- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ആർച്ച് ബിഷപ്പും കർദിനാളുമായ ലത്തീൻ രൂപതാ തലവൻ മാർ ലത്തീൻ ഓസ്വാൾഡ് ഗ്രേഷ്യസും അൽമായ സംഘടനയും തള്ളിപ്പറഞ്ഞതോടെ സീറോ മലബാർ സഭാ മെത്രാന്മാർ ഫ്രാങ്കോയെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്? ചങ്ങനാശ്ശേരി അതിരൂപതാ മെത്രാന്റേയും കേരളാ ബിഷപ്പ് കൗൺസിലിന്റേയും നിലപാട് വിമർശിക്കപ്പെടുമ്പോൾ
മുംബൈ: ജനന്ധറിലേത് ലത്തീൻ രൂപതയാണ്. പോപ്പിന് കീഴിലുള്ള രൂപത. അതുകൊണ്ട് തന്നെ ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ലത്തീൻ സഭയാണ്. ഇന്ത്യയിൽ ലത്തീൻ സഭയിലെ സീനിയർ സിബിസിഐ പ്രസിഡന്റും ബോംബെ അതിരൂപത ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ്. ഇക്കാര്യത്തിൽ അദ്ദേഹം നിലപാട് അറിയിച്ചു കഴിഞ്ഞു. ബലാത്സംഗ കേസിൽ കുടുങ്ങിയ ഫ്രാങ്കോ മാറി നിൽക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ബിഷപ്പിനെതിരെ അന്വേഷണത്തിന് സഭാതലത്തിലുള്ള സമിതിയെ വത്തിക്കാൻ നിയോഗിച്ചേക്കുമെന്നും സൂചന വരുന്നു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ഡൽഹി അതിരൂപതാ ആർച്ച്ബിഷപ് അനിൽ ക്യൂട്ടോ എന്നിവരിൽ ഒരാളായിരിക്കും അന്വേഷണ കമ്മിഷൻ എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ നിന്നു മാറിനിൽക്കണമെന്നു കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടത്. അതിരൂപതാധ്യക്ഷൻ എന്ന നിലയിലാണ് അഭിപ്രായമെന്നും വത്തിക്കാനിലുള്ള അദ്ദേഹം ജലന്തർ വിഷയം ബന്ധപ്പെട്ട സമിതികളിൽ ഉന്നയിക്കുമെന്നും ബോംബെ അതിരൂപതാ വക്താവ് ഫാ.നൈജ
മുംബൈ: ജനന്ധറിലേത് ലത്തീൻ രൂപതയാണ്. പോപ്പിന് കീഴിലുള്ള രൂപത. അതുകൊണ്ട് തന്നെ ഫ്രാങ്കോ മുളയ്ക്കലിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ലത്തീൻ സഭയാണ്. ഇന്ത്യയിൽ ലത്തീൻ സഭയിലെ സീനിയർ സിബിസിഐ പ്രസിഡന്റും ബോംബെ അതിരൂപത ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ്. ഇക്കാര്യത്തിൽ അദ്ദേഹം നിലപാട് അറിയിച്ചു കഴിഞ്ഞു. ബലാത്സംഗ കേസിൽ കുടുങ്ങിയ ഫ്രാങ്കോ മാറി നിൽക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ബിഷപ്പിനെതിരെ അന്വേഷണത്തിന് സഭാതലത്തിലുള്ള സമിതിയെ വത്തിക്കാൻ നിയോഗിച്ചേക്കുമെന്നും സൂചന വരുന്നു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ഡൽഹി അതിരൂപതാ ആർച്ച്ബിഷപ് അനിൽ ക്യൂട്ടോ എന്നിവരിൽ ഒരാളായിരിക്കും അന്വേഷണ കമ്മിഷൻ എന്നാണ് അറിയുന്നത്.
