കണ്ണൂർ: പാസ്റ്റർ സജിത്തിനെ നിശിദമായി വിമർശിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് അനിൽ കൊടുത്തോട്ടം എന്ന പാസ്റ്റർ. ഗജഫ്രോഡ് എന്നാണ്  പാസ്റ്റർ അനിൽ കൊടുത്തോട്ടം സജിത്തിനെ പേരെടുത്ത് വിമർശിക്കുന്നത്. സൗഖ്യം കഴിയുമ്പോൾ മാലയും കമ്മലും പറിച്ച് ആളുകൾ കൊടുക്കുന്ന ന്യൂജനറേഷൻ ആഭ്യാസമാണ് ജിത്ത് പാസ്റ്ററിന്റെ സോത്രകാണിക്ക എന്ന്  അനിൽ കൊടുത്തോട്ടം പരിഹസിക്കുന്നു.

യേശു കൂരിശിൽ ഏറിയതോടെ പാപങ്ങൾ എല്ലാം തീർന്നു. യേശു സർവ്വ ബാധ്യതകളും തീർത്തതിനാൽ ചെയ്യുന്ന പ്രവൃത്തികളിൽ പാപമില്ല എന്ന രീതിയിലുള്ള സജിത്ത് പാസ്റ്ററിന്റെ പ്രസംഗവും പ്രവൃത്തികളും യുവാക്കളെ വഴി തെറ്റിക്കാൻ തുടങ്ങിയപ്പോഴാണ് പെന്തകോസ്ത് മിഷൻ ഇയാളെ പുറത്താക്കിയത്. എന്നാൽ ഗ്രേസ് കമ്മ്യൂണിറ്റി ചർച്ച് എന്ന പേരിൽ പുതിയ സഭയുമായി എത്തിയ സജിത്ത് പാസ്റ്റർ സ്നാനം മറ്റ് ചടങ്ങുകളോ അല്ലാത്ത ദൈവശാസ്ത്ര അടിത്തറയില്ലാത്ത രീതിയാണ് പിൻ തുടർന്നത്.

സംസാരിക്കാനുള്ള കഴിവ് നല്ലത് പൊലെയുള്ളതിനാൽ അവിടെയും ആളുകൾ കൂടിരുന്നു. അവിടെ നിന്നാണ് കത്തോലിക്കാസഭയിലെക്ക് എത്തുന്നത്. മാതാവിനെ അംഗീകരിച്ച് കത്തോലിക്കാ സഭയിൽ എത്തി എങ്കിലും സൗഖ്യം തന്നെയായിരുന്നു സജിത്ത് പാസ്റ്ററിന്റെ വഴി. സോത്രകാണിക്ക എന്ന പേരീൽ അകൗണ്ട് നമ്പരും ബാങ്ക് ഡീറ്റയിൽസും നൽകി ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പ് സംഘമാണ് സജിത്ത് പാസ്റ്ററിന്റെത് എന്ന്  അനിൽ കൊടുത്തോട്ടം ആരോപിക്കുന്നു.

പെന്തകോസ്ത് സഭയിൽ തന്നെ ഇത്തരത്തിലുള്ള നിരവധി ആളുകൾ ഉണ്ട് . ഇവര് അല്ലെങ്കിൽ വരുംതലമുറ എങ്കിലും ഈ തട്ടിപ്പ് കാശിന് കണക്ക് പറയേണ്ടി വരുമെന്നും അനിൽ കൊടുത്തോട്ടം സൂചിപ്പിച്ചു. നിരവധി ആളുകളാണ് പാസ്റ്റർ സജിത്തിന്റെ തട്ടിപ്പുകൾക്കെതിരെ ദിവസവും രംഗത്ത് വരുന്നത്.മുമ്പ് സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോയിലൂടെ കുപ്രസിദ്ധനാണ് സജിത്ത് പാസ്റ്റർ. 'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന യൂട്യൂബ് വീഡിയോ മറുനാടൻ മലയാളി പുറത്തുവിട്ടതോടെയാണ് സജിത്ത് ജോസഫിന്റെ അത്ഭുത രോഗ ശാന്തിയിൽ സംശയങ്ങൾ സജീവമായത്. ഇതോടെ സമൂഹമാകെ സജിത്ത് ജോസഫിന്റെ രോഗശാന്തി ശുശ്രൂഷകളെ കരുതലോടെ കാണാൻ തുടങ്ങി. അതോടുകൂടി പല തട്ടിപ്പുകളും പുറത്തുവന്നു.

തൃശ്ശൂരിൽ നടന്ന സെന്റ് ആനീസ് ചർച്ചിൽ ഇക്കഴിഞ്ഞ ജൂലൈ 19നാണ് സജിത് ജോസഫിന്റെ നേതൃത്വത്തിൽ വൻ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് അരങ്ങേറിയത്. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത കൺവെൻഷനിൽ കിടപ്പുരോഗിയായ സ്ത്രീയെ ഭേദപ്പെടുത്തി അവരെ എണീറ്റ് ഓടാൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള അത്ഭുതപ്രവർത്തിയാണ് സജീത് പാസ്റ്ററും സംഘവും നടത്തിയിരിക്കുന്നത്. രോഗശാന്തി ശുശ്രൂഷയിൽ പുറനാട്ടുകര സ്വദേശിനിയാണ് കിടന്നിടത്ത് നിന്ന് എണീറ്റ് ഓടിയ രോഗി. ഇവർ കിടപ്പുരോഗിയാണെന്ന് നടിച്ചുകൊണ്ടാണ് രംഗത്തുവന്നത്. തുടർന്ന് സജിത് പാസ്റ്ററുടെ പ്രാർത്ഥനക്കും ഹല്ലേലൂയ വിളിക്കും ഒടുവിൽ ഇവർ കിടന്നിടത്തു നിന്നും എണീറ്റ് ഓടുകയും ചെയ്യുന്നു.

ഈ സംഭവത്തിന് പിന്നാലെ കണ്ണൂരിലെ മറ്റൊരു പള്ളിയിലും സജി പാസ്റ്റർ രോഗശാന്തി ശുശ്രൂഷയുമായി രംഗത്തുവന്നിരുന്നു. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.