- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണ് നാല് വയസുകാരി മരിച്ചു; കുവൈറ്റിൽ മരിച്ചത് കുമരകം സ്വദേശിയുടെ മകൾ; ഞെട്ടലോടെ മലയാളി സമൂഹം
കുവൈറ്റ്: ഗൾഫ് രാജ്യങ്ങളിൽ ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്ന സംഭവങ്ങൾ തുടർക്കഥ യാകവെ മറ്റൊരു ദുരന്തം കൂടി കുവൈത്തിലെ മലയാളി സമൂഹത്തെ തേടിയെത്തിയിരിക്കുന്നു. ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണതിനെ തുടർന്ന് മലയാളി ദമ്പതികളുടെ മകൾ നാല് വയസുകാരി മരിച്ചതാണ് മലയാളി സമൂഹത്തെ ഞെട്ടലിലാഴ്‌ത്തിയിരിക്കുന്നത്. കുമരകം പൂവ
കുവൈറ്റ്: ഗൾഫ് രാജ്യങ്ങളിൽ ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്ന സംഭവങ്ങൾ തുടർക്കഥ യാകവെ മറ്റൊരു ദുരന്തം കൂടി കുവൈത്തിലെ മലയാളി സമൂഹത്തെ തേടിയെത്തിയിരിക്കുന്നു. ബാൽക്കണിയിൽ കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീണതിനെ തുടർന്ന് മലയാളി ദമ്പതികളുടെ മകൾ നാല് വയസുകാരി മരിച്ചതാണ് മലയാളി സമൂഹത്തെ ഞെട്ടലിലാഴ്‌ത്തിയിരിക്കുന്നത്.
കുമരകം പൂവന്തറക്കുളം ബിജു പി ജോണിന്റെയും അമ്പിളി ബിജുവിന്റെയും നാലു വയസ്സുള്ള മകൾ ആന്മരിയയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ കാൽ വഴുതി താഴെ വീണു മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.ബിജുവിനും അമ്പിളിക്കും രണ്ടു വയസുള്ള മകൻ കൂടിയുണ്ട്.കുവൈറ്റിൽ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ബിജു. കുവൈറ്റ് ടാക്‌സി സംഘടനയിലെ അബ്ബാസിയ യൂനിറ്റ് അംഗം ആണ് ബിജു. കുട്ടിയുടെ മൃതദേഹം ഫർവാനിയ ഹോസ്പിറ്റലിലാണ് ഇപ്പോൾ ഉള്ളത്.