- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബാങ്കിലേക്കുള്ള ഏഴരക്കോടിയുമായി നാലംഗ സംഘം മുങ്ങി; ആക്സിസ് ബാങ്കിനു വേണ്ടിയുള്ള പണവുമായി കടന്നു കളഞ്ഞത് സുരക്ഷാ ജീവനക്കാർ; സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊർജിതമാക്കി
ബെംഗളൂരു: സ്വകാര്യബാങ്കിലേക്കുള്ള 7.5 കോടി രൂപയുമായി മുങ്ങിയ നാലംഗസംഘം സഞ്ചരിച്ച കാർ മൈസൂരുവിലെത്തിയതായി കണ്ടെത്തി. മൈസൂരു മെയിൻ റോഡിലെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് വാഹനം പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ആരേയും പിടികൂടാനായില്ല. ബെംഗളൂരു കോറമംഗലയിലെ ആക്സിസ് ബാങ്ക് ശാഖയിലേക്കുള്ള പണവുമായാണ് സെക്യൂരിറ്റി കമ്പനി ജീവനക്കാർ കടന്നുകളഞ്ഞത്. മംഗളൂരുവിലെ കാഷ് ചെസ്റ്റിൽനിന്ന് 7.5 കോടി രൂപ ശേഖരിച്ചെങ്കിലും കോറമംഗല ബ്രാഞ്ചിൽ എത്തിച്ചിരുന്നില്ല. ഗൺമാൻ പൂവണ്ണ, ജീവനക്കാരായ പരശുരാം, ഖരി ബസവ, ബസവപ്പ എന്നിവരാണ് പണവുമായി കടന്നുകളഞ്ഞത്. പണമെത്തിക്കാൻ കാരാർ എടുത്ത കമ്പനി മേധാവികളാണ് പൊലീസിൽ പരാതി നൽകിയത്. ബെംഗളൂരുവിൽനിന്നാണ് ഇവർ പണം ശേഖരിക്കാനായി എത്തിയത്.
ബെംഗളൂരു: സ്വകാര്യബാങ്കിലേക്കുള്ള 7.5 കോടി രൂപയുമായി മുങ്ങിയ നാലംഗസംഘം സഞ്ചരിച്ച കാർ മൈസൂരുവിലെത്തിയതായി കണ്ടെത്തി. മൈസൂരു മെയിൻ റോഡിലെ സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് വാഹനം പൊലീസ് തിരിച്ചറിഞ്ഞെങ്കിലും ആരേയും പിടികൂടാനായില്ല. ബെംഗളൂരു കോറമംഗലയിലെ ആക്സിസ് ബാങ്ക് ശാഖയിലേക്കുള്ള പണവുമായാണ് സെക്യൂരിറ്റി കമ്പനി ജീവനക്കാർ കടന്നുകളഞ്ഞത്.
മംഗളൂരുവിലെ കാഷ് ചെസ്റ്റിൽനിന്ന് 7.5 കോടി രൂപ ശേഖരിച്ചെങ്കിലും കോറമംഗല ബ്രാഞ്ചിൽ എത്തിച്ചിരുന്നില്ല. ഗൺമാൻ പൂവണ്ണ, ജീവനക്കാരായ പരശുരാം, ഖരി ബസവ, ബസവപ്പ എന്നിവരാണ് പണവുമായി കടന്നുകളഞ്ഞത്. പണമെത്തിക്കാൻ കാരാർ എടുത്ത കമ്പനി മേധാവികളാണ് പൊലീസിൽ പരാതി നൽകിയത്. ബെംഗളൂരുവിൽനിന്നാണ് ഇവർ പണം ശേഖരിക്കാനായി എത്തിയത്.
Next Story