ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജല്ലയിൽ ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നാല് ഭീകരരെ സൈന്യം വധിച്ചു. എ.കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കൊല്ലപ്പെട്ട ഭീകരരിൽനിന്ന് കണ്ടെത്തി.

മാച്ചിൽ സെക്ടറിലൂടെ ആയുധ ധാരികളായ ഭീകരർ നുഴഞ്ഞുകയറാൻ നീക്കം നടത്തുന്നത് കഴിഞ്ഞദിവസം രാത്രിതന്നെ അതിർത്തിരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് നുഴഞ്ഞുകയറ്റശ്രമം തടയാനായത്.

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യൻ സൈനികരിൽ ആർക്കും പരിക്കില്ലെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മെയ് 26 ന് അതിർത്തിയിലെ ഉറി സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്കിസ്ഥാനി ബോർഡർ ആക്ഷൻ ടീ (ബി.എ.ടി) അംഗങ്ങളെ സൈന്യം വധിച്ചിരുന്നു.