- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിയെ പിടികൂടാൻ പോയത് എസ്ഐയും സംഘവും; മുകേഷ് പൊലീസുകാരിൽ ഒരാളുടെ കഴുത്തിൽ കത്തി വെച്ചതോടെ എസ്ഐ തോക്ക് പുറത്തെടുത്തു; റിവോൾവർ കൈക്കലാക്കാൻ പ്രതിയുടെ ശ്രമത്തിനിടെ വെടിപൊട്ടി; രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊക്കിയപ്പോൾ പരിക്കേറ്റത് നാല് പൊലീസുകാർക്ക്
കൊല്ലം: ശരിക്കും സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു പുന്നലയിൽ ക്രമിനൽ കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് ഓപ്പറേഷൻ. പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പൊലീസ് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തിൽ എസ്ഐ അടക്കം നാല് പൊലീസുകാർക്കാണ് പരിക്കേറ്റത്.
കൊല്ലം പത്തനാപുരത്താണ് സാഹസികമായി പൊലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പൊലീസുകാരും പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനമാകെ നിരവധി കേസുകളിലെ പ്രതിയായ പുനലൂർ മണിയാർ ചരുവിളവീട്ടിൽ മുകേഷിനെ ഭാര്യവീടായ പുന്നലയിൽനിന്ന് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതിക്കും പൊലീസുകാർക്കും പരുക്കേറ്റത്.
മുകേഷ് വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് എത്തിയത്. സ്ഥലത്ത് പൊലീസ് എത്തയിത് അറിഞ്ഞ് മുകേഷ് രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസുകാരെ ആക്രമിക്കാനും തുനിഞ്ഞു. മുകേഷ് പൊലീസുകാരിൽ ഒരാളായ വിഷ്ണുവിന്റെ കഴുത്തിൽ കത്തി വച്ചതോടെ എസ്ഐ തോക്കെടുത്തു.
ഇതിനിട റിവോൾവർ കൈക്കലാക്കി രക്ഷപെടാനായി പ്രതിയുടെ ശ്രമം. ഇതിനായി പരിശ്രമം നടത്തവേയാണ് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയത്. മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പൊലീസ് കീഴ്പ്പെടുത്തിയത്.
പ്രതിയുടെ ആക്രമണത്തിൽ എസ്ഐ അരുൺകുമാറിന് പുറമെ വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നീ പൊലീസുകാർക്കും പരുക്കേറ്റു. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 25ലേറെ കേസുകളിലെ പ്രതിയാണ് മുകേഷെന്ന് പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