കൊച്ചി: പന്തീരായിരം ചതുരശ്ര അടി വിസ്തീർണ്ണം.. മുകളിലും താഴെയുമായിയുള്ളത് പത്തിലേറെ മുറികൾ. വീടിനുള്ളിൽ തന്നെ ചാപ്പൽ. സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി ലിഫ്റ്റ് സൗകര്യവും. നിർമ്മാണത്തിന് പ്രതീക്ഷിക്കുന്ന ചെലവ് 10 കോടി. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി അടുത്തുബന്ധമുള്ള ഫാ.ആന്റണി മാടശേരിയുടെ സഹോദരൻ ജോളി മാടശേരി മലയാറ്റൂർ-നീലേശ്വരം പഞ്ചായത്തിൽ നിർമ്മിക്കുന്ന വീടിനെക്കുറിച്ച് നാട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന വിവരങ്ങളാണ് ഇപ്പറഞ്ഞത്.

കന്യാസ്തീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേരളത്തിലേക്ക് എത്താനിരിക്കയാണ് ഫ്രാങ്കോയുടെ അടുപ്പക്കാരനായ വ്യക്തിയുടെ കഥകളും നാട്ടിൽ പരക്കുന്നത്. പീഡനക്കേസ്സിൽ പൊലീസ് നടപടി മുറുകുന്നതിനൊപ്പമാണ് ജോളി മാടശ്ശേരിയുടെ ആഢംമ്പര വീട് നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കെട്ടിട നിർമ്മാണത്തിന്റെ പ്രധാന സാമ്പത്തീക ശ്രോതസ്സ് ഫാ.ആന്റണിയാണെന്നും ചിവഴിക്കുന്ന തുക അവിഹിത മാർഗ്ഗത്തിൽ സമ്പാദിച്ചതാണെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. പാവിങ് ടൈൽ നിർമ്മാണവും അല്ലറ ചില്ലറ ബ്രോക്കറു പണിയുമൊക്ക ആയി നടന്ന ജോളിക്ക് ഇത്രയും ഭീമമായ തുക മുടക്കികെട്ടിടം നിർമ്മിക്കാൻ കഴിയില്ലെന്നും പിന്നിൽ നിന്നും സാമ്പത്തീക സഹായം ഉറപ്പായ സാഹചര്യത്തിലാണ് ഇയാൾ ഇതിനൊരുമ്പെട്ടതെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ. വീടിന്റെ നിർമ്മാണം പാതിവഴിയിലാണ്. എന്നാൽ നിർമ്മാണ അനുമതിക്കായി നൽകിയ രൂപരേഖയിൽ വിപുലമായ പ്ലാനാണ് സമർപ്പിച്ചിരിക്കുന്നത്.

ഉൾഗ്രാമമായ കളമ്പാട്ടുപുരത്താണ് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. അടിത്തറ പൂർത്തിയായി. മുകളിലേയ്ക്കുള്ള നിർമ്മാണം ജനൽപൊക്കത്തോളമെത്തി. വൈദീകന്റെ കുടുംബം അടുത്ത കാലത്താണ് സാമ്പത്തികമായി പുരോഗമിച്ചതെന്നാണ് നാട്ടിൽ നിന്നും ലഭിക്കുന്ന വിവരം. ബിഷപ്പിന്റെ അടുപ്പക്കാരനാവുകയും സഭയുടെയും അനുബന്ധ പ്രസ്ഥാനങ്ങളുടെയും നേതൃസ്ഥാനത്തെത്തുകയും ചെയ്തതോടെയാണ് കുടുംമ്പത്തിൽ സമ്പത്ത് കുമിഞ്ഞ് കൂടിയതെന്നാണ് നാട്ടുകാർക്കിടയിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

കൂടെ പിറപ്പുകളിൽ വൈദീകനൊഴികെ ഭൂരിപക്ഷം പേരും വിദേശത്താണെന്നും ഇവർ റിയൽ എസ്റ്റേറ്റിൽ പണം ഇറക്കിയിരുന്നെന്നും ഇത് വിദഗ്ധമായി കൈകാര്യം ചെയ്തതോടെയാണ് ജോളി സമ്പന്നനായതെന്നും മറ്റുമുള്ള പ്രചാരണവും ചൂടുപിടിച്ചിട്ടുണ്ട്. ആഡംമ്പര വാഹനങ്ങളുടെ നിരതന്നെ പലപ്പോഴും വീട്ടുമുറ്റത്ത് കാണാമെന്നാണ് നാട്ടുകതാരുടെ നേർസാക്ഷ്യം. ഇവിടെ വന്നുപോകുന്നവരിലേറെയും അതിസമ്പന്നർ തന്നെയെന്ന് ഇക്കൂട്ടർ ആണയിടുന്നു. വീടുനിർമ്മാണം പുരോഗമിക്കുന്ന കളമ്പാട്ട് പുരത്തുനിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് കഷ്ടി 10 കിലോമീറ്റർ ദൂരമേ ഉള്ളൂ.

