- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഹോളിഡേ ആഘോഷം മുറുകി; സൗത്ത് ഓസ്‌ട്രേലിയയിൽ 24 മണിക്കൂറിനിടെ നാല് അപകടമരണങ്ങൾ, റോഡ് യാത്രയിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം
മെൽബൺ: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പാരമ്യത്തിലെത്തിയതോടെ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്നിടത്തു നടന്ന അപകടങ്ങളിൽ നാലു പേർ മരിച്ചു. ബറോസാ ബാലി, ക്ലാരന്റോൺ, വ്യാലയ്ക്കടുത്ത് ലിങ്കൺ ഹൈവേ എന്നിവിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് നാലു പേർ കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ 12.30നാണ് വ്യാ
മെൽബൺ: ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ പാരമ്യത്തിലെത്തിയതോടെ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്നിടത്തു നടന്ന അപകടങ്ങളിൽ നാലു പേർ മരിച്ചു. ബറോസാ ബാലി, ക്ലാരന്റോൺ, വ്യാലയ്ക്കടുത്ത് ലിങ്കൺ ഹൈവേ എന്നിവിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് നാലു പേർ കൊല്ലപ്പെട്ടത്.
ഇന്നു പുലർച്ചെ 12.30നാണ് വ്യാലയ്ക്കടുത്ത് ലിങ്കൺ ഹൈവേയിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. ഒരു സ്ത്രീയും പുരുഷനും അപകടസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. കാറിലെ മറ്റു രണ്ടു യാത്രക്കാരേയും മറ്റൊരു വാഹനത്തിന്റെ ഡ്രൈവറേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അപകടത്തെത്തുടർന്ന് ലിങ്കൺ ഹൈവേയിൽ ഐർ ഹൈവേയ്ക്കും ജെൻകിൻസ് ഏവിനും മധ്യേ റോഡ് അടച്ചിട്ടിരിക്കുകയാണ്.
രാവിലെ ക്ലാരന്റോണിൽ പിഗോട്ട് റേഞ്ച് റോഡിൽ മിത്സുബിഷി പജീറോും ടൊയോട്ടോ കാറും കൂട്ടിയിടിച്ച് മറ്റൊരാൾ കൊല്ലപ്പെട്ടു. പജീറോയിലെ മറ്റൊരു യാത്രക്കാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ബറോസാ വാലിക്കടുത്ത് ഷിയാ ഓക്ക് ലോഗിനു സമീപം കാർ മറിഞ്ഞ് മുപ്പതു വയസുള്ള യുവാവ് മരിച്ചു. നോർത്തേൺ ടെറിട്ടറിയിൽ താമസിക്കുന്നയാളാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹോളിഡേ ആഘോഷങ്ങൾ അതിരു കടക്കുന്നതാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. രാത്രി വൈകിയുള്ള യാത്രയും ആഘോഷങ്ങൾക്കിടെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതും അപകടങ്ങൾക്ക് ആക്കം കൂട്ടുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 97 അപകട മരണങ്ങളാണ് സംഭവിച്ചതെങ്കിൽ ഈ വർഷം അത് 104 ആയി ഉയർന്നിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. റോഡ് അപകടങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ 1800333000 എന്ന നമ്പരിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
പുതുവർഷം വരെയുള്ള കാലയളവിൽ വാഹനം ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും പൊലീസ് നിർദേശിക്കുന്നു. ആഘോഷങ്ങൾക്കു ശേഷം കഴിവതും നേരത്തെ വീട്ടിൽ എത്താൻ ശ്രദ്ധിക്കണമെന്നും അമിത വേഗത്തിലുള്ള വാഹനമോടിക്കൽ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.