ഈ സാഹചര്യത്തിലാണ് ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ നിന്നു മാറിനിൽക്കണമെന്നു കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടത്. അതിരൂപതാധ്യക്ഷൻ എന്ന നിലയിലാണ് അഭിപ്രായമെന്നും വത്തിക്കാനിലുള്ള അദ്ദേഹം ജലന്തർ വിഷയം ബന്ധപ്പെട്ട സമിതികളിൽ ഉന്നയിക്കുമെന്നും ബോംബെ അതിരൂപതാ വക്താവ് ഫാ.നൈജിൽ ബാരെറ്റ് പറഞ്ഞു. ലത്തീൻ സഭയിലെ അൽമാസ സംഘടനകളും ബിഷപ്പിനെ തള്ളി പറയുന്നു. എന്നാൽ കേരളത്തിലെ സിറോ മലബാർ സഭയിലെ മെത്രാന്മാർ ഫ്രാങ്കോയെ പിന്തുണയ്ക്കുകയാണ്. ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് അടക്കമുള്ളവർ ഫ്രാങ്കോയ്ക്ക് ഒപ്പമാണ്. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്.
'ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ തുടരുന്നതിനാലും തന്റെ പരിധിയിലെ സഭാനടപടികൾ നിയന്ത്രിക്കുന്നതിനാലും അന്വേഷണത്തെ സ്വാധീനിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാദം ഇതിനകം സഭയ്ക്കു വലിയ ദോഷം സൃഷ്ടിച്ചു. മാറിനിന്ന് അന്വേഷണത്തെ നേരിട്ടു തന്റെ ഭാഗത്തുനിന്നു പിഴവില്ലെന്നു ബിഷപ്പിനു തെളിയിക്കാം' ഫാ. നൈജിൽ ബാരെറ്റ് പറഞ്ഞു. ഇതിനിടെയാണ് വ്യക്തിപരമായി ഉയർന്ന ആരോപണങ്ങളും വിമർശനങ്ങളും സഭയ്ക്കെതിരായിട്ടുള്ളതെന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം ശരിയല്ലെന്നു കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസ്താവന ഉറക്കിയത്. ഇതോടെ വിശ്വാസികളും ഫ്രാങ്കോയ്ക്ക് എതിരാണെന്ന് വ്യക്തമായി.
സഭാ പിതാവെന്ന നിലയിൽ ഉയർത്തിപ്പിടിക്കേണ്ട ധാർമിക ബോധവും നീതിബോധവും വിശ്വാസ സ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആരോപണങ്ങൾ തികച്ചും വ്യക്തിപരമാണ്. സഭയുടെ ഉന്നത സ്ഥാനീയർ പുലർത്തേണ്ട ധാർമിക നടപടികളാണു വിശ്വാസികൾ ആഗ്രഹിക്കുന്നത്. എന്നാൽ, വിശ്വാസികൾക്ക് അപമാനമുണ്ടാകുന്ന കാര്യങ്ങളാണു സംഭവിക്കുന്നത് വൈസ് പ്രസിഡന്റ് ഷാജി ജോർജ് പറഞ്ഞു. എന്നാൽ ഇതൊന്നുമല്ല കേരളത്തിലെ സീറോ മലബാർ സഭയിലെ ബിഷപ്പുമാർ പറയുന്നത്. അവർ ഫ്രാങ്കോയെ പിന്തുണയ്ക്കുകയാണ്. കേസ് അട്ടിമറിക്കാനും ശ്രമം സജീവമാക്കുന്നു.
കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. സമരം അതിരുകടന്നുവെന്നും കത്തോലിക്കാ സഭയേയും ബിഷപ്പുമാരേയും അധിക്ഷേപിക്കാൻ നീക്കം നടക്കുന്നുവെന്നും കെസിബിസി( കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ) വാർത്താക്കുറിപ്പിൽ ആരോപിച്ചതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ലത്തീൻ സഭ തള്ളി പറയുന്ന മെത്രാനെ എന്തിനാണ് കെസിബിസി ന്യായീകരിക്കുന്നതെന്നതാണ് ഉയരുന്ന ചോദ്യം. തങ്ങളുടെ സഭയിലെ കൊള്ളരുതായ്മകൾ ചർച്ചയാകുമോ എന്ന ഭയമാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി നീതി നടപ്പാക്കണമെന്നും, കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കുന്നത്.
അഞ്ച് കന്യാസ്ത്രീകളെ മുന്നിൽ നിർത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേർന്ന് നടത്തുന്ന സമരം അതിരു കടക്കുന്നതും സഭയേയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണെന്നും പറയുന്നു. വാർത്താ കുറിപ്പിലെ പല പരാമർശവും ഇരകളെ അപമാനിക്കുന്നതാണ്.