തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വ്യത്യിസ്ഥ അപകടങ്ങളിൽ നാലുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരത്തും തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരുമായിരുന്നു അപകടങ്ങൾ. തിരുവനന്തപുരം വെള്ളായണി കായലിൽ നരുവാമൂട് സ്വദേശികളായ വിഷ്ണു (24), ശംഭു (15) എന്നിവരാണ് മരിച്ചത്. കായലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ദുരന്തം.

ഉദയംപേരൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളാണു മരിച്ചത്. അതുൽ കൃഷ്ണ (13), അനന്ത് കൃഷ്ണ (15) എന്നിവരാണു മരിച്ചത്. തെക്കൻ പറവൂർ പരവപ്പറമ്പിൽ കുസുമം കുമാർ- ജിജി ദമ്പതികളുടെ മക്കളാണ് ഇവർ.