- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃസഹോദരന്റെ വീട് പണി കാണാൻ പോയ നാലുവയസുകാരി ഗേറ്റ് തലയിൽ വീണു മരിച്ചു: യുകെജി വിദ്യാർത്ഥിനിയായ സനാ ഫാത്തിമയുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മണ്ണടി നിവാസികൾ
പത്തനംതിട്ട: അടുത്തയാഴ്ച ഗൃഹപ്രവേശം നടക്കാനിരിക്കുന്ന പിതൃസഹോദരന്റെ വീടിന്റെ അവസാന മിനുക്കു പണികൾ കാണാൻ പോയ നാലുവയസുകാരിക്ക് ഇരുമ്പ് ഗേറ്റ് വീണ് ദാരുണാന്ത്യം. ഏനാത്ത് മണ്ണടി മുകളുവിള വീട്ടിൽ ജാഫർഖാൻ-ബീമ ദമ്പതികളുടെ മകൾ സനാ ഫാത്തിമയാണ് മരിച്ചത്. ജാഫർഖാന്റെ മൂത്ത സഹോദരൻ പണിയുന്ന വീടിന്റെ പാലുകാച്ചൽ അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. പിടിപ്പിച്ചു കൊണ്ടിരുന്ന ഇരുമ്പ് ഗേറ്റ് വീടുപണി കാണാനെത്തിയ സനയുടെ തലയിലേക്ക് ഇളകി വീഴുകയായിരുന്നു. എനാത്ത് മൗണ്ട് കാർമൽ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ്. ഇന്നു രാവിലെ 8 മണിക്കായിരുന്നു സംഭവം. ഖബറടക്കംവൈകിട്ട് 4 മണിക്ക് മണ്ണടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. ആറുമാസം മാത്രം പ്രായമുള്ള സഫ് വാൻഖാൻ സഹോദരനാണ്.
പത്തനംതിട്ട: അടുത്തയാഴ്ച ഗൃഹപ്രവേശം നടക്കാനിരിക്കുന്ന പിതൃസഹോദരന്റെ വീടിന്റെ അവസാന മിനുക്കു പണികൾ കാണാൻ പോയ നാലുവയസുകാരിക്ക് ഇരുമ്പ് ഗേറ്റ് വീണ് ദാരുണാന്ത്യം. ഏനാത്ത് മണ്ണടി മുകളുവിള വീട്ടിൽ ജാഫർഖാൻ-ബീമ ദമ്പതികളുടെ മകൾ സനാ ഫാത്തിമയാണ് മരിച്ചത്.
ജാഫർഖാന്റെ മൂത്ത സഹോദരൻ പണിയുന്ന വീടിന്റെ പാലുകാച്ചൽ അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. പിടിപ്പിച്ചു കൊണ്ടിരുന്ന ഇരുമ്പ് ഗേറ്റ് വീടുപണി കാണാനെത്തിയ സനയുടെ തലയിലേക്ക് ഇളകി വീഴുകയായിരുന്നു.
എനാത്ത് മൗണ്ട് കാർമൽ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ്. ഇന്നു രാവിലെ 8 മണിക്കായിരുന്നു സംഭവം. ഖബറടക്കംവൈകിട്ട് 4 മണിക്ക് മണ്ണടി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. ആറുമാസം മാത്രം പ്രായമുള്ള സഫ് വാൻഖാൻ സഹോദരനാണ്.
Next Story