വീട് നിർമ്മാണത്തിന് നേതൃത്വം നൽകി ഫാ.ആന്റണി നാട്ടിലുണ്ടെന്നാണ് അറിയുന്നത്. ജോളി ഒറ്റയ്ക്ക് പണം മുടക്കി ഇത്ര ആഡംബരത്തിൽ വീട് നിർമ്മിക്കുമെന്ന് നാട്ടുകാരിലൊട്ടുമിക്കവരും വിശ്വസിക്കുന്നില്ല. സ്വന്തം കാര്യങ്ങൾ നോക്കി വിദേശങ്ങളിൽക്കഴിയുന്ന സഹോദരങ്ങൾ കോടികൾ ഇറക്കി ജോളിയെ സഹായിക്കും എന്ന് കരുതുന്നവരും കുറവാണ്. ഈ സ്ഥിതിയിൽ പണമിറക്കുന്നത് ഫാ.ആന്റിണിയായിരിക്കാം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസ്സിൽ കുടുങ്ങി താമസിയാതെ തന്നെ നാട്ടിലെത്തിയ ഇദ്ദേഹം ഇതുവരെ തിരിച്ചുപോകാത്തതും നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്.

പലതലങ്ങളിൽ കേസൊതുക്കാൻ നടക്കുന്നതായിപ്പറയുന്ന നീക്കങ്ങളിൽ ഫാ.ആന്റണിയുടെ ഇടപെടലും ഉണ്ടെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള ആഭ്യൂഹം.നാട്ടിലെത്തിയ ശേഷം ഡ്രൈവറെ ഒഴിവാക്കിയെന്നും ഇത് ഇത്തരം നീക്കം പുറത്തുപോകാതിരിക്കുന്നതിനും വേണ്ടിയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഫാ. ആന്റണിയുടെ നാട്ടിലെ ജീവിതത്തെക്കുറിച്ച് പരിസരവാസികൾക്കുപോലും ഒരെത്തും പിടിയുമില്ലന്നതാണ് നിലവിലെ അവസ്ഥ. വിദേശത്തുനിന്നു വരുന്ന പണംകൊണ്ട് ഫ്രാങ്കോ പല സംസ്ഥാനത്തും സ്വകാര്യ സ്വത്തുകൾ വാങ്ങിക്കൂട്ടിയതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇദ്ദേഹത്തിന്റെ സ്വദേശമായ തൃശൂരിലും വലിയ തോതിൽ ഇടപാടുകൾ നടന്നിരുന്നതായും വാർത്തകൾ വന്നിരുന്നു.

ഫ്രാങ്കോ നട്ടുവളർത്തിയ മിഷിണറീസ് ഓഫ് ജീസസിന്റെ പ്രവർത്തന രീതികളും ഏറെ ദുരൂഹതകൾ നിറഞ്ഞതാണ്. കേരളത്തിനകത്തും പുറത്തുനിന്നുമായി പല രൂപതകളിൽ നിന്നും സന്യാസ സഭകളിൽ നിന്നും പ്രശ്‌നങ്ങളെ തുടർന്ന് പുറത്താക്കിയവരും നാടുവിട്ടവരുമാണ് ഫ്രാങ്കോയുടെ സഭയിലുളത്. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു സഭയ്ക്ക് ബിഷപ്പ് ഫ്രാങ്കോ രൂപം നൽകിയത്. സാമ്പത്തിക ശക്തിയായി മാറാനും സ്വത്ത് ആർജ്ജിക്കാനുമുള്ള നീക്കമായിരുന്നു ഇത്. വിശ്വസ്തരായ തട്ടിപ്പുകാരെ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ച് സന്യാസ സഭയുടെ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. കന്യാസ്ത്രീകളെ സൃഷ്ടിക്കാനും ഇതിലൂടെ ഫ്രാങ്കോ മുളയ്ക്കൽ ശ്രമിച്ചിരുന്നു.

സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തി. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. അതായത് തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു.

സ്വത്ത് വകകളും വാങ്ങി കൂട്ടുന്നതിൽ അതീവ തൽപ്പരനായിരുന്നു ബിഷപ്പ് ഫ്രാങ്കോ. നാലേക്കറുള്ള ബംഗളൂരുവിലെ സ്പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ അഗിന്റെ(അഗസ്റ്റിൻ) നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.

ബെങ്കയിൽ പ്രവാസിയിൽ നിന്നും ഫ്രാങ്കോ ഒരു വലിയ കെട്ടിടം വാങ്ങി. അതൊരു ശീതീകരിച്ച സ്‌കൂളായിരുന്നു. ഇതിനെയാണ് സെമിനാരിയായി മാറ്റിയത്. അതിന് ശേഷം കേരളത്തിൽ നിന്നും 89 പേരെ ഇവിടെ കൊണ്ടു വന്ന് അച്ചൻ പട്ടത്തിന് പഠിപ്പിച്ചു. ഇവർക്ക് എല്ലാ സുഖ സൗകര്യങ്ങളും ഒരുക്കി നൽകി. തന്റെ വിശ്വസ്തർക്ക് സെമിനാരിയുടെ ചുമതലയും നൽകി. നാട്ടിലേക്ക് വരാനും പോകാനും പോലും എസ് സി എയർ ടിക്കറ്റുകളാണ് അച്ചൻ പട്ടത്തിന് പഠിക്കുന്നവർക്ക് നൽകിയത്. സുഖിമാന്മാരായ അച്ചന്മാരെ സൃഷ്ടിച്ച് തന്റെ രൂപതയിലെ കൊള്ളരുതായ്മകളെ മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തിയത്.