്യത്തിൽ മാനേജ്‌മെന്റിനോ വാർത്താ വിഭാഗം മേധാവികൾക്കോ കൃത്യമായ ഉത്തരം നൽകാൻ സാധിക്കുന്നുമില്ല. ഇതോടൊപ്പം സ്ഥാപനത്തിൽ അഭിമാനത്തോടെ പ്രവർത്തിക്കാൻ പറ്റിയ സാഹചര്യവും നഷ്ടമായതായി ജീവനക്കാർ വിലയിരുത്തുന്നു.
ഇന്ത്യാവിഷനിൽ മുൻപും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ടെങ്കിലും തൊഴിലിലെ ആവേശവും സൗഹാർദപരമായ അന്തരീക്ഷവും നിലനിന്നിരുന്നു. അതും പൂർണമായി നഷ്ടമായതായി ജീവനക്കാർ പറയുന്നു. അതിന് പുറമേയാണ് മാനേജ്‌മെന്റിന്റെ സാമ്പത്തിക തിരിമറികളും നികുതി വെട്ടിപ്പും മറ്റും നിത്യേനയെന്നോണം പുറത്ത് വരുന്നത്. മാദ്ധ്യമ പ്രവർത്തനത്തിന്റെ ധാർമികതയെ തന്നെ ചോദ്യം ചെയ്യുന്ന ഈ വെളിപ്പെടലുകൾ തങ്ങളുടെ അന്തസിനെയും ബാധിക്കുന്നതായാണ് ജീവനക്കാരുടെ പരാതി.
25 കോടിയോളം രൂപയുടെ നികുതി കുടിശികയാണ് ഇന്ത്യാവിഷനുള്ളത്. അത്ര തന്നെ തുക വിവിധ ഇനത്തിലായി സ്വകാര്യ വായ്പകളുമുണ്ട്. നികുതി കുടിശികയുടെ പേരിൽ വിവിധ സർക്കാർ വകുപ്പുകൾ ആരംഭിച്ച നടപടികൾ ചാനൽ അധികാരികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ എത്തി നിൽക്കുകയാണ്. മുൻ കാലങ്ങളിൽ ഉണ്ടാകാത്തത് പോലെ മുൻ ജീവനക്കാരുടെയും നിലവിലെ ജീവനക്കാരുടെയും നിരവധി പരാതികൾ അധികാരികൾക്ക് ലഭിച്ചിട്ടുണ്ട്. ഇൻകം ടാക്‌സ് ഉൾപ്പടെയുള്ള വകുപ്പുകൾക്കാണ് ഇത്തരത്തിൽ പരാതി ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ശമ്പളത്തിൽ നിന്ന് വർഷങ്ങളായി സ്ഥാപനം ഇടാക്കിയ നികുതിയും പ്രോവിഡന്റ് ഫണ്ടും ഇ.എസ്.ഐയും മറ്റും സർക്കാരിൽ അടയ്ക്കാത്തതാണ് പരാതികൾക്ക് ആധാരം.
കുടിശികയുടെ പേരിൽ നടപടികൾ ആരംഭിച്ച സർക്കാർ വകുപ്പുകൾ ജീവനക്കാരുടെയും മുൻ ജീവനക്കാരുടെയും പരാതികൾ കൂടി ലഭിച്ചതോടെ നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വായ്പകളുടെ കാര്യത്തിൽ വലിയ തട്ടിപ്പുകളുടെ കഥകളാണ് പുറത്ത് വരുന്നത്. ചാനൽ ഡയറക്ടർ ബോർഡിൽ വലിയ സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടുകയായിരുന്നു. ഇത്തരം പല തട്ടിപ്പ് കേസുകളും കോടതികളിലാണ്. ചില കേസുകളിൽ ചാനൽ അധികാരകൾക്ക് ശിക്ഷയും വിധിക്കപ്പെട്ടു. അപ്പീലിന്റെ മറവിൽ ഇവയിൽ നിന്ന് താൽകാലിക രക്ഷ നേടിയിരിക്കുകയാണ് ചാനൽ ഭാരവാഹികൾ.
ചാനൽ നടത്തിപ്പിൽ ഓഹരി ഉടമകൾക്കുള്ള എതിർപ്പും അടുത്തിടെ പുതിയ രൂപത്തിലേക്ക് കടന്നു. കോഴിക്കോട്ട് ഒരു സൗഹൃദ സദസിൽ ചാനൽ ചെയർമാൻ മുനീർ നടത്തിയ പരാമർശമാണ് ഓഹരി ഉടമകളുടെ പ്രതിഷേധത്തിന് ഏറ്റവും ഒടുവിൽ കാരണമായിരിക്കുന്നത്. അതിനി നോക്കണ്ട, രക്ഷപെടില്ല എന്ന് ഇന്ത്യാവിഷനെ പറ്റിയുള്ള സൗഹൃദ ചർച്ചയിൽ മുനീർ പറഞ്ഞതാണ് പ്രശ്‌നമായത്. അവിടെയുണ്ടായിരുന്ന ഏതാനും ഓഹരി ഉടമകൾ അപ്പോൾ തന്നെ മുനീറിനെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് വലിയൊരു വിഭാഗം ഓഹരി ഉടമകൾ കത്തിലൂടെയും മറ്റും പ്രതിഷേധം അറിയിക്കുകയായിരുന്നു.
കയ്യിലിരുന്ന പണം തട്ടിച്ച് വാങ്ങിക്കൊണ്ട് പോയി തോന്നിവാസം കാണിച്ച് നഷ്ടപ്പെടുത്തിയിട്ട് കൈകഴുകി പോകാൻ അനുവദിക്കില്ല എന്നാണ് ഒരു ഓഹരി ഉടമയുടെ കത്ത്. മുനീറിനെയും ജമാലുദീൻ ഫറൂഖിയെയും ക്രിമിനൽ കേസ് നൽകി പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് മറ്റൊരു ഓഹരി ഉടമ അറിയിച്ചിരിക്കുന്നത്. ചാനൽ വൈസ് ചെയർമാൻ റോയ് മുത്തൂറ്റ് ഇതിനകം തന്നെ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. വൻ സാമ്പത്തിക തിരിമറി നടത്തി പണം തട്ടിയ ശേഷം കമ്പനി പിരിച്ചുവിട്ട് രക്ഷപെടാൻ ആരെയും അനുവദിക്കില്ല എന്നാണ് ഒരു ഓഹരി ഉടമയുടെ ഈ മെയിൽ സന്ദേശത്തിൽ ഉള്ളത്.