- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് പൊലിഞ്ഞത് അമേരിക്കയിൽ നിന്നും ആദ്യമായി നാട്ടിലെത്തിയ നാലു വയസുകാരിയുടെ ജീവൻ; ഷിക്കാഗോയിൽ നിന്നും അവധിക്കെത്തിയ മലയാളി നഴ്സും ഭർത്താവും മൂന്ന് മക്കളും ഗുരുതരാവസ്ഥയിൽ; കടുത്തുരിത്തിയെ കരയിപ്പിച്ച ദുരന്തം നടന്നത് ഇങ്ങനെ
കൊട്ടാരക്കര: ഒരു നിമിഷം ഡ്രൈവർ അലസനായപ്പോൾ പൊലിഞ്ഞത് ഒരു കുഞ്ഞു ജീവൻ. അച്ഛന്റെയും അമ്മയുടെയും നാടുകാണാൻ ആദ്യമായി വന്ന നാലു വയസുകാരി ജെറീനയുടെ മരണത്തിന്റെ ആഘാതത്തിലാണ് കടുത്തുരുത്തിയിടെ ഇടക്കര വീട്. അമേരിക്കയിലെ ഷിക്കഗായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോളാണ് ജെറീനനെന്ന നാലുവയസുകാരിയ കാർ അപകടത്തിൽ മരിച്ചത്. വ്യാഴാഴ്‌ച്ച ഉച്ചക്ക് ഒരു മണിയോടെ എം സി റോഡിൽവച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയ്ക്കടുത്ത് ഇഞ്ചക്കാട്ട് നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ജെറീന മരിക്കുകയും അമേരിക്കൻ ദമ്പതികളുടെ മകൾ മരിച്ചതും. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കോട്ടയം കടുത്തുരുത്തി ഇടക്കരവീട്ടിൽ ജോമോൻ മാത്യുവിന്റെയും ഫിൽസിയുടെയും മകളാണ് ജെറീന. ജോമോൻ മാത്യു (40), ഫിൽസി (38), മക്കളായ ജൂഡ് (12), ജൊഹാനോ (10), ഗെയ്ഡൻ (6) എന്നിവർക്കും ഡ്രൈവർ ജോർജി(24)നും പരിക്കേറ്റു. ഇഞ്ചക്കാട് അമ്പലം ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിലേക്ക
കൊട്ടാരക്കര: ഒരു നിമിഷം ഡ്രൈവർ അലസനായപ്പോൾ പൊലിഞ്ഞത് ഒരു കുഞ്ഞു ജീവൻ. അച്ഛന്റെയും അമ്മയുടെയും നാടുകാണാൻ ആദ്യമായി വന്ന നാലു വയസുകാരി ജെറീനയുടെ മരണത്തിന്റെ ആഘാതത്തിലാണ് കടുത്തുരുത്തിയിടെ ഇടക്കര വീട്. അമേരിക്കയിലെ ഷിക്കഗായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോളാണ് ജെറീനനെന്ന നാലുവയസുകാരിയ കാർ അപകടത്തിൽ മരിച്ചത്. വ്യാഴാഴ്‌ച്ച ഉച്ചക്ക് ഒരു മണിയോടെ എം സി റോഡിൽവച്ചാണ് അപകടം ഉണ്ടായത്.
കൊട്ടാരക്കരയ്ക്കടുത്ത് ഇഞ്ചക്കാട്ട് നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ജെറീന മരിക്കുകയും അമേരിക്കൻ ദമ്പതികളുടെ മകൾ മരിച്ചതും. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. കോട്ടയം കടുത്തുരുത്തി ഇടക്കരവീട്ടിൽ ജോമോൻ മാത്യുവിന്റെയും ഫിൽസിയുടെയും മകളാണ് ജെറീന. ജോമോൻ മാത്യു (40), ഫിൽസി (38), മക്കളായ ജൂഡ് (12), ജൊഹാനോ (10), ഗെയ്ഡൻ (6) എന്നിവർക്കും ഡ്രൈവർ ജോർജി(24)നും പരിക്കേറ്റു.
ഇഞ്ചക്കാട് അമ്പലം ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമേരിക്കയിൽ നിന്നും എത്തിയ ശേഷം നാടു കാണാൻ അതീവ തൽപ്പരയായിരുന്നു ജെറീന. മക്കൾക്ക് വേണ്ടി കറങ്ങാൻ ജോമോനും തയ്യാറായി. തിരുവനന്തപുരത്ത് മൃഗശാല കാണാനായി കുടുംബസമേതം പോകവേയായിരുന്നു ഈ കുടുംബത്തെ ദുരന്തം തേടിയെത്തിയത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ ചില്ലുകൾ തകർന്ന് ജൂഡും ജെറീനയും പുറത്തേക്ക് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെറീന മീയണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. പരിക്കേറ്റവർ മീയണ്ണൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈകൾക്കും കാലുകൾക്കും തുടയെല്ലിനും പരിക്കേറ്റ ജൂഡിന്റെ നില ഗുരുതരമാണ്.
ഫിസിയോതെറാപ്പിസ്റ്റായ ജോമോൻ മാത്യുവും നഴ്‌സായ ഫിൽസിയും അമേരിക്കയിൽ ഷിക്കാഗോയിൽ സ്ഥിരതാമസമാണ്. നാലുവർഷങ്ങൾക്കുശേഷമാണ് ജോമോനും കുടുംബവും നാട്ടിലെത്തിയത്. ജെറീന ജനിച്ചശേഷം ആദ്യമായാണ് ഇവർ വീട്ടിലെത്തിയത്. മകൾ ആദ്യമായി നാട്ടിലെത്തിയത് ദുരിതത്തിൽ കലാശിച്ചത് നാടിനെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തി.